ഹണി റോസിന് ഒരു ഉദ്‌ഘാടനത്തിനു പോയാൽ എത്ര കിട്ടും എന്നറിയുമോ ? ആ ഒരു ഉദ്ഘാടനത്തോടെ പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു – താരം പറഞ്ഞത് കേട്ടോ

ഒട്ടേറെ ആരാധകരുള്ള ഒരു മലയാള സിനിമ നടിയാണ് ഹണി റോസ്. ചലച്ചിത്ര സംവിധായകൻ വിനയൻ്റെ ചിത്രമായ ബോയ്ഫ്രണ്ട് എന്ന സിനിമയിലാണ് ഹണി റോസ് ആദ്യമായി അഭിനയിച്ചത്. എന്നാൽ പിന്നീട് താരം തമിഴ്, തെലുങ്ക് സിനിമ ഇൻഡസ്ട്രികളിലേക്കും ചേക്കേറി. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹണി റോസിൻ്റെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹണി റോസ്.

താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതുപോലെ തന്നെ വീഡിയോകളും എല്ലാം തന്നെ നിമിഷനേരങ്ങൾ കൊണ്ട് വൈറലാകാറുണ്ട്. ഈയിടെയായി താരം അധികം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പല ഇനോഗറേഷനിലൂടെയാണ്. ഹണി റോസ് ഉദ്ഘാടനം ചെയ്യാൻ വരുന്നത് തന്നെ ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ധാരാളം ആളുകളാണ് ഉദ്ഘാടനത്തിനായി താരത്തിനെ വിളിക്കുന്നത്.

ഉദ്ഘാടന ചിത്രങ്ങൾ ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ഫോട്ടോകൾക്കൊക്കെ തന്നെ താരം നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരത്തിനെതിരെ കിട്ടുന്ന ട്രോളുകൾ എല്ലാം തന്നെ സ്വന്തം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ഉദ്ഘാടനത്തിന് പോയാൽ എത്ര രൂപ കിട്ടും എന്ന അവതാരകൻ്റെ ചോദ്യത്തിന് താരം രസകരമായ ഒരു മറുപടി കൊടുത്തു.

അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു എമൗണ്ട് തന്നെയാണ് ലഭിക്കുന്നതെന്നും അത് വെച്ച് ജീവിച്ചു പോകാനും കഴിയും എന്നാണ്‌. വളരെ കണ്ണിങ്ങായ ഉത്തരത്തോടുകൂടി ഇതിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു താരം. എന്നാൽ ലുലു മാളിൽ ഒരു ഉദ്ഘാടനത്തിന് പോയതിനുശേഷം ആണ് ഇനോഗറേഷനുകൾക്ക് തന്നെ വിളിക്കുന്നത് എന്നാണ് താരം പറഞ്ഞത്. താരത്തിന് ഈയ്യിടെ ഒരു ഇനോഗറേഷന് പോയപ്പോൾ വളരെ മോശം രീതിയിലുള്ള പെരുമാറ്റം അനുഭവിക്കേണ്ടിവന്നിരുന്നു ഏകദേശം 30 മുതൽ 45 മിനിറ്റ് വരെ നീണ്ടതായിരുന്നു അത്.

എന്നാൽ ജീവിതത്തിൽ ഇതുവരെ ഇത്തരത്തിൽ ഒരു മോശം അനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നും താരം പറഞ്ഞു. ഹണി റോസിൻ്റെ മോൺസ്റ്റർ എന്ന ചിത്രത്തിലെ ഭാമിനി എന്ന കഥാപാത്രം കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു. ഏറ്റവും കൂടുതൽ ബോഡി ഷെയ്മിങ്ങ് നേരിടുന്ന നടിയാണ് ഇപ്പോൾ ഹണി റോസ്. തൻ്റെ ശരീരം ഏതുതരത്തിൽ കൊണ്ടുനടക്കണം എന്നത് ആ വ്യക്തിയുടെ തീരുമാനമാണ് അല്ലാതെ മറ്റുള്ളവരുടെ തീരുമാനമല്ലെന്നും താരം പറയുന്നുണ്ട്.

അതുപോലെ തന്നെ ശരീരഭാഗങ്ങൾ ഏതെങ്കിലും വസ്തുക്കൾ വെച്ച് വലുപ്പം കൂട്ടണമെന്ന് തോന്നിയാൽ അതുചെയ്യാനുള്ള അവകാശം ആ വ്യക്തിക്ക് ഉണ്ട്. ആരെക്കുറിച്ചും എന്തും പറയാം എന്നുള്ള ലൈസൻസ് വെച്ചുകൊണ്ട് ഒരാളുടെ വ്യക്തിജീവിതത്തിൽ കയറി അപമാനിച്ച് സംസാരിക്കുന്നത് നിയമപ്രകാരം തെറ്റാണ്. അതുകൊണ്ടുതന്നെ അതിനെതിരെ കേസ് കൊടുക്കാൻ കഴിയുമെന്നും ഹണി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply