ഒടുവിൽ ജനപ്രിയ നായകന്റെ മകളും സിനിമയിലേക്കോ ! ദിലീപിന്റെ അനിയൻ മീനാക്ഷിയുടെ സിനിമ എൻട്രിയെ കുറിച്ച് പറഞ്ഞത് കേട്ടോ

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകർ ഉള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഇതുവരെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലങ്കിലും മീനാക്ഷിയുടെ ആരാധകനിര എന്നത് വളരെ വലുതാണ്. മഞ്ജു വാര്യർക്കും ദിലീപിനും നൽകുന്ന സ്നേഹം അതേപോലെ തന്നെ പ്രേക്ഷകർ മീനുട്ടിക്കും നൽകുന്നുണ്ട് എന്നതാണ് സത്യം. ഇതുവരെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലങ്കിലും സോഷ്യൽ മീഡിയയിൽ മീനാക്ഷിയെ പിന്തുടരുന്ന ആളുകളുടെ എണ്ണം വളരെ വലുതാണ്. മീനുട്ടിയുടെ വിശേഷങ്ങൾക്കു വേണ്ടി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. താരപുത്രി സിനിമയിലേക്ക് എന്നാണെന്ന് ആണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഒരു സമയത്ത് താരം സിനിമയിലേക്ക് എത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വരുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ചെന്നൈയിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് മീനാക്ഷി. മീനാക്ഷിയുടെ സിനിമ എൻട്രിയെ കുറിച്ച് സഹോദരനായ അനൂപ് പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മീനാക്ഷി ഇപ്പോൾ പഠനത്തിലാണ് ശ്രദ്ധ നൽകുന്നത് എന്നും അവൾ ഇപ്പോൾ എംബിബിഎസ് പഠനത്തിൽ ആണെന്നും അവൾ വളരെ ഒതുങ്ങി നിൽക്കുന്ന ഒരു വ്യക്തിത്വം ആണെന്നും ആണ് അനൂപ് പറയുന്നത്. വീഡിയോകൾ ഒക്കെ അവള് ചെയ്യാറുണ്ട്. പക്ഷേ അതൊക്കെ സ്വന്തമായി എവിടെയെങ്കിലും ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നതാണ്.

പക്ഷേ എല്ലാം കഴിഞ്ഞ് നമ്മളെ കാണിച്ചു തരുമെന്നാണ് അനൂപ് പറയുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുപ് മീനാക്ഷിയെ കുറിച്ച് സംസാരിച്ചിരുന്നത്. ദിലീപിന്റെ ഇളയ മകൾ മഹാലക്ഷ്മി സുഖമായിരിക്കുന്നുവെന്നാണ് അനൂപ് ഈ അഭിമുഖത്തിൽ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമൊന്നുമല്ല മീനാക്ഷി. എന്തെങ്കിലും വിശേഷ ദിവസങ്ങളിൽ മാത്രമാണ് ഒരു പോസ്റ്റുമായി താരമെത്തുന്നത്.

എന്നാൽ ആ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അത് പ്രേക്ഷകർക്ക് മീനാക്ഷിയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. മീനാക്ഷി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്കെല്ലാം തന്നെ ഉള്ളത്. സുഹൃത്തുക്കൾ പറയുന്നതും ഇതേ കാര്യങ്ങൾ തന്നെയാണ്. അധികമാരോടും സംസാരിക്കാത്ത വളരെ ഒതുങ്ങിയ ഒരു പ്രകൃതമാണ് മീനാക്ഷി എന്നായിരുന്നു അടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ നമിത പ്രമോദ് പറഞ്ഞിരുന്നത്. എന്നാൽ കമ്പനി ആയിക്കഴിഞ്ഞാൽ പിന്നെ മീനാക്ഷി എല്ലാവരോടും വളരെ നന്നായി ഇടപെടും എന്നും, പൊതുവേ അധികം സംസാരിക്കാത്ത ഒരു ആളാണ് മീനാക്ഷി എന്നുമായിരുന്നു അഭിമുഖത്തിൽ നമിത പ്രമോദ് കൂട്ടി ചേർത്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply