വിവാഹ ചടങ്ങിൽ ദിലീപിന്റെ കൈപിടിച്ച് എത്തി കാവ്യ മാധവൻ ! സന്തോഷം അടക്കാൻ ആകാതെ ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് കാവ്യയും ദിലീപും. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല എങ്കിലും ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. വളരെ വിവാദങ്ങൾ നിറഞ്ഞ ഒരു കുടുംബ ജീവിതമായിരുന്നു ഇവരുടേത്. എല്ലാത്തിനും ഒടുവിൽ മകൾ മഹാലക്ഷ്മിക്കൊപ്പം സന്തോഷകരമായ ഒരു കുടുംബ ജീവിതം ആസ്വദിച്ചു മുന്നോട്ടു പോവുകയാണ് ഇവരിപ്പോൾ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൂർണമായും അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ.

നടി ആക്രമിക്കപ്പെട്ട കേസിന്റെ കോലാഹലങ്ങൾക്ക് ശേഷം ദിലീപ് പണ്ടത്തെ അത്ര സജീവമല്ല സിനിമയിൽ. ഇപ്പോൾ ഇതാ ഒരു വിവാഹ ചടങ്ങിൽ ദിലീപും കാവ്യയും ഒന്നിച്ച് എത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നിർമ്മാതാവായ സജി നന്ത്യാട്ടന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആയിരുന്നു ദിലീപും കാവ്യം എത്തിയത്. ദിലീപിന്റെ കൈപിടിച്ച് എത്തിയ കാവ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ഉണ്ണി മുകുന്ദൻ, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പത്മനാഭൻ എന്നിവരായിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ചിത്രത്തിലെ ദിലീപിന്റെ ഏറ്റവും പുതിയ ലുക്ക് കണ്ടിട്ട് “വോയിസ് ഓഫ് സത്യനാഥൻ” എന്ന ചിത്രത്തിനു വേണ്ടിയാണോ ഈ ലുക്ക് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ജിമിക്കി കമ്മൽ അണിഞ്ഞ് വളരെ സന്തോഷത്തോടു കൂടിയായിരുന്നു കാവ്യയും ചിത്രങ്ങൾക്ക് പോസ് ചെയ്തത്.

സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. ബാലതാരമായി മലയാള സിനിമയിൽ തിളങ്ങിയിട്ടുള്ള കാവ്യ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ നായിക ആയി ചുവട് വെക്കുന്നത്. ആദ്യ സിനിമയിലെ നായകൻ ആയ ദിലീപ് പിന്നീട് കാവ്യയുടെ യഥാർത്ഥ ജീവിതത്തിലും നായകൻ ആവുകയായിരുന്നു. “ദോസ്ത്”, “തെങ്കാശിപ്പട്ടണം”, “ഡാർലിംഗ് ഡാർലിംഗ്”, “മീശ മാധവൻ”, “കൊച്ചി രാജാവ്”, “തിളക്കം”, “പെരുമഴക്കാലം”, “ചക്കരമുത്ത്” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം വമ്പൻ വിജയം ആയിരുന്നു.

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ജോഡികൾ ഏറെ വിവാദങ്ങൾക്ക് ശേഷം യഥാർത്ഥ ജീവിതത്തിലും പിന്നീട് ഒന്നിക്കുകയായിരുന്നു. രൂക്ഷമായ വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നു ഇവരുടെ വിവാഹത്തോടെ ഉയർന്നത്. മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. കാവ്യയുമായുള്ള ബന്ധം ആണ് ഇവരുടെ വിവാഹ മോചനത്തിന് കാരണമായത് എന്ന രീതിയിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെ ആയിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷവും ഒരുപാട് വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതം ആയിരുന്നു ഇവരുടേത്. എങ്കിലും സന്തോഷകരമായ ഒരു കുടുംബജീവിതം ആണ് ഇവർ നയിക്കുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ. ഇവർക്ക് ഒരു മകൾ ഉണ്ട്, മഹാലക്ഷ്മി. മഞ്ജുവിന്റെ മകൾ മീനാക്ഷിയും അച്ഛൻ ദിലീപിനൊപ്പം ആണ് കഴിയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply