ബാലയുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ചോ എന്ന് പ്രേക്ഷകർ ! ഒറ്റയ്ക്കും സ്വന്തം കുടുംബത്തോടൊപ്പവും ട്രിപ്പ് അടിച്ചു നടന്നു എലിസബത്ത്

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു തമിഴ് നടനാണ് ബാല. നിരവധി ആരാധകരെയാണ് ബാല സ്വന്തമാക്കിയത്. കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ബാല മലയാളികളുടെ പ്രിയപ്പെട്ട താരം ആയി മാറാൻ ഒരുപാട് കാലങ്ങൾ ഒന്നും വേണ്ടി വന്നില്ല. പുതിയ മുഖം എന്ന ചിത്രത്തിലെ നായകവേഷം ആണ് ബാലയുടെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. അഭിനയജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോഴും ബാലയുടെ സ്വകാര്യജീവിതം എന്നും പ്രേക്ഷകർക്ക് വേദന നൽകുന്നതായിരുന്നു. ഗായികയായ അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും ഒക്കെ തന്നെ ബാലയെ പാടെ തളർത്തി കഴിഞ്ഞിരുന്നു.

മകൾ അവന്തികയും അമൃതയും ബാലയുടെ ജീവിതത്തിൽ നിന്നും അകന്നു പോയതിനു ശേഷമാണ് ബാലാ രണ്ടാം വിവാഹത്തിന് തീരുമാനിക്കുന്നത്. ബാലയുടെ ആരാധിക കൂടിയായ ഡോക്ടർ എലിസബത്തിനെ ആണ് ബാല രണ്ടാമത് വിവാഹം കഴിക്കാൻ വേണ്ടി തീരുമാനിച്ചിരുന്നത്. എലിസബത്തുമായുള്ള വിവാഹശേഷം ബാല എലിസബത്തിന് ഒപ്പമുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും പതിവായിരുന്നു. കുറച്ചുകാലങ്ങളായി ബാലയും എലിസബത്തും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ സജീവമല്ല. അതോടൊപ്പം തന്നെ ബാല ഭാര്യയെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് കുറവ് ആണ്.

ഇതോടെ ഇരുവരും തമ്മിൽ പിരിഞ്ഞൊ എന്നാണ് ചോദിക്കുന്നത്. ഇത്തരത്തിലൊരു സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് താൻ ഗർഭിണിയായിരുന്നില്ല എന്ന് എലിസബത്ത് പ്രഖ്യാപിക്കുന്നത്. ചേട്ടന്റെ ഒരു സിനിമയെക്കുറിച്ച് ആയിരുന്നു സന്തോഷവാർത്ത പിന്നാലെ വരും എന്ന് പറഞ്ഞത്. ഞാൻ ഗർഭിണിയാണ് എന്ന രീതിയിലാണ് ആളുകൾ ഇത് എടുത്തത്. ഒന്നര വർഷമായി ഈ വാർത്ത തുടങ്ങിയിട്ട് എന്നും അങ്ങനെയായിരുന്നുവെങ്കിൽ താനിപ്പോൾ പ്രസവിക്കുമായിരുന്നുവല്ലോ എന്നുമായിരുന്നു പറഞ്ഞത്. ഇപ്പോൾ വീണ്ടും എലിസബത്ത് പുതിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്.

ട്രോളത്തി എന്നാണ് എലിസബത്ത് സ്വന്തമായി തന്നെ വിളിക്കുന്നത്. താൻ വീണ്ടും ട്രോൾ രംഗത്തേക്ക് തന്നെ മടങ്ങി വരികയാണെന്നും രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ തിരിച്ചുവരവ് എന്നും ഇനി താൻ ഇവിടെ സജീവമായിരിക്കും എന്നുമൊക്കെയാണ് എലിസബത്ത് സോഷ്യൽ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കുന്നത്. അതോടൊപ്പം താരം വീട്ടിലുള്ളവരുമായി അടിച്ചുപൊളിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഈ വിഡിയോയിൽ ഒന്നും തന്നെ ബാലയെ കാണാനില്ല. മനപ്പൂർവമായി ബാലയെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടുമില്ല അതോടെ ഇവർ തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലേക്ക് എത്തിയോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply