റോബിന് ഒപ്പം സിനിമയിൽ ദിൽഷയും ! എല്ലാ ചോദ്യങ്ങൾക്ക് മറുപടിയുമായി റോബിൻ രാധാകൃഷ്ണൻ – സന്തോഷം അടക്കാൻ ആകാതെ ആരാധകർ

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിരവധി ആരാധകരുള്ള ഒരു മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. അപ്രതീക്ഷിതമായി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകേണ്ടതായി മാറി. എന്നാലിപ്പോൾ അതിലും വലിയൊരു സന്തോഷകരമായ അവസരമായിരുന്നു റോബിനെ കാത്തിരുന്നത്. റോബിൻ സിനിമാലോകത്തേയ്ക്ക് ചുവടു വെയ്പ്പ് നടത്തിയിരിക്കുകയാണ്. പ്രശസ്ത നിർമ്മാതാവായ സന്തോഷ് കുരുവിളയുടെ സിനിമയിലാണ് റോബിൻ അഭിനയിക്കാൻ എത്തുന്നത്.

സിനിമയിൽ ദിൽഷ ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് ഉയർന്നുവരുന്നത്. ഇതേക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകിയിട്ടുണ്ട് റോബിൻ രാധാകൃഷ്ണൻ. റോബിന്റെ ആദ്യസിനിമയിൽ ദിൽഷ കൂടെ കാണുമെന്ന രീതിയിൽ ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇത് സത്യമാണോ എന്നാണ് ചോദിച്ചത്. അപ്പോൾ റോബിൻ പറഞ്ഞത് എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല എന്നും അത് സംവിധായകനും നിർമാതാവും ആണല്ലോ തീരുമാനിക്കുന്നത് എന്നായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തന്റെ ആദ്യ സിനിമയുടെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരുന്നത്. നടൻ മോഹൻലാലും ഈ പോസ്റ്റർ പങ്കു വച്ചിട്ടുണ്ടായിരുന്നു.

തനിക്ക് വലിയ സന്തോഷമായി എന്നാണ് റോബിൻ പറഞ്ഞത്. ഇപ്പോൾ ബിഗ്ബോസ് ഗ്രാൻഡ്ഫിനാലെയുടെ ഭാഗമായി വീണ്ടും മുംബൈയിലേക്ക് എത്തിയിരിക്കുകയാണ് ഡോക്ടർ രാധാകൃഷ്ണൻ. ഇതിനിടയിലാണ് ചിത്രത്തിൽ ഒരുപക്ഷേ ദിൽഷ ഉണ്ടായിരിക്കും എന്ന തരത്തിലുള്ള ചില അഭ്യൂഹങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.അത് തനിക്കറിയില്ലെന്നും ബന്ധപ്പെട്ടവർ തീരുമാനിക്കുമെന്നും ആണ് റോബിൻ അറിയിച്ചിരിക്കുന്നത്. ബിഗ്ബോസിലൂടെ ഇത്രത്തോളം ആരാധകരെ സ്വന്തമാക്കുവാൻ സാധിക്കുന്നത് ഒരുപക്ഷേ ആദ്യത്തെ സംഭവം ആയിരിക്കും എന്നാണ് റോബിനെ കുറിച്ച് എല്ലാവരും പറയുന്നത്.

വളരെ വലിയൊരു ആരാധക നിരതന്നെയാണ് ബിഗ് ബോസിലൂടെ റോബിൻ ഉണ്ടാക്കിയിരിക്കുന്നത്. ഒരുപക്ഷേ ബിഗ്ബോസ് വിജയ് ആയാൽ പോലും റോബിന് ഇത്രത്തോളം ആരാധകരെ സ്വന്തമാക്കാൻ സാധിക്കില്ലായിരുന്നു എന്നാണ് ഇപ്പോൾ എല്ലാവരും ഒരേപോലെ പറഞ്ഞുകൊണ്ടിരിക്കുന്നത്.. പുറത്തെത്തിയ റോബിൻ പോലും അമ്പരക്കുന്നു രീതിയിലുള്ള ആരാധകനിരയായിരുന്നു റോബിനെ കാത്തിരുന്നത്.

എയർപോർട്ടിൽ റോബിനെ സ്വീകരിക്കാനെത്തിയ ആളുകളുടെ എണ്ണം കണ്ട് റോബിൻ തന്നെ അമ്പരന്നുപോയി എന്നതാണ് സത്യം. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം റോബിൻ പലതരത്തിലുള്ള തിരക്കുകളിൽ ആയിരുന്നു. പല ഉദ്ഘാടനങ്ങളും മറ്റുമായി റോബിൻ തിരക്കിലായി പോവുകയാണ് ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply