മലയാള സിനിമയിലെ താരചോടികളായ കാവ്യാ മാധവനെയും ദിലീപിനെയും മലയാളികൾക്ക് എല്ലാം തന്നെ ഒരുപോലെ ഇഷ്ടമായിരുന്നു. ദിലീപിൻ്റെ ജോഡി ആയിട്ടായിരുന്നു കാവ്യാമാധവൻ ആദ്യമായി നായികയായി ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ അഭിനയിച്ചത്. പിന്നീട് നിരവധി നായിക വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചുള്ള ചില കാര്യങ്ങളെക്കുറിച്ച് ലാൽ ജോസ് പറയുന്ന ഒരു വീഡിയോയുടെ ഭാഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ദിലീപ് കാവ്യ മാധവനോട് ഏറ്റവും ഇഷ്ടപ്പെട്ട നായകനെ കുറിച്ച് ചോദിച്ചു. ചോദ്യം കേട്ട് ലാൽ ജോസ് കരുതിയത് മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ ആരുടെയെങ്കിലും പേര് പറയുമെന്ന് ആയിരുന്നു. പിന്നീട് ദിലീപിൻ്റെ പേര് പറയും എന്നും കരുതി. എന്നാൽ കാവ്യയുടെ മറുപടി പ്രതീക്ഷകൾ ഒക്കെ തന്നെ തെറ്റിച്ചു കൊണ്ടായിരുന്നു. ചോദ്യം ചോദിച്ച ദിലീപ് വരെ അന്താളിച്ചു പോയി.
ആ സമയത്ത് മലയാള സിനിമയിൽ പുതിയൊരു നായകൻ വന്ന സമയമായിരുന്നു. ഒട്ടേറെ ആരാധികമാരും ഉണ്ടായിരുന്നു ആ നായകന്. കാവ്യയുടെ വായിൽ നിന്നും വീണ ഇഷ്ട നായകൻ്റെ പേരും അതായിരുന്നു. ദിലീപിൻ്റെ ചോദ്യത്തിന് കാവ്യ പറഞ്ഞ മറുപടി കുഞ്ചാക്കോ ബോബൻ എന്നായിരുന്നു. എന്നാൽ പിന്നീട് കാവ്യ കുഞ്ചാക്കോ ബോബൻ്റെ നായികയായി അഭിനയിച്ച സിനിമയായിരുന്നു ദോസ്ത്. അതിൽ കാവ്യ ദിലീപിൻ്റെ അനുജത്തിയുടെ വേഷമായിരുന്നു അഭിനയിച്ചത്.
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കാവ്യയും ദിലീപും ഒന്നിച്ചഭിനയിച്ചതിനുശേഷം തെങ്കാശിപ്പട്ടണം, തിളക്കം, മീശമാധവൻ, കൊച്ചി രാജാവ് തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ ഇവർ ജോഡിയായി അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. 2016ലായിരുന്നു ഇവരുടെ വിവാഹം. കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം അടൂർ ഗോപാലകൃഷ്ണൻ്റെ പിന്നെയും എന്ന സിനിമയായിരുന്നു.
കാവ്യക്കും ദിലീപിനും ഒരു മകളാണ് മഹാലക്ഷ്മി. ബാലനടിയായി അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് മലയാള സിനിമയിലെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് കാവ്യ മാധവൻ. ഏകദേശം 20 വർഷത്തോളം സിനിമയിൽ നായിക പദവി അലങ്കരിക്കുവാൻ കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ യുവജനോത്സവത്തിൽ നിരവധി വർഷങ്ങൾ കലാതിലകം ആയിരുന്നു കാവ്യ. കൂടുതലും ദിലീപും കാവ്യയുമായിരുന്നു ജോഡികളായി സിനിമയിൽ ഉണ്ടായത്.
ബാല്യകാലമായി ജയറാമിൻ്റെ പൂക്കാലം വരവായി എന്ന സിനിമയിലും കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന മമ്മൂട്ടി അഭിനയിച്ച സിനിമയിൽ ഭാനുപ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് കാവ്യയായിരുന്നു. കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിക്കുന്ന കാലം മുതൽക്ക് തന്നെ ഇവരുടെ പേരിൽ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു.