അവൻ ഞാൻ പറഞ്ഞാൽ അനുസരിക്കുന്ന മകൻ ആണെന്നാണ് കരുതിയിരുന്നത് – ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് സംഗീതയാണ്

vijayi father and wife

തമിഴിൽ ഒരുകാലത്ത് മിന്നിത്തിളങ്ങി നിന്നിരുന്ന സംവിധായകനായിരുന്നു എസ് എ ചന്ദ്രശേഖരൻ. അന്നും ഇന്നും സിനിമയോട് പ്രണയം സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ദളപതി വിജയുടെ പിതാവാണ് എസ് എ ചന്ദ്രശേഖരൻ. അതുകൊണ്ടുതന്നെ പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ സംവിധായകൻ, നിർമ്മാതാവ് എന്ന പേരിൽ ഒന്നും അറിയാൻ വഴിയില്ല. ദളപതി വിജയുടെ പിതാവ് എന്ന പേരിലായിരിക്കും അദ്ദേഹത്തെ കൂടുതൽ പേരും അറിയുന്നത്. നിർമ്മാണത്തിലും സംവിധാനത്തിലും കൈകടത്തിയ ചന്ദ്രശേഖരൻ ഒരുകാലത്ത് അഭിനയരംഗത്തും സജീവമായിരുന്നു.

വിജയ് നായകനായി അഭിനയിച്ച ആദ്യത്തെ പടവും ചന്ദ്രശേഖരന്റെത് തന്നെയായിരുന്നു. സംവിധാനത്തിൽ നിന്നും നിർമ്മാണത്തിൽ നിന്നും വിട്ടുനിൽക്കുന്ന ചന്ദ്രശേഖരൻ ഇപ്പോൾ സിനിമയിൽ സജീവമായി തുടർന്നുകൊണ്ടിരിക്കുന്നു. ചിമ്പു നായകനായി എത്തിയ ‘മാനാട്’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ ചന്ദ്രശേഖരന്റെ കഥാപാത്രത്തിന് നിറഞ്ഞ കയ്യടികളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. രാഷ്ട്രീയത്തിലും ഇടയ്ക്ക് അഭിനയം വിട്ട് ചന്ദ്രശേഖരൻ ഒരു കൈ നോക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യ ഗേറ്റ്സിന് നൽകിയ ചന്ദ്രശേഖരന്റെ ഏറ്റവും പുതിയ അഭിമുഖമാണ് ജനശ്രദ്ധ നേടുന്നത്.

സിനിമയിലെ അനുഭവങ്ങളെക്കുറിച്ചും മകൻ വിജയയെക്കുറിച്ചും വിജയുടെ ഭാര്യ സംഗീതയെ കുറിച്ചുമൊക്കെ താരം പറഞ്ഞ വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. കൂടാതെ അടുത്തിടെ മകൻ വിജയുമായി പിണങ്ങാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും ചന്ദ്രശേഖരൻ സംസാരിച്ചു. വിജയുമായി ഉണ്ടായ പിണക്കത്തിന് പിന്നിലെ സാഹചര്യം ചോദിച്ചപ്പോൾ, എങ്ങനെയൊക്കെ ആയിരുന്നാലും വിജയ് തന്റെ മകനാണെന്നും വിജയിയെ വിട്ട് കൊടുത്ത് താൻ ഒരിക്കലും സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വാരിസ്’ എന്ന വിജയുടെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വിജയുടെ മാതാപിതാക്കളും അതിഥികളായി പങ്കെടുത്തിരുന്നു.

തന്നെ സംബന്ധിച്ച് വിജയ് ഇപ്പോഴും 5- 6 വയസ്സ് പ്രായമുള്ള തന്റെ മകനാണെന്നും നിങ്ങൾക്കൊക്കെയാണ് വിജയ് ഇളയദളപതി എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. പണ്ട് പഠിക്കാത്തതിന് സ്കെയിൽ വച്ച് തുടയിൽ അടിച്ചു അനുസരിപ്പിക്കുന്ന മകനാണ് അവൻ ഇപ്പോഴും എന്ന തന്റെ ചിന്ത തെറ്റായിപ്പോയി എന്നും ഒരുപക്ഷേ അത് തന്റെ നെഗറ്റീവ് ആവാം എന്നും എന്നാൽ അച്ഛൻ എന്ന നിലയിൽ അങ്ങനെ ചിന്തിക്കാൻ മാത്രമേ തനിക്ക് സാധിക്കുമെന്നും ചന്ദ്രശേഖരൻ തുറന്നു പറഞ്ഞു. വിജയുടെ മക്കൾ അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന്, സംഗീതയുടെ ലോകമാണ് മക്കളെന്നും അവരുടെ ചെറിയ ചില ചലനങ്ങൾ പോലും സംഗീത സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടെന്നും ചന്ത്രശേഖരൻ പറഞ്ഞു.

അവരെ കഴിഞ്ഞിട്ടേ സംഗീതയ്ക്ക് മറ്റൊരു ലോകം ഉള്ളൂ എന്നും ചന്ദ്രശേഖരൻ പറഞ്ഞു. മക്കളൊക്കെ തങ്ങളുടെ വീട്ടിലേക്ക് വരികയാണെങ്കിൽ അവിടെവച്ച് എന്തെങ്കിലും കഴിക്കാൻ കൊടുത്താലും അവർ ആദ്യം അമ്മയെ നോക്കുമെന്നും അത്രയ്ക്കും സ്ട്രിക്ട് ആയിട്ടാണ് സംഗീത കുട്ടികളെ വളർത്തിയതെന്നും ചന്ദ്രശേഖരൻ പറഞ്ഞു. അതുകൊണ്ടുതന്നെ മക്കൾ രണ്ടുപേരും അഭിനയത്തിലേക്ക് വരണമെങ്കിൽ അത് സംഗീത തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply