ഉലകനായകൻ കമൽ ഹാസന് മുന്നിൽ അത്യുഗ്രൻ പ്രകടനമായി ബിഗ് ബോസ് വിജയി ദിൽഷ പ്രസന്നൻ…

ബിഗ് ബോസ് മലയാളം സീസൺ 4 വിജയി ആയ ദിൽഷ പ്രസന്നൻ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ദിൽഷയെ ബിഗ് ബോസ് ഹൗസിൽ എത്തിയതിനു ശേഷം ആണ് മലയാളികൾ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. ആദ്യത്തെ കുറച്ചു ദിസവങ്ങൾ കൊണ്ട് തന്നെ സ്വഭാവം കൊണ്ടും പ്രകടനം കൊണ്ടും മലയാളികളുടെ പ്രീതി പിടിച്ചുപറ്റാൻ ദിൽഷയ്ക്ക് സാധിച്ചു. ടാസ്കുകളിലും ബിഗ് ബോസ് വീട്ടിലുമായി മികച്ച പ്രകടനം തന്നെയായിരുന്നു ദിൽഷ കാഴ്ച വെച്ചത്. ബിഗ് ബോസ് വിജയിയായതോടെ ചരിത്രത്തിലാദ്യമായി ബിഗ് ബോസ് മലയാളം സീസൺ ജയിക്കുന്ന ആദ്യ വനിത മത്സരാർത്ഥിയായി മാറി ദിൽഷ. ബിഗ് ബോസിനു ശേഷം അഭിമുഖങ്ങളിലും പല ടിവി ഷോകളിലുമായി നിറഞ്ഞു നിൽക്കുകയാണ് ദിൽഷ.കഴിഞ്ഞ ദിവസമായിരുന്നു 2022ലെ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ നടന്നത്.

ഏഷ്യാനെറ്റ് ടെലിവിഷൻ പരമ്പരകളിലെ താരങ്ങളുടെ മികച്ച പ്രകടനത്തിന് പുരസ്കാരം നൽകുന്ന വേദിയിൽ നിഖില വിമൽ, മുകേഷ്, ഇടവേള ബാബു, രമേശ് പിഷാരടി തുടങ്ങി നിരവധി സിനിമാതാരങ്ങളും പങ്കെടുത്തിരുന്നു. അവാർഡ് നിശയിൽ മുഖ്യാതിഥിയായി എത്തിയത് ഉലകനായകൻ കമൽ ഹാസനായിരുന്നു. ഉലകനായകനു വേണ്ടി ടെലിവിഷൻ താരങ്ങൾ കാഴ്ച വെച്ച ഒരു മനോഹരമായ പെർഫോമൻസ് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ഏഷ്യാനെറ്റ് പുറത്തിറക്കിയ ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. ഈ വീഡിയോയുടെ പ്രധാന ആകർഷണം ബിഗ് ബോസ് വിജയി ദിൽഷ പ്രസന്നന്റെ ഡാൻസ് തന്നെയാണ്.

കമൽ ഹാസൻ നായകനായ “വിക്രം” എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ വാസന്തി എന്ന താരം അവതരിപ്പിച്ച ഏജന്റ് ടീന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏജന്റ് ടീനയായി ആണ് ദിൽഷ പ്രകടനം നടത്തിയത്. സാരിയിൽ അതീവ ഗ്ലാമറസായി എത്തിയ താരം ഗംഭീര ഡാൻസും അതിനേക്കാൾ ഉഗ്രൻ ആക്ഷൻ സീനുകളും ആണ് കാഴ്ചവച്ചത്. 7 മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രകടനത്തിൽ ദിൽഷ രണ്ട് മിനിറ്റോളം തകർത്താടി. ഇതോടെ നിരവധി പേരാണ് ദിൽഷയുടെ പ്രകടനത്തെ അഭിനന്ദിച്ചു മുന്നോട്ടു വന്നിരിക്കുന്നത്. ബിഗ് ബോസിൽ ഒരിക്കൽ കമലഹാസൻ അതിഥിയായി എത്തിയപ്പോഴും അദ്ദേഹത്തിന് മുന്നിൽ കിടിലൻ ഡാൻസ് പെർഫോമൻസ് ദിൽഷ കാഴ്ചവച്ചിരുന്നു.

കമലഹാസന് മുന്നിൽ ഇത് രണ്ടാം തവണയാണ് ദിൽഷ അത്യുഗ്രൻ പ്രകടനവുമായി എത്തുന്നത്. ഒരുപാട് വിവാദങ്ങൾ നിറഞ്ഞ ഒരു സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയി ആയിരുന്നിട്ടും ആ സന്തോഷം വേണ്ട വിധം ആസ്വദിക്കാൻ ആവാതെ വ്യാപകമായ സൈബർ ഇരയാകേണ്ടി വന്നു ദിൽഷ. എങ്കിലും ഇതെല്ലാം അതിജീവിച്ച് തനിക്ക് ലഭിക്കുന്ന അവസരങ്ങളുമായി മുന്നോട്ടു പോവുക തന്നെയാണ് ദിൽഷ പ്രസന്നൻ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply