മോഹൻലാലിനോട് ചോദിച്ചു നാണം കെട്ടു – മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് സംവിധായകൻ പോൾസൺ പറയുന്നത് കേൾക്കൂ.

മലയാള സിനിമ മേഖലയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാൾ ആയിരുന്നു പോൾസൺ. KL 7-95 എറണാകുളം നോർത്ത് , മക്കൾ മാഹാത്മ്യം, വിദേശി നായർ സ്വദേശി നായർ എന്നിങ്ങനെ ഒട്ടേറെ ശ്രദ്ധ നേടിയ സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടായിരുന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളായ മോഹൻലാലും മമ്മൂട്ടിയുമൊക്കെ ആയി ആദ്യമൊക്കെ വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തി കൂടി ആയായിരുന്നു പോൾസൺ.

ആദ്യമൊക്കെ സിനിമ ചിത്രീകരണത്തിന് പോകുമ്പോൾ മോഹൻലാലിന്റെ കൂടെ ഒരു മുറിയിലായിരുന്നു താൻ താമസിച്ചിരുന്നത് എന്നും എന്നാൽ പിന്നീട് ഒന്നിച്ച് കഴിഞ്ഞവർ ആണെങ്കിലും ഒരു ചാൻസ് ചോദിച്ചു ചെന്നപ്പോൾ അദ്ദേഹം തന്നില്ലെന്നും പോൾസൺ തുറന്നുപറയുന്നു. മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു സംവിധായകൻ പോൾസൺ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.

ഇക്കാലത്ത് പഴയതുപോലെ മോഹൻലാലിനോടും മമ്മൂട്ടിയോടും ഒന്നും നേരിട്ട് ചെന്ന് സംസാരിക്കാൻ സാധിക്കില്ല എന്നും പണ്ടൊക്കെ നേരിട്ട് വിളിക്കുമ്പോൾ നന്നായി സംസാരിക്കുന്ന ആളുകളായിരുന്നു അവരെന്നും ഇപ്പോൾ ഫോൺ വിളിച്ചാൽ പോലും കിട്ടാറില്ല എന്നും പോൾസൺ പറയുന്നു. തന്റെ ഒപ്പം അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്ന പലരും ഇപ്പോൾ വലിയ സംവിധായകർ ആയെന്നും അവരോട് പോലും താൻ ഇപ്പോൾ വിളിച്ച് സംസാരിക്കാറില്ല എന്നും സംവിധയകാൻ കൂട്ടിച്ചേർത്തു.

മഹാ നടന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ ഓരോ പടങ്ങൾ ചെയ്യണമെന്ന് തനിക്ക് കൊതിയുണ്ടെന്നും ഒരിക്കൽ മോഹൻലാലിനോട് അതിനെപ്പറ്റി സംസാരിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു എന്നും പോൾസൺ പറയുന്നു. പ്രിയദർശൻ, സിബി മലയിൽ എന്നിങ്ങനെ മൂന്നാല് പേരുകൾ സിനിമകൾ മാത്രമേ താൻ ചെയ്യുകയുള്ളൂ എന്നും പിന്നീട് നോക്കാം എന്നുമൊക്കെയാണ് മോഹൻലാൽ അന്ന് പറഞ്ഞിരുന്നതത്രെ. ആ സംഭവത്തിൽ തനിക്ക് വല്ലാതെ വിഷമം തോന്നി എന്നും ഒരിക്കൽ ചോദിച്ച് നാണംകെട്ടത് കാരണം പിന്നീട് അതിന് ശ്രമിച്ചിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply