പരിപാടിക്കിടയിൽ മുണ്ടഴിഞ്ഞപ്പോൾ, അവതാരകയോട് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് കേട്ടോ ? മോളെ എന്ന് പറയുന്ന ധ്യാനിന്റെ വീഡിയോ വൈറൽ അകലുന്നു

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ ഫാമിലി ത്രില്ലർ ചിത്രമാണ് “വീകം:. ഡിസംബർ 9ന് തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം തീർത്തും ഒരു പോലീസ് കഥയാണ് പറയുന്നത്. എബ്രഹാം മൂവീസിന്റെ ഷീലു എബ്രഹാമും, എബ്രഹാം മാത്യുവും നിർമിക്കുന്ന ചിത്രത്തിൽ ധ്യാൻ, ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയ്ൻ ഡേവിഡ്, ഡയാന ഹമീദ്, മുത്തുമണി എന്നീ താരങ്ങൾ ആണ് അണിനിരക്കുന്നത്.

“കമ്പാരീസ്”, “സത്യം മാത്രമേ ബോധിപ്പിക്കു” എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് “വീകം”. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിൽ വേദിയിൽ കയറിയപ്പോൾ ധ്യാനിന്റെ മുണ്ട് അഴിഞ്ഞപ്പോൾ പറഞ്ഞ തഗ് ഡയലോഗ് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സിനിമയെ കുറിച്ച് പറയാനായി അവതാരക വേദിയിലേക്ക് ക്ഷണിച്ചപ്പോഴായിരുന്നു ധ്യാനിന്റെ മുണ്ട് അഴിഞ്ഞത്‌.

ഇതോടെ മുണ്ടെടുക്കട്ടെ മോളെ, എന്നിട്ട് പറയാം എന്ന് ധ്യാൻ പറഞ്ഞത് വൈറലായിരിക്കുകയാണ്. ഇത് കൂടാതെ ലിസ്റ്റിൻ സ്റ്റീഫനെ കുറിച്ച് ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വലുതാകുമ്പോൾ എന്താകണമെന്ന് അച്ഛൻ ചോദിച്ചപ്പോൾ ലിസ്റ്റിൻ സ്റ്റീഫൻ ആകണമെന്നാണ് ധ്യാൻ പറഞ്ഞെന്നും ഇന്ന് കേരളത്തിൽ തന്നെ ഇത്രയേറെ മികച്ച ഒരു നിർമ്മാതാവ് മറ്റാരുമില്ല എന്നുംധ്യാൻ പറയുന്നു. ധ്യാനിനെ കുറിച്ച് മിനിമം ഗ്യാരണ്ടിയുള്ള നടൻ എന്ന് തൊട്ടുമുമ്പ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞിരുന്നു.

എന്നാൽ ആ മിനിമം ഗ്യാരണ്ടിയുള്ള നടനെ വെച്ച് നിങ്ങൾ സിനിമ എടുക്കാത്തതെന്ത് ധ്യാൻ വളരെ രസകരമായി ലിസ്റ്റിനോട് ചോദിക്കുന്നു. അതോടൊപ്പം തനിക്ക് ഈ അവസരം നൽകിയ എബ്രഹാം മൂവീസിനോടും തന്റെ നന്ദി ധ്യാൻ അറിയിക്കുന്നു. നടി ഷീലു അബ്രഹാമിന് ഭർത്താവും നിർമാതാവും ആയ എബ്രഹാം മാത്യു നൽകുന്ന പിന്തുണയെ കുറിച്ചും ധ്യാൻ എടുത്തു പറയുന്നു. ഒപ്പം സദസിൽ ഇരിക്കുന്ന ഓരോ പ്രമുഖരോടും തന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു ധ്യാൻ.

ചെയ്ത സിനിമകളേക്കാൾ ഏറെ അഭിമുഖങ്ങൾ കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരം ആണ് ധ്യാൻ. സ്വാഭാവികമായ തമാശകൾ കൊണ്ടും തുറന്നു പറച്ചിലുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ധ്യാൻ ശ്രീനിവാസൻ. അച്ഛനെയും സഹോദരൻ വിനീത് ശ്രീനിവാസനെയും പോലെ തന്നെ അഭിനയം, സംവിധാനം, തിരക്കഥ, നിർമ്മാണം എന്ന് ഇങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ധ്യാൻ ശ്രീനിവാസൻ.

വിനീത് സംവിധാനം ചെയ്ത ” തിര” എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാൻ മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് “കുഞ്ഞിരാമായണം”, “അടി കപ്യാരെ കൂട്ടമണി”, “ഉടൽ”, “ഗൂഢാലോചന” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. നിവിൻ പോളി ലേഡി സൂപ്പർസ്റ്റാർ നയൻ താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത “ലവ് ആക്ഷൻ ഡ്രാമ” വലിയ വിജയം ആയിരുന്നു നേടിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply