ജനപ്രിയന്റെ വീട്ടിൽ ഇനി ആഘോഷത്തിന്റെ നാളുകൾ ! പത്മാസരോവരത്തിലെ പുതിയ വിശേഷം

ദിലീപിന്റെയും കാവ്യയുടെയും മകളായ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധ നേടാറുള്ളത്. മഹാലക്ഷ്മിയുടെ പുതിയ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ എന്നതാണ് സത്യം. ഓണക്കാലത്ത് ആയിരുന്നു മഹാലക്ഷ്മിയെ ഏറ്റവും അവസാനമായി സോഷ്യൽ മീഡിയയിൽ കണ്ടത്. ചേച്ചി മീനാക്ഷിയ്ക്കൊപ്പം ഉള്ള ചിത്രങ്ങളിലായിരുന്നു ഇരുവരും എത്തിയത്. ചേച്ചി മീനാക്ഷിയെയും മഹാലക്ഷ്മിയും തമ്മിലുള്ള ആത്മബന്ധം വളരെ വ്യക്തമായി മനസ്സിലാകുന്ന തരത്തിലുള്ള ഒരു ചിത്രം തന്നെയായിരുന്നു പുറത്തു വന്നിരുന്നത്. ഇപ്പോൾ പുറത്ത് വരുന്നത് മഹാലക്ഷ്മിയുടെ പുതിയ വിശേഷങ്ങൾ ആണ്.

മഹാലക്ഷ്മിയുടെ പിറന്നാളാണ് ഇന്ന്. നാലാം പിറന്നാൾ ആഘോഷിക്കുന്ന മഹാലക്ഷ്മിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ദിലീപ് ഫാൻസ് പേജുകളിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്നത്. മഹാലക്ഷ്മിയുടെ പിറന്നാൾ വിശേഷങ്ങൾക്ക് വേണ്ടി പത്മസരോവരം ഒരുങ്ങി എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മഹാലക്ഷ്മി എന്ന മാമാട്ടിയ്ക്ക് ഇന്ന് നാലാം പിറന്നാൾ ആണ്. അതുകൊണ്ടു തന്നെ കുടുംബത്തിലുള്ള എല്ലാവരും ഈ പിറന്നാൾ ആഘോഷിക്കാൻ വേണ്ടി എത്തുമെന്നുള്ളതും ഉറപ്പാണ്. ചേച്ചി മീനാക്ഷി മഹാലക്ഷ്മിയുടെ പ്രത്യേക ദിവസങ്ങൾ ഒന്നും തന്നെ മിസ്സ് ചെയ്യാറില്ല. അതുകൊണ്ട് തന്നെ ചെന്നൈയിൽ നിന്നും മീനുട്ടിയും പിറന്നാളിന് എത്തുമെന്നാണ് പ്രേക്ഷകർ മനസ്സിലാക്കുന്നത്.

കാത്തിരിക്കുകയാണ് മഹാലക്ഷ്മിയുടെ പിറന്നാൾ ചിത്രങ്ങൾക്കുവേണ്ടി ദിലീപ് ആരാധകർ. ദിലീപിന്റെ ഫാൻസ് പേജുകളിലൂടെ ആണ് ഇപ്പോൾ ഈ ഒരു വാർത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിജയദശമി ദിനത്തിൽ ആയിരുന്നു മഹാലക്ഷ്മിയുടെ വരവ്. മീനാക്ഷിക്കൊപ്പം തന്നെ മറ്റൊരാൾ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് വന്നു എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും പറഞ്ഞു കൊണ്ടായിരുന്നു മഹാലക്ഷ്മിയുടെ വരവ് പ്രേക്ഷകരെ ദിലീപ് അറിയിച്ചിരുന്നത്. വലിയ ആഘോഷത്തോടെ ദിലീപ് ആരാധകർ ഈ വാർത്ത ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നീട് അഭിമുഖങ്ങളിൽ ഒക്കെ എത്തുമ്പോൾ മഹാലക്ഷ്മിയുടെ കുറുമ്പുകളെ കുറിച്ചായിരുന്നു ദിലീപിനും കാവ്യയ്ക്കും പറയാനുണ്ടായിരുന്നത്.

മീനാക്ഷി വളരെ ശാന്ത സ്വഭാവം ഉള്ള ഒരു കുട്ടിയാണെങ്കിൽ മഹാലക്ഷ്മി അതിന് നേരെ വിപരീത രീതിയിലുള്ള വ്യക്തിയാണ് എന്നാണ് മനസ്സിലാക്കുന്നത്. കുറുമ്പും കുസൃതിയും നിറഞ്ഞു നിൽക്കുന്ന മഹാലക്ഷ്മിയുടെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഓരോ വാർത്തകൾക്കും ആരാധകരും നിരവധിയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദിലീപ് എങ്കിലും, കാവ്യയോ മീനാക്ഷിയോ സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല. അതുകൊണ്ടുതന്നെ കുട്ടികളുടെ വിശേഷങ്ങൾ ഇത്തരത്തിൽ വർഷത്തിലൊരിക്കൽ മാത്രമാണ് പ്രേക്ഷകർ അരിയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply