നിലത്താണോ അവരെ ഇരുത്തുന്നത് എന്ന് ചോദിച്ച് ദിലീപ് അസ്വസ്ഥനായി ! ആർക്കും മറക്കാൻ ദിലീപ് ചേർത്ത് നിർത്തിയ ആ സംഭവം

dileep social commitments

സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച നേടിയിട്ടുള്ള ഒരു കുടുംബമാണ് ദിലീപിന്റെയും കാവ്യാ മാധവന്റെയും. ഇവരുടെ വാർത്തകൾക്ക് നിരവധി ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിൽ ഒന്നുമാത്ര സജീവമല്ലാത്ത താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ അറിയിക്കുന്നത് ഫാൻസ് പേജുകളിലൂടെയാണ്. അടുത്തിടെയായിരുന്നു ഇരുവരും ആറാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നത്. ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഒരു വിവാഹത്തിന് എത്തിയ ഇവരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോയിൽ ദിലീപും കാവ്യയും ചില കുട്ടികളോട് ഒക്കെ പെരുമാറുന്ന രീതിയെ കുറിച്ചാണ് ഇപ്പോൾ അവിടെ ആരാധകർ സംസാരിക്കുന്നത്.

ഇരുവരും ഫ്ലവർ ഗേൾസ് ആയി ഇരുന്ന കുട്ടികളെ താഴെ നിലത്ത് ഇരുത്തുകയായിരുന്നു ചെയ്തത്. ഉടനെ ഫോട്ടോ എടുക്കാൻ ആണെങ്കിലും കുട്ടികളെ നിലതിരിയത് ശരിയായില്ല എന്ന് പറഞ്ഞ് ദിലീപ് അസ്വസ്ഥൻ ആകുന്നതാണ് കണ്ടത്. നിലത്താണോ അവരെ ഇരുത്തുന്നത് എന്ന് ചോദിക്കുകയും ചെയ്തു കാവ്യയും വളരെ സന്തോഷത്തോടെ കുട്ടികളെ ചേർത്തു പിടിച്ചാണ് ഫോട്ടോ എടുത്തത്. തന്റെ അരികിലായി വന്ന് നിൽക്കുന്നത് വരെ എല്ലാം തന്നെ സ്നേഹപൂർവ്വം ഫോട്ടോയ്ക്ക് നിർത്തുന്ന ഇവരുടെ ചിത്രങ്ങൾ വളരെ വേഗം വൈറലായി മാറിയിരുന്നു. കുറ്റാരോപിതൻ എന്നത് മാറ്റിനിർത്തിയാൽ നന്മയുള്ള മനുഷ്യനാണ് ദിലീപ് എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്.

ദിലീപ് എങ്ങനെയാണെങ്കിലും പൊതുവേദിയിൽ ആളുകളോടും ആരാധകരോടും പെരുമാറുന്നത് വളരെ മികച്ച രീതിയിലാണ് പലരും കണ്ടു പഠിക്കേണ്ട ഒരു സ്വഭാവം തന്നെയാണ് ഇതെന്നും പറയുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന് ഒക്കെ മാറി വീണ്ടും ആ പഴയ പ്രൗഢിയിലേക്ക് തിരികെ വരാൻ ദിലീപിന് സാധിക്കും എന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ജനപ്രിയ നടൻ എന്ന ടാഗ് ദിലീപിന് തന്നെ ആണ് സ്വന്തമെന്ന് പറയേണ്ടിയിരിക്കുന്നു അത്രത്തോളം ആരാധകനിരയാണ് ദിലീപിന് ഇപ്പോഴുമുള്ളത്.

ദിലീപിന്റെ പ്രൗഡ്ഢിയോട് ഉള്ള തിരിച്ചുവരവിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത് വോയിസ് ഓഫ് സത്യനാഥൻ, ബാന്ദ്ര എന്നീ ചിത്രങ്ങൾ ദിലീപിന്റെ ശക്തമായ ഒരു തിരിച്ചു വരവ് നൽകും എന്ന് തന്നെയാണ് പ്രതീക്ഷ. ദിലീപിന്റെ ഹിറ്റ് ചിത്രമായ രാമലീലയുടെ സംവിധായകനായ അരുൺ ഗോപിയാണ് ബാന്ദ്ര എന്ന ചിത്രം ഒരുക്കുന്നത്. റൺവേ എന്ന ചിത്രത്തിന്റെ തുടർച്ചയായ വാളയാർ പരമശിവമെന്ന ചിത്രത്തിലൂടെ കാവ്യയും സിനിമയിലേക്ക് തിരികെ വരുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇരുവരും ഒരിക്കൽ കൂടി ഒരുമിക്കുകയാണെങ്കിൽ അത് പ്രേക്ഷകർക്ക് സന്തോഷം നിറയ്ക്കുന്ന വാർത്തയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply