വടിവേലുവിനെ നായകൻ ആക്കാൻ സംവിധായകൻ സമീപിച്ചു..ഒടുവിൽ ആ സൂപ്പർഹിറ്റ് ചിത്രത്തിൽ നായകൻ ആയത് ഇളയദളപതി വിജയ്…

വിശേഷണങ്ങൾ ഒന്നും വേണ്ടാത്ത തെന്നിന്ത്യൻ സൂപ്പർതാരമാണ് ഇളയദളപതി വിജയ്. മലയാളത്തിൽ പോലും ആരാധക ലക്ഷങ്ങൾ ഉള്ള തമിഴ് സൂപ്പർതാരം വിജയ്, ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ്. കഴിഞ്ഞ 10 വർഷങ്ങളായി ഏറ്റവും വലിയ വിജയങ്ങൾ ഉണ്ടാക്കുന്ന നടനായി മാറിയിരിക്കുകയാണ് വിജയ്. തുടക്കകാലത്തിൽ ഒരു ചോക്ലേറ്റ് ഹീറോ ആയി തമിഴകത്ത് വാഴ്ന്നിരുന്ന വിജയ് പിന്നീട് ആക്ഷൻ ഹീറോ ആയി മാറി. എന്നാൽ ഇപ്പോൾ എല്ലാ തരം സിനിമകളും ഒരു പോലെ ചെയ്യുന്ന താര രാജാവായി മാറി വിജയ്. “തുള്ളാതെ മനവും തുള്ളും”, “പോക്കിരി”, “ഖുശി” തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. അഭിനയവൈദഗ്ദ്യം പോലെ തന്നെ അസാധ്യ നൃത്തപാടവമുള്ള ഒരു കലാകാരനാണ് വിജയ്. വടിവേലു എന്ന നടനു പകരം വിജയ് നായകനായി എത്തിയ ഒരു കഥ പങ്കുവെക്കുകയാണ് സംവിധായകൻ ഇപ്പോൾ. തമിഴകത്തെ ഹാസ്യ സാമ്രാട്ട് ആണ് വടിവേലു.

പുതുമുഖ സംവിധായകനായ ഏഴിൽ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ വടിവേലുവിനെ നായകനാക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. ഏഴിൽ ഒരുക്കിയ പ്രണയകഥയുമായി ഒരുപാട് നായകന്മാരെ അവർ സമീപിച്ചെങ്കിലും എല്ലാവരും തിരസ്കരിച്ചതോടെ ഒടുവിൽ വിജയിനെ സമീപിക്കുകയായിരുന്നു. വിജയ് നായകനായ ചിത്രം ചരിത്രവിജയമായി മാറുകയായിരുന്നു. 1999ൽ പുറത്തിറങ്ങിയ “തുള്ളാതെ മനവും തുള്ളും” ആണ് ആ വിജയ ചിത്രം.എസ് ഏഴിൽ സംവിധാനം ചെയ്ത ചിത്രത്തിൽ സിമ്രാൻ ആയിരുന്നു വിജയുടെ നായിക ആയി എത്തിയത്.

മണിവർണ്ണൻ, വായപുരി, ദാമു എന്നിവരായിരുന്നു മറ്റ് ശ്രദ്ധേയമായ താരങ്ങൾ. തമിഴ് നഗരത്തിൽ മാത്രമല്ല കേരളത്തിലെയും വമ്പൻ വിജയമായി മാറിയ ചിത്രം 200 ദിവസത്തിലധികം പ്രദർശനം തുടരുകയും ചെയ്തു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതിനു ശേഷം മറ്റു പല നായകന്മാരെയും അന്വേഷിച്ച് ലഭിക്കാതെ വന്നപ്പോൾ സംവിധായകൻ സമീപിച്ചത് വടിവേലുവിനെ ആയിരുന്നു.

കഥ കേട്ട് ഇഷ്ടപ്പെട്ടുവെങ്കിലും താൻ നായക കഥാപാത്രത്തെ അവതരിപ്പിച്ചാൽ നന്നാകുമോ എന്ന ആശങ്ക വടിവേലുവിനുണ്ടായിരുന്നു. അതുകൊണ്ട് ആറുമാസത്തിനകം ചിത്രത്തിനു മറ്റൊരു നായകനെയും കിട്ടിയില്ലെങ്കിൽ തീർച്ചയായും നായകനാകാം എന്ന് വടിവേലു ഉറപ്പ് നൽകി സംവിധായകനെ തിരിച്ചയക്കുകയായിരുന്നു. അങ്ങനെയാണ് വിജയ് ഈ ചിത്രം ഏറ്റെടുക്കുന്നതും ഈ ചിത്രം വിജയുടെയും സിമ്രാന്റെയും അഭിനയ ജീവിതത്തിൽ വഴിത്തിരിവ് ആവുകയും ചെയ്തത്. സൂപ്പർ ഗുഡ് ഫിലിംസ് ഏറ്റെടുത്ത ഈ ചിത്രം വലിയ വിജയമായിരുന്നു നേടിയെടുത്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply