ഇരുവരും പ്രണയത്തിൽ ആണെന്ന് മുൻപും വാർത്തകൾ വന്നിരുന്നു – ദിൽഷയും റംസാനും തമ്മിൽ പ്രണയം തന്നെ എന്ന് ആരാധകർ !

dilshan ramzan

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. മനോരമയിൽ സംപ്രേഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ആയിരുന്നു ദിൽഷ ശ്രെദ്ധ നേടിയത്. ഈ പരിപാടിയാണ് ബിഗ് ബോസിലേക്ക് എത്തുവാൻ ഉള്ള വാതായനങ്ങൾ ദിൽഷയ്ക്ക് തുറന്നു കൊടുത്തതും. നിരവധി ആരാധകരെ ആയിരുന്നു വളരെ ചെറിയ സമയം കൊണ്ട് തന്നെ ദിൽഷ നേടിയത്. ബിഗ്ബോസിന്റെ ഉള്ളിൽ ആയിരിക്കുമ്പോൾ വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയ ദിൽഷ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തെത്തിയത് വിജയിയായി ആയിരുന്നു.

ബിഗ്‌ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയി എന്ന പേരും ദിൽഷ സ്വന്തമായിരുന്നു. മികച്ച ഒരു നർത്തകയാണ് ദിൽഷ. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ തന്നെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. പുറത്ത് എത്തിയതിനു ശേഷം താരത്തെ കാത്തിരുന്നത് നിരവധി ആരാധകർ ആയിരുന്നു എന്നതാണ് സത്യം. അതിനു കാരണം മത്സരത്തിലെ സഹ മൽസരാർഥിയായ റോബിൻ രാധാകൃഷ്ണനോടുള്ള സൗഹൃദം അവസാനിച്ചതായിരുന്നു.

പിന്നീട് നിരവധി സൈബർ ആക്രമണങ്ങളും നേരിടേണ്ടതായി വന്നിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ദിൽഷ. നൃത്തം കൊണ്ടൊക്കെ എപ്പോഴും പ്രേക്ഷകർക്കിടയിൽ ഒരു വിസ്മയം തീർക്കാൻ ദിൽഷയ്ക്ക് സാധിക്കാറുണ്ട്. ദിൽഷയുടെ പുതിയ ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ബിഗ് ബോസിലെയും ഡി ഫോർ ഡാൻസിലെയും മത്സരാർത്ഥിയായ റംസാൻ ഒപ്പം ഉള്ള ഒരു നൃത്ത വീഡിയോയാണ് ഇപ്പോൾ എത്തിരിക്കുന്നത്. ഈ വീഡിയോ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു. പ്രണയം നിറഞ്ഞു നിൽക്കുന്ന ഒരു വീഡിയോയാണ് ഇത്. ഇരുവരും പ്രണയികളെ ഓർമിപ്പിക്കുന്നത് പോലെയാണ് ഈ വീഡിയോയിൽ നൃത്തം ചെയ്യുന്നത്.

കമിങ് സൂൺ എന്ന് പറഞ്ഞുകൊണ്ട് റംസാൻ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനു മുൻപ് ഇരുവരും ഒരുമിച്ച് പ്രണയം നിറച്ചിട്ടുള്ള വീഡിയോകൾ ചെയ്തിട്ടുണ്ട്. വലിയ സ്വീകാര്യത ആയിരുന്നു ആ വീഡിയോകൾക്കൊക്കെ അപ്പോൾ ലഭിച്ചിരുന്നത്. പതിവ് തെറ്റിക്കാതെ ഈ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. എന്ത് ഭംഗിയാണ് നിങ്ങൾ ഒരുമിച്ച് ഇങ്ങനെ നിൽക്കുന്നത് കാണാൻ എന്നും നിങ്ങൾ നല്ല ക്യൂട്ട് ജോഡികൾ അല്ലേ എന്നൊക്കെയാണ് ചിലർ കമന്റുകളിലൂടെ അറിയിക്കുന്നത്. അതേസമയം ദിൽഷയെ വിമർശിച്ചു കൊണ്ടുള്ള കമന്റുകളും കാണാൻ സാധിക്കുന്നുണ്ട്. വിമർശങ്ങൾ പലതും സത്യത്തിൽ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ഇത്തരം കമന്റുകളോടുള്ള തന്റെ പ്രതികരണം മൗനമാണ് എന്ന പലതവണ കാണിച്ചു കൊടുത്തിട്ടുമുണ്ട് ദിൽഷ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply