തമന്ന എന്നറിയപ്പെടുന്ന തമന്ന ഭാട്ടിയ എന്ന നടിയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷ സിനിമകളിലെല്ലാം തന്നെ തമന്ന തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ചാന്ത് സാ റോഷൻ ചെഹ്റ എന്ന് ഹിന്ദി സിനിമയിലാണ് തമന്ന ആദ്യമായി അഭിനയിച്ചത്. സംവിധായകൻ സൂരജ് തമന്നയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ വളരെയധികം വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. തമന്ന അഭിനയിച്ച കത്തി സണ്ടയ്യ് എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് സൂരജ്. തമന്നയെ മാത്രമല്ല തമിഴ് സിനിമയിലെ ഒട്ടുമിക്ക നടികളെയും സൂരജ് പറഞ്ഞ വാക്കുകൾ ബാധിച്ചിരുന്നു. കത്തി സണ്ടയ്യ് എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി നടക്കുന്ന പരിപാടിക്കിടെ ഒരു മാധ്യമപ്രവർത്തകൻ തമന്നയുടെ വേഷത്തെക്കുറിച്ചും അതുപോലെ നായികമാരുടെ വേഷത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധ ചെലുത്താറുണ്ടോ എന്ന് ചോദിച്ചു.
ആ ചോദ്യത്തിന് സംവിധായകൻ സൂരജ് വളരെ അശ്ലീലമായ വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് മറുപടി നൽകിയത്. സൂരജ് പറഞ്ഞത് ലോ ക്ലാസ്സ് പ്രേക്ഷകരാണ് നമുക്കുള്ളതെന്നും അവർ തമന്നയെപ്പോലുള്ള നടിമാരുടെ ഗ്ലാമർ വേഷങ്ങൾ കാണുവാനാണ് പണം നൽകുന്നതെന്നും. അവരെ സാരി ഉടുത്തുകൊണ്ട് കാണാനല്ല പ്രേക്ഷകർക്ക് താല്പര്യം. അതുകൊണ്ടുതന്നെ തമന്നയ്ക്ക് കുറച്ച് തുണിയുടെ ആവശ്യം മാത്രമേ ഉള്ളൂ എന്നും സൂരജ് പറഞ്ഞു.
പ്രേക്ഷകർ ആഗ്രഹിക്കുന്നത് അൽപ വസ്ത്രധാരിയായി വരുന്നതാണെന്നും അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹം ഇല്ലാതാക്കരുതല്ലോ എന്ന് കരുതി കോസ്റ്റ്യൂം ഡിസൈനറോട് പ്രത്യേകം ആവശ്യപ്പെട്ടതാണ് നടിക്ക് ഇറക്കമുള്ള വസ്ത്രങ്ങൾ വേണ്ട എന്ന്. മുട്ടിന് താഴെ ഇറക്കമുണ്ടെങ്കിൽ അത് ഡിസൈനറോട് വെട്ടി കുറയ്ക്കണമെന്ന് പറയാറുണ്ടെന്നും പറഞ്ഞു. സൂരജിനെതിരെ തമന്ന ഇത്തരം വാക്കുകൾ പറഞ്ഞതിന് പരസ്യമായി മാപ്പ് പറയണമെന്നും തന്നോട് മാത്രമല്ലെന്നും മൊത്തം സ്ത്രീകളോടും ആയിരിക്കണമെന്നും തമന്ന പറഞ്ഞു.
തമന്ന പറഞ്ഞത് എന്നെപ്പോലുള്ള നടിമാർ അഭിനയിക്കുവാനും പ്രേക്ഷകരെ രസിപ്പിക്കുവാനും ആണ് സിനിമയിൽ അഭിനയിക്കുന്നത് അല്ലാതെ ഞങ്ങളെ ചരക്കുകൾ ആയി കാണരുതെന്നും. 11 വർഷത്തോളമായി സിനിമ ഫീൽഡിൽ ജോലി ചെയ്യുന്ന താൻ സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടെന്നും സ്ത്രീകളെക്കുറിച്ച് വളരെ അസഭ്യരീതിയിൽ സംസാരിക്കുന്നത് സങ്കടകരമായ കാര്യമാണെന്നും പറഞ്ഞു. പണത്തിനുവേണ്ടി നടിമാർ വസ്ത്രം വലിച്ചെറിയുന്നവരല്ലെന്ന് പറഞ്ഞു കൊണ്ട് സൂരജിന് നേരെ ആദ്യമായി വിമർശനവുമായി എത്തിയത് നയൻതാര ആയിരുന്നു. നയൻതാരയുടെയും തമന്നയുടെയും സൂരജിനെതിരെയുള്ള വിമർശനങ്ങൾക്ക് താൻ ആരെയും മോശമായി ചിത്രീകരിക്കാനോ അവരുടെ വികാരത്തെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് തമന്നയോടും നയൻതാരയോടും മറ്റു നായികമാരോടും സൂരജ് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.