“അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നത്” എന്ന മീനൂട്ടിയുടെ ചോദ്യം ഏറെ വേദനിപ്പിച്ചു…കാവ്യയുമായുള്ള വിവാഹത്തെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നു…

മലയാള സിനിമയുടെ ജനപ്രിയ നായകൻ ആണ് ദിലീപ്. മിമിക്രി രംഗത്തിൽ നിന്നും അഭിനയ രംഗത്തെത്തിയ താരം തന്റെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണ് ഇന്ന് കാണുന്ന താരപദവികളെല്ലാം. ചെറിയ വേഷങ്ങളിലൂടെ സിനിമാജീവിതം ആരംഭിച്ച താരം പിന്നീട് സഹനടനായും നായകനായും ഒടുവിൽ സൂപ്പർ താരമായി മാറുകയായിരുന്നു. ദിലീപിനോളം വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത ഒരു നടൻ ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടാകില്ല.

അത്രയേറെ രൂപമാറ്റങ്ങൾ വരുത്തി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് ദിലീപ്. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ചിത്രങ്ങൾ സമ്മാനിച്ച താരം ഇടയ്ക്ക് വെച്ച് വിവാദങ്ങളിൽ അകപ്പെടുകയായിരുന്നു. എങ്കിലും ദിലീപിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മുമ്പ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞത് മലയാള സിനിമ പ്രേക്ഷകരെ നടുക്കിയിരുന്നു.

ഇവരുടെത് പ്രണയ വിവാഹമായിരുന്നു. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരതമ്പതികൾ ആയിരുന്നു ദിലീപ്- മഞ്ജു വാര്യർ. എന്നാൽ ഇവരുടെ വിവാഹമോചന വാർത്തകൾ പുറത്തു വന്നതോടെ കാവ്യ കാരണമാണ് ഇവരുടെ ദാമ്പത്യജീവിതം തകർന്നത് എന്ന് പ്രചരിക്കുകയായിരുന്നു. എന്നാൽ ഈ വാർത്ത തീർത്തും തെറ്റാണെന്ന് ദിലീപ് പറയുന്നു. മഞ്ജുവുമായി വേർപിരിഞ്ഞതിന് കാരണങ്ങൾ മറ്റു പലതാണ് എന്നും ദിലീപ് തന്നെ പറഞ്ഞു.

മഞ്ജുമായുള്ള വിവാഹമോചനത്തിനു ശേഷം ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചിരുന്നു. അങ്ങനെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം കഴിച്ചത്. ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നപ്പോൾ വഴക്കിടുകയും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിലുള്ള ഉത്കണ്ട് ഒരു വശം ഉണ്ടായിരുന്നു. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നത് എന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നത് വല്ലാതെ വേദനിപ്പിച്ചു.

മീനുട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് ഷൂട്ടിങ്ങിനു പോകുന്ന താരത്തിന് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം മകളും ദിലീപും മാത്രമുള്ള ജീവിതം ആയിരുന്നു. രണ്ടു വർഷത്തോളം അവർ വീട് ഉപേക്ഷിച്ച് തറവാട്ടിൽ അമ്മയ്ക്കും സഹോദരങ്ങൾക്കൊപ്പം വന്നു നിൽക്കുകയായിരുന്നു. തനിക്കു വേണ്ടി എല്ലാവരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി. ഇനിയൊരു വിവാഹം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എന്നാൽ എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് ഇക്കാര്യം പറഞ്ഞു.

അതേ സമയം കാവ്യയുടെ വിവാഹം തകരാൻ കാരണം താൻ ആണെന്ന് പലരും പറഞ്ഞു പരത്തിയിരുന്നു. അങ്ങനെയെങ്കിൽ താൻ കാരണം ജീവിതം തകർന്നു നിൽക്കുന്ന ഒരു കുട്ടിക്ക് ജീവിതം കൊടുക്കുന്നതിൽ എന്താണ് ഇത്ര തെറ്റ് എന്ന് ദിലീപ് ചോദിക്കുന്നു. കാവ്യയുടെ വീട്ടുകാർ ഈ ബന്ധത്തിന് ആദ്യം ശക്തമായി എതിർത്തു. പിന്നീട് എല്ലാവരും കൂടി തീരുമാനിച്ച് ആ വിവാഹം നടക്കുകയായിരുന്നു. പലരീതിയിലും തനിക്കെതിരെ അമ്പെയ്യുമ്പോൾ ആളുകൾ അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്ന് വിചാരിക്കുന്നില്ല.

ആകെയുള്ള ഒരു ജീവിതം ഇങ്ങനെ നശിച്ചു ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ എന്ന ദിലീപ് പറയുന്നു. ഒരുപാട് കഴിവുള്ള ഒരു അഭിനേത്രിയാണ് മഞ്ജു എന്നും എല്ലായിടത്തും അവർ നല്ല രീതിയിൽ പോകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ദിലീപ് പറയുന്നു. മഞ്ജു എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്, ആ മാന്യത എന്നും കാണിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഇതിനിടയിൽ മുതിർന്ന സിനിമ ലേഖകൻ കൂടിയായ രത്നകുമാർ പല്ലിശ്ശേരിയോട് ദിലീപ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി.

ഒരു ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്നേഹവും പരിഗണനയും ഒന്നും മഞ്ജുവില നിന്നും കിട്ടിയിട്ടില്ല എന്നും അക്കാര്യത്തിൽ മഞ്ജു ഒരു പരാജയം ആയിരുന്നു. ഇതെല്ലാം നൽകിയത് കാവ്യയാണ് അങ്ങനെയുള്ള കാവ്യയെ മറക്കണോ. അവരുടെ സ്നേഹം കിട്ടിയില്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യുകയോ ഭ്രാന്ത് പിടിക്കുകയോ ചെയ്യുമായിരുന്നു. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല എന്ന് ദിലീപ് തന്നോട് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply