ഗോകുലം ഗോപാലന്റെ മുമ്പിൽ ഉണ്ണി മുകുന്ദനെക്കാൾ സ്റ്റാർ വാല്യൂ തനിക്ക് ഉണ്ടെന്നു തെളിയിക്കാൻ ഉള്ള റോബിൻ രാധാകൃഷ്ണന്റെ വേലകളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ ! ഞെട്ടൽ മാറാതെ ആരാധകർ

unni mukundhan and robin radhakrishnan

ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തി ഇന്ന് കേരളക്കരയിൽ മാത്രമല്ല ലോകമെമ്പാടും ഉള്ള മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം ആണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലെ വളരെ ശക്തമായ മത്സരാർത്ഥി ആയിരുന്ന റോബിന് ആരാധകപിന്തുണ ഒരുപാട് ഉണ്ടായിരുന്നിട്ടും സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നു.

റോബിൻ ഒരു മുഖംമൂടി അണിഞ്ഞാണ് ബിഗ് ബോസിൽ സ്ഥാനം പിടിച്ചത് എന്ന് പല സഹമത്സരാത്ഥികളും ചൂണ്ടി കാണിച്ചിരുന്നെങ്കിലും ഇതൊന്നും താരത്തി സ്റ്റാർ വാല്യൂവിനെ ബാധിച്ചിരുന്നില്ല. ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷവും റോബിന് ആരാധകർ കൂടിയതേയുള്ളൂ. നിരവധി അവസരങ്ങളും സൗഭാഗ്യങ്ങളും ആണ് ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് ശേഷം റോബിനെ തേടി എത്തിയത്. ഇപ്പോഴിതാ റോബിനെതിരെ സംവിധായകൻ അഖില്‍ മാരാർ പങ്കു വെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ആണ് ശ്രദ്ധേയം ആവുന്നത്.

ബിഗ് ബോസിൽ കയറിപ്പറ്റാൻ റോബിൻ നടത്തിയ വേലകൾ ഉൾപ്പെടെ സകലതും തനിക്കറിയാമെന്നും സംവിധായകൻ പറയുന്നു. അലറുകയാണ് എന്ന് പറഞ്ഞുകൊണ്ട് റോബിൻ അലറുന്നു. ഉണ്ണിമുകുന്ദന്റെ പേര് പറയുമ്പോൾ കാണികൾക്കിടയിൽ കൂവിക്കൊ എന്ന് പറയുന്ന ശബ്ദം. ഉണ്ണി മുകുന്ദന്റെ ഫാൻസ്‌ അസോസിയേഷൻ പ്രസിഡണ്ടിനെ വിളിക്കുമ്പോൾ ഉള്ള കൂവൽ. ഉണ്ണിയുടെ പേര് പറഞ്ഞപ്പോൾ ഉള്ള കൂവൽ.

ഇങ്ങനെയാണ് അഖിൽ മാരാറിന്റെ കുറിപ്പ് ആരംഭിക്കുന്നത്. തന്നോട് ഇത് പറഞ്ഞ ആളുടെ പേര് മാന്യതയുടെ പേരിൽ അദ്ദേഹം വ്യക്തമാക്കുന്നില്ല. സ്വയം ആൾ ആകാനും ഗോകുലം ഗോപാലന്റെ മുന്നിൽ ഉണ്ണി മുകുന്ദനെക്കാൾ സ്റ്റാർ വാല്യൂ ഉള്ളത് തനിക്കാണ് എന്നും കാണിക്കാൻ റോബിൻ നടത്തിയ വില കുറഞ്ഞ തന്ത്രത്തെക്കുറിച്ച് അഖിൽ മാരാർ തുറന്നു പറയുന്നു. നായർ ലോബി തന്നെ തകർക്കാൻ നോക്കുന്നു, ഞാൻ ഈഴവൻ ആയതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിച്ചു റോബിൻ ജാതികാർഡ് കളി നടത്തുന്നു.

ഫിലിം ചേംബറിൽ പോയി തന്റെ ആരാധക പിന്തുണ കാണിച്ച് നിർമ്മാതാക്കളോട് തന്നെ വെച്ച് സിനിമ എടുക്കാൻ റോബിൻ അഭ്യർത്ഥിക്കുന്നു. “ബ്രൂസ് ലീ” എന്ന ചിത്രത്തിൽ ഒരു വേഷം ഇല്ലാതിരുന്നിട്ടും സ്വയം അതിലെ വില്ലൻ താനാണ് എന്ന് കാശ് കൊടുത്തു പ്രമോഷൻ നടത്തുന്നു. ഇതോടെ റോബിൻ രാധാകൃഷ്ണന് ചിത്രത്തിൽ വേഷം ഒന്നുമില്ല എന്ന് ഉണ്ണി മുകുന്ദന് പരസ്യമായി പറയേണ്ട അവസ്ഥ വന്നു. ഇതു മാത്രമല്ല ബിഗ്ബോസിൽ കയറാൻ റോബിൻ നടത്തിയ പല വേലകളെ കുറിച്ചും തനിക്കറിയാം എന്ന് സംവിധായകൻ കുറിച്ചു.

അതു കൊണ്ട് റോബിൻ തന്റെ ലക്ഷ്യങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുക. അനിൽ നമ്പ്യാർ ഉണ്ണി മുകുന്ദനെതിരെ പല രഹസ്യങ്ങളും നടക്കുന്നുണ്ട് എന്ന് പറഞ്ഞതിന് യോജിച്ചുകൊണ്ട് മുൻപ് കേട്ട കാര്യങ്ങൾ അഖിൽ മാരാർ ചർച്ചയിൽ പറഞ്ഞു. ഇന്നലെ വരെ റോബിന്റെ കൂടെ നടന്ന് സകല വേലയും അറിയുന്നവർ തന്നെ ഇതെല്ലാം വിളിച്ചു പറയും. മുദ്രപത്രത്തിൽ എഴുതി കരാർ ഉണ്ടാക്കി അല്ല എല്ലാവരും വേലകൾ നടത്തുന്നത്.

നടി ആക്രമിച്ച കേസിൽ ദിലീപ് കൊട്ടേഷൻ കൊടുത്തു എന്ന് തെളിവുകൾ പോലും ഇല്ലാതെയാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അത് കൊണ്ട് തെളിവുകൾ അവിടെ നിൽക്കട്ടെ എന്നും സത്യം റോബിനും കൂട്ടർക്കും അറിയാം എന്നും അഖിൽ മാരാർ കുറിച്ചു. രണ്ടു സിനിമകളുടെയും ഒരു വെബ് സിരീസിന്റെയും തിരക്കിൽ ആയതു കൊണ്ട് പിന്നീട് കാണാം കുട്ടാ എന്ന് പറഞ്ഞു കൊണ്ട് അഖിൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply