ഇതു ഞങ്ങളുടെ റോബിനെ പറ്റിച്ചു ഉണ്ടാക്കിയതല്ലേ – കയർത്ത് ആരാധകർ ! സ്വപ്ന സാക്ഷാത്ക്കാരവുമായി ദിൽഷ പ്രസന്നൻ

doctor robin radhakrishnan and dilsha

ബിഗ് ബോസ് സീസൺ ഫോർ ടൈറ്റിൽ വിന്നർ ആയ ദിൽഷ പ്രസന്നനെ മലയാളികൾക്കെല്ലാം സുപരിചിതമാണ്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ മലയാളികളുടെ മനസ്സു കീഴടക്കിയത്. ബിഗ് ബോസിൻ്റെ തുടക്കത്തിൽ നല്ലൊരു മത്സരാർത്ഥി ആയിരുന്നില്ല ദിൽഷ. എന്നാൽ പിന്നീട് ലെവൽ മാറി. ഒരു ശക്തയായ മത്സ്രാർത്ഥിയായി മാറി ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഈ ഷോയിൽ ദിൽഷക്ക് ധാരാളം വിവാദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ദിൽഷയ്ക്ക് അനുകൂലമായും പ്രതികൂലമായും പല കമൻ്റുകളും വരാറുണ്ട്. എന്നാൽ താൻ ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല എന്നാണ് ദിൽഷ പറയുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ബിഗ് ബോസ് മലയാളത്തിലെ ആദ്യ ലേഡി വിന്നർ കൂടിയാണ് ദിൽഷ. ടി വി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിലെ തന്നെ മറ്റൊരു കണ്ടസ്റ്റൻ്റ് ആയിരുന്ന റോബിനും ദിൽഷയും ബിഗ് ബോസ് ഹൗസിൽ നല്ല ചങ്ങാതിമാരായിരുന്നു.

എന്നാൽ ബിഗ് ബോസ് അവസാനിച്ചതോടെ രണ്ടുപേർ തമ്മിലും ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ഇവർ തമ്മിൽ അകലുകയും ചെയ്തിരുന്നു. ഈ അകൽച്ച പ്രേക്ഷകർക്ക് അത്ര രസിച്ചില്ല. അതുകൊണ്ടുതന്നെ റോബിൻ ഫാൻസും ദിൽഷാ ഫാൻസും തമ്മിൽ അടിപിടിയായി. ഇവർ അങ്ങോട്ടുമിങ്ങോട്ടും ചളി വാരി തേക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ദിൽഷയുടെയും കുടുംബത്തിൻ്റെയും വളരെ നാളായിട്ടുള്ള ഒരു ആഗ്രഹത്തിൻ്റെ പൂർത്തീകരണമാണ്.

പുതിയ ഒരു വീട് സ്വന്തമാക്കിയതാണ് ഈ വിശേഷം. ദിൽഷയും അവളുടെ ചേച്ചിയും അനിയത്തിയും ചേർന്ന് തങ്ങളുടെ അച്ഛനും അമ്മയ്ക്കും ആയി പുതിയൊരു വീട് വാങ്ങി. വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് വീഡിയോസും ഫോട്ടോസും ഒക്കെയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പുതിയ വീട് കോഴിക്കോട് ആണ്. വീഡിയോയിൽ തങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ വീട് എന്ന് ദിൽഷ പറയുന്നുണ്ട്. ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

പാലുകാച്ചൽ വീഡിയോ വൈറൽ ആയതോടെ നിരവധി പോസിറ്റീവും നെഗറ്റീവുമായ കമൻ്റുകളാണ് വന്നിരിക്കുന്നത്. റോബിനെ ചതിച്ച പൈസ കൊണ്ടുണ്ടാക്കിയ വീടല്ലേ ഇതെന്നു പറയുന്നുണ്ട്. അതുകൂടാതെ ബിഗ് ബോസിൽ നടന്ന സംഭവങ്ങളൊക്കെ കുത്തിപ്പൊക്കി പരിഹസിക്കുകയും ചെയ്യുന്നുണ്ട് ആളുകൾ. എന്നാൽ ചില കമൻ്റുകൾ വന്നിരിക്കുന്നത് ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് അത് സ്വന്തമായി അധ്വാനിച്ചുണ്ടാക്കുക അത്ര എളുപ്പമല്ല. ഈ മൂന്ന് പെൺമക്കളും അച്ഛനും അമ്മയ്ക്കും കിട്ടിയ ഭാഗ്യമാണെന്നാണ് ചിലർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply