ഭർത്താവ് അരുണുമൊന്നിച്ചുള്ള ചിത്രങ്ങളൊക്കെ ഡിലീറ്റ് ചെയ്‌തു: നടി ഭാമയും ഭർത്താവും വേർപിരിഞ്ഞോ? പ്രേക്ഷകർ ആശങ്കയിൽ!

bhama and husband

നിവേദ്യം എന്ന മലയാള സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ഭാമ. ലോഹിതാ ദാസ് ആയിരുന്നു നടിയെ സിനിമ ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവന്നത്. ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെ തന്നെ ശ്രദ്ധ നേടുവാൻ ഭാമക്ക് സാധിച്ചിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ ആയിരുന്നു ഭാമയെ തേടിയെത്തിയത്. അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും ഭാമ കഴിവ് തെളിയിച്ചിട്ടുണ്ട്.

നടി 2020 ൽ അരുണിനെ വിവാഹം ചെയ്തതോടു കൂടി തന്നെ സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നു ഇവരുടെത്. ദുബായിൽ ബിസിനസ്സുകാരനാണ് അരുൺ. ഭാമയ്ക്കും അരുണിനും 2021 ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. വളരെ ഏറെ ആഡംബരത്തോടെ നടന്ന വിവാഹം ആയിരുന്നു ഭാമയുടെത്. കോട്ടയത്തുവെച്ചായിരുന്നു വിവാഹം. വിവാഹ ഫോട്ടോസും വീഡിയോസും ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

മകളുടെ ഒന്നാം പിറന്നാൾ ഇവർ വളരെ ആഘോഷത്തോടുകൂടിയായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഈയ്യിടെ നടി പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഒന്നും തന്നെ ഭർത്താവ് അരുണിനെ കാണാത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചിത്രങ്ങളിൽ ഒന്നും തന്നെ അരുൺ ഇല്ലാത്തതുകൊണ്ട് ഇവർ തമ്മിൽ പിരിഞ്ഞു എന്നുള്ള തരത്തിലുള്ള റൂമറുകൾ ആണ് വരുന്നത്. എന്നാൽ ഇതിനെതിരെ നടി യാതൊരു തരത്തിലുള്ള പ്രതികരണവും നൽകിയിട്ടില്ല.

ധാരാളം ഫോളോവേഴ്സ് ഉള്ള ഭാമയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നൊക്കെ ഭർത്താവുമായി ഒന്നിച്ചുള്ളതും ഗർഭിണിയായപ്പോൾ എടുത്ത ചിത്രങ്ങളും മകളുടെ ചിത്രങ്ങളും ഒക്കെ ഭാമ ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇത്രയും ചെയ്തപ്പോഴേക്കും വീണ്ടും ആരാധകർ ആകെ സംശയത്തിലാണ്. താരത്തിൻ്റെ ഇത്തരം പ്രവർത്തികൾ കൂടുതൽ ആശങ്കകൾ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ്.

ഭാമയുടെ ഭർത്താവിന് സ്വകാര്യ വിശേഷങ്ങൾ ഒന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനോട് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഭാമ ഗർഭിണിയായതോ മകൾ ജനിച്ചതോ ഒന്നും ആരാധകരെ അറിയിക്കാതിരുന്നത്. കുഞ്ഞിൻ്റെ സ്വകാര്യത നിലനിർത്താൻ വേണ്ടി ഫോട്ടോസ് ഒന്നും ഭാമ ആദ്യകാലങ്ങളിൽ പങ്കുവെക്കാതിരുന്നത് ഭർത്താവിൻ്റെ അഭിപ്രായം മാനിച്ചുകൊണ്ടായിരുന്നു .എന്നാൽ ഇപ്പോൾ ഭാമ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും അതുപോലെ കുഞ്ഞിൻ്റെ തനിച്ചുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.

നടിയെ ആക്രമിച്ച സംഭവമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവാദങ്ങളിലും ഭാമ ഉൾപ്പെട്ടിരുന്നു. ഇതൊക്കെ ആയിരിക്കാം ഇവരുടെ വിവാഹമോചനത്തിന് കാരണമെന്നുള്ള തരത്തിലുള്ള റൂമറുകളും ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.നടിയോ ഭർത്താവായ അരുണോ ഇതിനൊന്നും ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply