അപകടങ്ങളിൽ പെട്ട് ഹോസ്പിറ്റലുകളിൽ എത്തുന്ന പാവപെട്ട രോഗികളെ മനുഷ്യരായി പോലും പരിഗണിക്കാത്ത പണക്കൊതിയന്മാരുടെ ഇടയിൽ ആണ് ഇന്ന് നാം ജീവിക്കുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണം ആണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഒരു വാഹന അപകടത്തിൽ തലയ്ക്ക് സാരമായി പരിക്ക് പറ്റി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ എബിന്റെ മരണം ആണ് എല്ലാത്തിന്റെയും തുടക്കം. അപകടത്തിൽ എബിന്റെ മസ്തിഷ്കത്തിൽ രക്തം കട്ടപിടിക്കുകയും എന്നാൽ അതറിഞ്ഞിട്ടും തലയോട്ടിയിൽ ഒരു ഹോൾ സൃഷ്ട്ടിച്ചു കട്ടപിടിച്ച രക്തം പുറത്തേക്ക് എത്തിക്കുക എന്ന പ്രാഥമിക കർത്തവ്യം പോലും കൃത്യമായി ചെയ്യാതെ മസ്തിഷ്ക്ക മരണത്തിനു എബിനെ വിട്ടു കൊടുത്ത സംഭവം കോടതി സ്വീകരിച്ചു.
ഈ ഗൗരവമേറിയ സംഭവത്തിൽ പ്രഥമ ദൃഷ്ടിയാ വീഴ്ച സംഭവിച്ചെന്ന് തെളിഞ്ഞതിനാൽ ലേക്ഷോർ ആശുപത്രിയിലെ പ്രധാനപെട്ട പദവികളിൽ ഇരിക്കുന്ന എട്ടോളം ഡോക്ടർമാർക്ക് കോടതി സമൻസ് അയച്ചിരിക്കുകയാണ് ഇപ്പൊൾ. എന്നാൽ ഇങ്ങനൊരു സംഭവം ലോകത്തിനു മുന്നിൽ നടന്നത് തുറന്നു കാട്ടാൻ ആ ഒറ്റയാൾ പോരാട്ടം തന്നെ വേണ്ടി വന്നു. അദ്ദേഹത്തിന്റെ പേരാണ് ഡോ സദാനന്ദൻ ഗണപതി. അദ്ദേഹം ഒരു അവയവ മാഫിയ വിരുദ്ധ പോരാളിയാണ്. നന്മ നിറഞ്ഞ തിന്മയെ പുറം ലോകത്തേക്ക് എത്തിച്ച അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം എന്ന് തന്നെ പറയാം.
സംഭവങ്ങൾക്ക് ആസ്പദമായ കാര്യങ്ങൾ നടന്നത് 2009 നവംബർ 29 നാണു, എബിൻ എന്ന 18 വയസ്സ് മാത്രം പ്രായമുള്ള യുവാവ് അപകടത്തിൽ പെടുകയും തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ലേക്ഷോർ ആശുപത്രിയിൽ എത്തുകയുമായിരുന്നു. അപകട സമയത്ത് തന്നെ എബിന്റെ മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ചിരുന്നു. എന്നാൽ ഇത് വക വെയ്ക്കാതെ ലേക്ഷോർ ആശുപത്രിയിലെ പ്രമുഖ ഡോക്ടർ മാരുടെ സംഘം എബിൻ എന്ന യുവാവിനോട് നീതി നിഷേധിക്കുകയാണ് ചെയ്തത്.
മസ്തിഷ്ക്കത്തിലെ കട്ടപിടിച്ച രക്തം മാറ്റിയിരുന്നെങ്കിൽ ആ ചെറുപ്പക്കാരൻ ഇന്നും ജീവനോട് ചിലപ്പോൾ ജീവിച്ചിരുന്നേനെ, എന്നിട്ടും പണക്കൊതി മൂത്ത് ഒരു വിദേശിക്ക് വേണ്ട അവയവങ്ങൾ എബിന്റെ ശരീരത്തിൽ നിന്നും അമ്മയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ദാനം ചെയ്യിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൃത്യമായ വസ്തുതകൾ മനസ്സിലാക്കിയ കോടതി ഇപ്പോൾ ലേക്ഷോർ ആശുപത്രിയിലെ ഡോക്ടർമാർക്ക് സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ സമൻസ് അയച്ചിട്ടുണ്ട്.
കോടതിയിൽ ഡോ ഗണപതി നടത്തിയ ഒറ്റയാൾ യുദ്ധം പ്രബല ആശുപത്രി ശക്തിയോടെ നേരിട്ടെങ്കിലും, കോടതി സത്യത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികളിലേക്ക് തന്നെ കടന്നിരിക്കുകയാണ്. ഒരു വിദേശ പൗരന് അവയവദാനം ചെയ്യാൻ ഉള്ള കൃത്യമായ മാനദണ്ഡങ്ങൾ ആശുപത്രി പാലിച്ചിട്ടില്ല എന്നാണ് കോടതിയുടെ കണ്ടെത്തൽ. രക്ഷപെടുത്താൻ സാധിക്കുമായിരുന്നിട്ടും മറ്റൊരാൾക്ക് അവയവത്തിനു വേണ്ടി ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിനു എന്ത് വിലയാണ് ഇവർ നൽകിയതെന്ന് നിരീക്ഷണം ശക്തമാണ്. ഒരുഭാഗം മാത്രമേ കോടതി കേൾക്കുന്നുള്ളു എന്നാണ് പ്രതിഭാഗം കൂടെ ആയ ലേക്ഷോർ ആശുപത്രിയിയുടെ നിലപാട്