മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദിവ്യ എസ് പിള്ള. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ ഊഴം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം പിന്നീട് ടോവിനോ തോമസ് നായകനായി എത്തിയ കള എന്ന ചിത്രത്തിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിൽ കയറാൻ ദിവ്യയ്ക്ക് സാധിച്ചിരുന്നു. ടോവിനോയ്ക്കൊപ്പം മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. മലയാള സിനിമയിൽ മികച്ച അവസരങ്ങൾ തേടിയെത്താത്ത നായികമാരുടെ ലിസ്റ്റിൽ തന്നെയാണ് ദിവ്യ എന്നതാണ് സത്യം മികച്ച രീതിയിൽ അഭിനയിക്കാനുള്ള കഴിവുണ്ടായിട്ടും താരത്തെ തേടി അത്രത്തോളം മികച്ച കഥാപാത്രങ്ങൾ ഒന്നും തന്നെ എത്താറില്ല.
ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം നിൽക്കുന്ന മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ച വച്ചിരുന്നത്. വിമല രാമന്റെ രൂപസാദൃശ്യമുള്ള നടി എന്ന പേരിലും താരം ശ്രദ്ധ നേടാറുണ്ട്. വലിയൊരു ആരാധകനിരയെ തന്നെ ഈ ചിത്രത്തിലൂടെ താരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ദിവ്യയുടെ പുതിയൊരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ രസകരമായ രീതിയിലാണ് താരം മറുപടി പറയുന്നത്. ആളുകളെ ഭയന്ന് നല്ല വസ്ത്രം ധരിക്കാൻ മടിയുണ്ടോ എന്ന് ചോദിച്ചപ്പോൾ താരം പറഞ്ഞത്,
അങ്ങനെയൊക്കെ ചിന്തിക്കേണ്ട കാര്യം എന്താണ് എന്നും അങ്ങനെയൊന്നും ചിന്തിക്കുന്നില്ല എന്നതുമാണ്. വസ്ത്രം ധരിക്കുന്ന കാര്യത്തിൽ തന്റെ തീരുമാനം എപ്പോഴും നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നത് തന്നെയാണ് എന്നും താരം പറയുന്നുണ്ട്. അതോടൊപ്പം താരം ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായ മറുപടികളാണ് നൽകുന്നത്. ദിവ്യയുടെ മറുപടി വളരെയധികം മികച്ചതാണ് എന്ന തരത്തിലാണ് ആളുകൾ കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. അവതാരകനായ ജിപ്പിയ്ക്കൊപ്പം വലിയൊരു ഗോസിപ്പിന് ദിവ്യ ഇരയായി മാറിയിട്ടുണ്ട്.
ഇരുവരും തമ്മിൽ വിവാഹിതരായി എന്ന തരത്തിലുള്ള ഒരു ഗോസിപ്പ് ആയിരുന്നു പുറത്തു വന്നിരുന്നത്. ഒരു പരിപാടി ചിത്രീകരണത്തിന്റെ ചിത്രങ്ങൾ ആയിരുന്നു ആരോ പങ്കുവെച്ചിരുന്നത്. ജിപിയെ വിവാഹം കഴിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് കാണാൻ സാധിച്ചിരുന്നത്. അതോടെ ഇരുവരും തമ്മിൽ വിവാഹിതരായി എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഈ വാർത്തയെ കുറിച്ച് താരം പ്രതികരിക്കുകയും ചെയ്തിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നും ഒരു പരിപാടിക്ക് വേണ്ടി ചിത്രീകരിച്ച ചിത്രങ്ങൾ മാത്രമായിരുന്നു ഇതൊന്നും അണിയറ പ്രവർത്തകരിൽ തന്നെ ആരോ ആണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത് എന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. ഇവരുടെ വാക്കുകൾ ഒക്കെ തന്നെ ശ്രദ്ധ നേടിയിരുന്നു .