വിളിച്ചു കയറ്റിയ എന്നെ വെളുപ്പിന് മൂന്ന് മണിക്ക് കാറിൽ നിന്നും ഇറക്കി വിട്ടു – നടുറോട്ടിൽ നിന്നും കരഞ്ഞു – മമ്മൂട്ടിക്ക് ഒപ്പം ഉള്ള അനുഭവം പങ്കു വെച്ച് സംവിധായകൻ പോൾസൺ.

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയ്ക്ക് ഒപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പങ്കു വെച്ച് പല പ്രമുഖരും മുന്നോട്ട് വരാറുണ്ട്. ഇപ്പോഴിതാ സംവിധായകൻ പോൾസൺ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന കാലത്ത് മമ്മൂട്ടിക്ക് ഒപ്പം ഉള്ള അനുഭവങ്ങൾ പങ്കു വെക്കുകയാണ് സംവിധായകൻ പോൾസൺ.

ഒരിക്കൽ വെളുപ്പിന് മൂന്നു മണിക്ക് സംവിധായകനെ കാറിൽ നിന്നും മമ്മൂട്ടി ഇറക്കി വിട്ട അനുഭവം പങ്കു വെക്കുകയാണ് പോൾസൺ/ അന്ന് കരഞ്ഞു പോയെന്നും അദ്ദേഹം വെളിപ്പെടുത്തി. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ “മണിവത്തൂരിലെ ആയിരം ശിവരാത്രികൾ” എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആയിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ആണ് പോൾസൺ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഊട്ടിയിൽ നിന്നും തിരിച്ചു പോകാൻ ഒരുങ്ങുകയായിരുന്നു മമ്മൂട്ടി. അപ്പോൾ മമ്മൂട്ടി പോയി സംവിധായകൻ ഫാസിലിനോട് പറഞ്ഞു, തിരുവനന്തപുരത്തേക്ക് ആണ് പോകുന്നത്, കൂട്ടിന് പോൾസണെ വിടണം എന്ന്. പോൾസൺ ആണെങ്കിൽ ആ സമയത്ത് മറ്റെന്തോ ജോലിയിൽ ആയിരുന്നു. ഫാസിൽ വന്നു പോൾസനോട്‌ മമ്മൂട്ടിക്കൊപ്പം തിരുവനന്തപുരത്തേക്ക് പോകണം എന്നും പെട്ടിയൊക്കെ റെഡിയാണോ എന്നും ചോദിച്ചു.

ഫാസിൽ അത് ചോദിച്ചപ്പോൾ തന്നെ പറ്റില്ലെന്ന് പോൾസൺ പറഞ്ഞു. കാരണം അവിടെ ഉണ്ടായിരുന്ന ഷൂട്ടിങ്ങിന്റെ ഒരുപാട് സാധനങ്ങൾ തിരിച്ച് പോകുമ്പോൾ പാക്ക് ചെയ്‌ത്‌ കൊണ്ടു പോകണമായിരുന്നു. എന്നാൽ അതൊക്കെ കാറിനകത്ത് കൊടുത്തു വിട്ടോളാം എന്നും താൻ എന്തായാലും മമ്മൂട്ടിക്കൊപ്പം പോകണം എന്നും ഫാസിൽ പറഞ്ഞു. എന്നിട്ടും മമ്മൂട്ടിക്കൊപ്പം പോകാൻ മനസ് വരാതെ പോകില്ല എന്ന് തന്നെ പോൾസൺ പറഞ്ഞു. ഇത് മമ്മൂട്ടി കേട്ടു.

അവസാനം മമ്മൂട്ടി തന്നെ പോൾസനോട് ഒപ്പം വരണം എന്നും വീട്ടിൽ കൊണ്ട് പോയി വിറ്റോളം എന്നും പറഞ്ഞത് കൊണ്ട് അദ്ദേഹം സമ്മതിച്ചു. അങ്ങനെ കാറിൽ കയറി യാത്ര തുടങ്ങി. കാറിൽ മമ്മൂട്ടിയും പോൾസണും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് വണ്ടി ഓടിച്ചിരുന്നത് മമ്മൂട്ടി ആയിരുന്നു. ഡ്രൈവർ ഉറങ്ങുകയായിരുന്നു. സിനിമയിലേക്ക് വന്ന വഴിയെ കുറിച്ച് ഒക്കെ മമ്മൂട്ടി ആ യാത്രയിൽ വിവരിച്ചു. “സ്ഫോടനം” എന്ന സെറ്റിൽ വെച്ച് പോൾസൺ സ്നേഹിച്ച് കല്യാണം കഴിച്ച കഥയും, സ്വന്തമായി വീടില്ല എന്നും ഒക്കെ മമ്മൂക്കയോട് പറഞ്ഞിരുന്നു.

ആ സമയത്ത് “തനിയാവർത്തനം” അടക്കം മമ്മൂട്ടിയുടെ അഞ്ചോളം സിനിമകൾ ആയിരുന്നു റിലീസിന് ഒരുങ്ങുന്നത്. ഈ അഞ്ചു സിനിമകൾ ഇറങ്ങിയാൽ താൻ ഒരു സൂപ്പർതാരം ആകും എന്ന ആത്മവിശ്വാസം അദ്ദേഹത്തിന് അന്ന് തന്നെ ഉണ്ടായിരുന്നു. അങ്ങനെ ആണെങ്കിൽ അതിന് ശേഷം ഉള്ള അഞ്ചു സിനിമയ്ക്കുള്ള ഡേറ്റ് തരാം എന്നും ഓരോ സിനിമയ്ക്ക് ഇരുപത്തി ഓയൂആയിരം രൂപ വീതം തരണം എന്നും, ഡേറ്റ് വിറ്റ് കിട്ടുന്ന കാശുകൊണ്ട് സ്വന്തമായി വീട് വാങ്ങിക്കോളാൻ മമ്മൂക്ക പറഞ്ഞു. മമ്മൂട്ടി ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ, എങ്ങാനും സിനിമ പൊട്ടിയാൽ എന്റെ കയ്യിലുള്ള കാശ് നഷ്ടം ആകില്ലേ എന്ന് പോൾസൺ ചോദിച്ചു.

ഇത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ പോൾസനോട് ദേഷ്യപ്പെട്ട് കാറിൽ നിന്നും ഇറക്കി വിട്ടു മമ്മൂട്ടി. വെളുപ്പിനെ മൂന്ന് മണി ആയിരുന്നു സമയം. പോൾസൺ വിഷമിച്ചു കരഞ്ഞു പോയി. കിട്ടുന്ന പൈസക്ക് അടുത്ത വണ്ടിയിൽ കയറി പോകാം എന്ന് കരുതിയപ്പോൾ ഉണ്ട് പോയ വേഗത്തിൽ തന്നെ മമ്മൂക്ക തിരികെ വരുന്നു. പിന്നീട് പോൾസനെ നിർബന്ധിച്ച് പിടിച്ച് വലിച്ച് കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടു പോയി ഭക്ഷണം ഒക്കെ നൽകുകയും ചെയ്തു. പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതക്കാരൻ ആണ് മമ്മൂക്ക. എന്നാൽ വന്നത് പോലെ തന്നെ ദേഷ്യം പോവുകയും ചെയ്യും. മമ്മൂക്കയെ കുറിച്ച് പോൾസൺ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധേയമാകുന്നത്.

story highlight – Director Paulson shares his experience of working with Mammootty.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply