നിരവധി ആരാധകരുള്ള ഒരു യൂത്ത് ഐക്കൺ ആണ് ഇന്ന് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല പാനിന്ത്യൻ ലെവലിൽ ആണ് ഇന്ന് ദുൽഖറിന്റെ ആരാധക നിര. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്വന്തമായുള്ള ഒരു ഐഡന്റിറ്റി ഇന്ന് സിനിമയിൽ ദുൽഘറിന് സ്വന്തമാണ് എന്ന് പറയണം. നിരവധി ആരാധകരാണ് ദുൽഖറിന്റെ പുതിയ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നത്. ഏറ്റവും പുതുതായി റിലീസിന് എത്തിയ സീതരാമം എന്ന ചിത്രം ഓടിടിയിലും തിയേറ്ററിലും ഒക്കെ ഒരേപോലെ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ദുൽഖറിനൊപ്പം സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടുന്ന ഒരു അംഗരക്ഷകൻ ഉണ്ട്. ദുൽക്കർ പോകുന്ന സ്ഥലങ്ങളിലെല്ലാം ഇദ്ദേഹത്തെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും.
ചില വീഡിയോകളിൽ അദ്ദേഹത്തെക്കുറിച്ചുള്ള കമന്റുകൾ എത്താറുണ്ട്. ദി 192 സെന്റീമീറ്റർ എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഇദ്ദേഹം അറിയപ്പെടുന്നത്. ദേവദത്ത് എന്നാണ് ഈ മനുഷ്യന്റെ പേര്. 2019 ഇൽ നടന്ന മിസ്റ്റർ എറണാകുളം മത്സരത്തിലെ ഫിസിക്സ് മോഡൽ ടൈറ്റിൽ വിജയ് കൂടിയായിരുന്നു ഈ വ്യക്തി. മിസ്റ്റർ എറണാകുളം മത്സരത്തിൽ മൂന്നാം സ്ഥാനമാണ് ഈ മനുഷ്യൻ സ്വന്തമാക്കിയത്. ദുൽഖറിന്റെ സുരക്ഷയുടെ ചുമതല വഹിക്കുന്നത് ഇദ്ദേഹം തന്നെയാണ്. നിരവധി ആരാധകരാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ദുൽഖറിനെ പോലെ തന്നെ ഇദ്ദേഹത്തിനുള്ളത്.
ദുൽഖറിനൊപ്പം പല ഫോട്ടോകളിലും ഇദ്ദേഹത്തെ കാണാൻ സാധിക്കാറുണ്ട്. ദുൽഖറിന്റെ മസിൽമാൻ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ നിരവധി ആളുകളാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്. കുഞ്ഞിക്ക ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം. ദുൽഖറിന്റെ ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുള്ളത്. ദുൽഖറിന്റെ പല ചിത്രങ്ങളിലും ഈ താരത്തെയും കാണാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെല്ലാം ഇത് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ഈ താരത്തെ.
ദുൽഖർ സൽമാൻ നായകനായ പുതിയ സീതാരാമം എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കണ്ണ് നിറഞ്ഞാണ് തീയേറ്ററിൽ നിന്നും ഓരോ പ്രേക്ഷകനും പുറത്തേക്ക് വരുന്നത് എന്നാണ് ചിത്രം കണ്ടവരൊക്കെ തന്നെ പറയുന്നത്. കഥാപാത്രമായി ജീവിക്കുകയായിരുന്നു ദുൽഖർ സൽമാൻ എന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതേസമയം തന്നെ തന്റെ അവസാനത്തെ പ്രണയചിത്രം ആയിരിക്കും സീതാരാമമെന്നായിരുന്നു ദുൽഖർ സൽമാൻ പറഞ്ഞിരുന്നത്. അത് ദുൽഖർ സൽമാന്റെ ജീവിതത്തിലെ വളരെ തെറ്റായ ഒരു തീരുമാനം ആയിരിക്കും എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്. അത്രയ്ക്കും മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത് എന്നും പ്രേക്ഷകർ പറഞ്ഞിരുന്നു.