അമ്പലമുറ്റത്തെത്തിയെങ്കിലും ധ്യാൻ ശ്രീനിവാസൻ അകത്തേക്കുകയറിയില്ല!! നിരീശ്വരവാദിയെന്നു കരുതി പ്രേക്ഷകർ: സത്യം അറിഞ്ഞപ്പോൾ പ്രശംസയുമായി മലയാളികൾ.

മലയാള സിനിമ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ ശ്രീനിവാസൻ്റെ മകനായ ധ്യാൻ ശ്രീനിവാസൻ. ധ്യാൻ അഭിനയിക്കുന്ന പുതിയ ചിത്രമായ ജോയ് ഫുൾ എൻജോയ് എന്ന സിനിമയുടെ പൂജ ശ്രീ അഞ്ചുമന ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു നടന്നത്. വലിയ ഒരു താരനിര തന്നെയുള്ള ഈ ചിത്രത്തിൽ അപർണ ദാസ്, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ആളുകളെല്ലാം തന്നെ അമ്പലത്തിൽ കയറി പ്രാർത്ഥിക്കുകയും ചെയ്തു.

ചിത്രത്തിൻ്റെ പൂജയുടെ ചടങ്ങുകൾക്ക് വേണ്ടി അമ്പലത്തിൽ ധ്യാൻ ശ്രീനിവാസൻ മാത്രം കയറിയില്ല. ധ്യാൻ എന്തുകൊണ്ടാണ് അമ്പലത്തിൽ കയറാത്തത് എന്ന് പലരും ചോദിച്ചു. ഈ ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. ധ്യാൻ അമ്പലത്തിൽ കയറാതിരുന്നത് അദ്ദേഹം ഒരു ദൈവവിശ്വാസി അല്ലാത്തതുകൊണ്ടാണ് എന്നാണ് ആരാധകരൊക്കെ കരുതിയത്.

അച്ഛനായ നടൻ ശ്രീനിവാസൻ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നതുകൊണ്ട് തന്നെ മകനായ ധ്യാനും ആ രീതിയിലായിരിക്കും എന്ന് കരുതി. അതുകൊണ്ടുതന്നെ ധാരാളം ആളുകൾ ധ്യാനിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ധ്യാൻ അമ്പലത്തിൽ കയറാത്തത് എന്ന് അറിഞ്ഞതിനുശേഷം അവരൊക്കെ തന്നെ ധ്യാനിനെ പ്രശംസിക്കുകയാണ് ചെയ്തത്. ധ്യാൻ പറഞ്ഞത് നമ്മൾ ആവശ്യത്തിനുവേണ്ടി മാത്രം അമ്പലത്തിൽ കയറി പ്രാർത്ഥിക്കേണ്ട ആവശ്യമില്ല എന്നാണ്.

ഞാൻ ഒരു തികഞ്ഞ വിശ്വാസി തന്നെയാണ് പക്ഷേ ആവശ്യത്തിനുമാത്രം അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന രീതി എനിക്കില്ല. നമുക്ക് ആവശ്യമുള്ളപ്പോൾ മാത്രമല്ല നമ്മൾ അമ്പലത്തിൽ പോയി ദൈവത്തെ പ്രാർത്ഥിക്കേണ്ടത്. അത് ഞാൻ വിശ്വസിക്കുന്നുമില്ല. എപ്പോഴും ദൈവവിശ്വാസിയായിരിക്കണം അതാണ് എൻ്റെ രീതി അല്ലാതെ ആവശ്യത്തിനു മാത്രമല്ല ദൈവം എന്നും ധ്യാൻ പറഞ്ഞു. അതുകൊണ്ട് മാത്രമാണ് ഞാൻ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട് അമ്പലത്തിൽ കയറാതിരുന്നത്.

അല്ലാതെ മറ്റു കാരണങ്ങൾ കൊണ്ടല്ല എന്നും ധ്യാൻ പറഞ്ഞു. ജോയ് ഫുൾ എൻജോയ് എന്ന ചിത്രത്തിൻ്റെ സംവിധാനവും രചനയും നൽകിയിരിക്കുന്നത് അഖിൽ കാവുങ്കൽ ആണ്. ഏകതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമർ പ്രേമും സുശീൽ വാഴപ്പിള്ളിയും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം. ജനുവരി 20 നാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് വച്ച് ആരംഭിക്കുന്നത്. ബിജു സോപാനം, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, മീരാ നായർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നുണ്ട്. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരനും, നൗഫൽ പുനത്തിൽ സഹ നിർമ്മാണവും ചെയ്യുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply