ഷൂട്ട് കഴിഞ്ഞു വന്ന ശ്രീവിദ്യ തന്റെ കരണത്തടിച്ചു ! ഞാൻ വല്ലാത്ത ട്രബിളിൽ ആണ് വിദ്യാമ്മയെ എത്തിച്ചതെന്നും പറഞ്ഞു അപ്പോൾ

സംവിധായകനായ ടി കെ രാജീവ് കുമാറിന്റെ ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ പവിത്രം. തിലകൻ, ശ്രീവിദ്യ, മോഹൻലാൽ, ശോഭന, വിന്ദുജ മേനോൻ, കെ പി എ സി ലളിത, ഇന്നസെന്റ് എന്നിങ്ങനെ മലയാളത്തിലെ വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇന്നും വലിയ റിപ്പീട് വാല്യൂ ഉള്ള ഒരു മലയാള ചിത്രമാണ് പവിത്രം. പവിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ടി കെ രാജീവ് കുമാർ. വളരെ പ്രധാനപ്പെട്ട ഒരു രംഗത്തിന്റെ ചിത്രീകരണത്തിന് ഒടുവിൽ നടി ശ്രീവിദ്യ വളരെയധികം ഇമോഷണലായി എന്നും തന്റെ കരണത്തടിച്ചു എന്നും രാജിവ് കുമാർ തുറന്നു പറയുന്നു.

കാൻചാനൽ മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലൂടെയാണ് പവിത്രത്തിന്റെ ചിത്രീകരണ വേളകളിൽ ഉണ്ടായ അനുഭവങ്ങളെപ്പറ്റി സംവിധായകൻ പറഞ്ഞത്. ചിത്രത്തിൽ ഗർഭിണിയാണ് എന്ന് അറിഞ്ഞ ശേഷം നടൻ തിലകനും ശ്രീവിദ്യയും ഒന്നിച്ചിരിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഇത് നാണക്കേടാണ് എന്ന് പറയുന്ന ഒരു രംഗമായിരുന്നു അത്. ആ രംഗം പ്ലാൻ ചെയ്തിരുന്നത് 6 സീക്വന്‍സുകൾ ആയിട്ടായിരുന്നു എന്ന് സംവിധായകൻ പറയുന്നു. എന്നാൽ ഈ സീൻ വായിച്ച ശേഷം വിദ്യാമ്മ വളരെയധികം ഡിസ്റ്റർബ്ഡ് ആണെന്ന് തന്നോട് അസോസിയേറ്റ് ഡയറക്ടർ പറഞ്ഞിരുന്നുവെന്ന് സംവിധായകൻ പറയുന്നു.

താൻ ലൊക്കേഷനിൽ ചെന്ന് നോക്കിയപ്പോൾ അവിടെ മുഖം വീർപ്പിച്ച് വിദ്യാമ്മ ഇരിപ്പുണ്ടായിരുന്നു എന്നും എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല പെട്ടെന്ന് എടുക്കാം എന്ന് പറയുകയായിരുന്നു എന്നും രാജീവ് കുമാർ പറഞ്ഞു. വിദ്യാമയുടെ ആ ഇരിപ്പ് തനിക്ക് ഇഷ്ടപ്പെട്ടിരുന്നു എന്നും അതുകൊണ്ട് അങ്ങനെ തന്നെ ഷൂട്ടിങ് സീനിൽ ഇരുന്നാൽ മതിയെന്ന് താൻ പറഞ്ഞിരുന്നുവെന്നും രാജീവ് കുമാർ പറയുന്നു. എന്നാൽ താൻ ഇങ്ങനെ തന്നെയെ ഇരിക്കുന്നുള്ളൂ എന്നായിരുന്നു അത്രേ വിദ്യാമ്മയുടെ മറുപടി. നടി കുറച്ച് ദേഷ്യത്തിൽ ആയിരുന്നു. അതുകൊണ്ടു തന്നെ ഇത് സിംഗിൾ ഷോട്ട് ആക്കിയാലോ എന്ന് താൻ സന്തോഷവനോട് ചോദിച്ചിരുന്നു എന്നും സംവിധായകൻ പറഞ്ഞു.

എന്നാൽ റിഹേഴ്സൽ പോലും എടുക്കാതെ എഴുതിവച്ചതിലും നന്നായിട്ടായിരുന്നു തിലകൻ ചേട്ടനും വിദ്യാമ്മയും ചേർന്ന് ആ സീൻ ചെയ്തത് എന്നും രാജികുമാർ വ്യക്തമാക്കി. ഗ്ലിസറിൽ ഉപയോഗിക്കാതെയാണ് താരങ്ങളുടെ കണ്ണൊക്കെ ആ സീനിൽ നിറഞ്ഞത് എന്നും റിഹേഴ്സൽ ഇല്ലാതെ സിംഗിൾ ഷോട്ടിൽ അത് ഓക്കെയായി എന്നും ഷൂട്ട് ചെയ്ത തങ്ങളുടെ കണ്ണുകളും നിറഞ്ഞുപോയി എന്നും സംവിധായകൻ പറയുന്നു. പിന്നീട് എല്ലാവരും പോയിട്ടും വിദ്യാമ്മ അവിടെ തന്നെ ഇരിക്കുകയായിരുന്നു എന്നും താൻ അടുത്ത് ചെന്നപ്പോൾ ദേഷ്യത്തോടെ എന്റെ കരണക്കുറ്റിക്ക് ഒരു തട്ടു തട്ടി എന്നും അടിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം എന്നും സംവിധായകൻ പറഞ്ഞു.

യു പുട് മി ഇൻ ടു എ റിയൽ ട്രബിൾ രാജീവ്‌ എന്നും മദർഹുഡിന്റെ ഒരു മൊമെന്‍റ് നീ എനിക്ക് തന്നു എന്നുമായിരുന്നു വിദ്യാമ്മ രാജീവിനോട് പറഞ്ഞത്. ചിത്രത്തിലെ കഥാപാത്രത്തിലേക്ക് വളരെയധികം അവർ ഇൻവോൾവ്ഡ് ആയിരുന്നു എന്നും വളരെ മനോഹരമായിട്ട് തന്നെ അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply