അതുവരെ ഞാൻ അർജുൻ റെഡി ആയിരുന്നു,- എന്നെ പൊട്ടൻ ആക്കിയത് ബേസിലിന്റെ പണി ആണ് – അത് കൊണ്ട് ഒരു തിരിച്ചു പോക്ക് ബുദ്ധിമുട്ടാണ്

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ സാധിക്കാത്ത നടനാണ് ശ്രീനിവാസൻ. ശ്രീനിവാസൻറെ മകൾ വിനീതും ധ്യാനും അതേപോലെ തന്നെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. അടുത്ത കാലത്തായി അഭിമുഖങ്ങളിൽ കൂടുതലായും ശ്രദ്ധ ചെലുത്തുന്നത് ധ്യാൻ ശ്രീനിവാസൻ ആണ്. നടന്റെ അഭിമുഖങ്ങൾക്ക് മാത്രമായി ആരാധകർ നിരവധിയാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത് ധ്യാൻ നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുന്ന കാര്യങ്ങളാണ്.

ജീവിതത്തിൽ ഇതുവരെ ദേഷ്യപ്പെട്ടിട്ട് ഉണ്ടോ എന്ന ചോദ്യത്തിന് ആയിരുന്നു രസകരമായ രീതിയിൽ ധ്യാൻ മറുപടി പറയുന്നത്. തിര സിനിമ ചെയ്യുന്ന സമയത്ത് ഞാനൊരു ആംഗ്രി യങ് മാൻ ആയിരുന്നു എന്നാണ് ധ്യാൻ പറയുന്നത്. പിന്നെ വയസ്സ് കൂടിയപ്പോഴാണ് സ്വഭാവം ഒക്കെ മാറിയത്. ഞാൻ വലിയ ദേഷ്യക്കാരനായ സമയത്ത് ആ ബേസിൽ ജോസഫ് എന്നവൻ എന്നെ കൊണ്ട് കുഞ്ഞിരാമായണം എന്ന സിനിമ ചെയ്യിപ്പിച്ചു എന്നെ പൊട്ടൻ ആക്കി എന്നാണ് വളരെയധികം രസകരമായി അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

സിനിമയിൽ അഭിനയിച്ചതോടെ ഇമേജ് മുഴുവനായും പോയി എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നുണ്ടായിരുന്നു. അതുവരെ ഞാൻ അർജുൻ റെഡി ആയിരുന്നു, എന്നെ പൊട്ടൻ ലാലു ആക്കി. അങ്ങനെ പിന്നീട് ഞാൻ ദേഷ്യപ്പെട്ടാൽ പോലും ആരും വിശ്വസിക്കാതെയും ആയി. ദേഷ്യം കാണിച്ചാൽ ആളുകൾക്ക് ഇപ്പോൾ ചിരിയാണ്. ആ ഇമേജ് ബ്രേക്ക് ചെയ്തു വരാൻ പാടാണ്. പക്ഷേ കുഴപ്പമില്ല ബേസിലിനും ആ ഒരു ഇമേജ് ഉണ്ട് എന്നും ധ്യാൻ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിലല്ല ജീവിതത്തിലും അവനൊരു പൊട്ടൻ തന്നെയാണ് എന്നും വളരെ രസകരമായ രീതിയിൽ ബേസിലിനെ കുറച്ച് പറയുന്നുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള സൗഹൃദത്തിന്റെ ആഴം വളരെ വ്യക്തമായി തന്നെ ഇവരുടെ സംസാരങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. നല്ല രീതിയിൽ സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇവർ രണ്ടുപേരും. അഭിമുഖങ്ങളിൽ എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസനെ പോലെ തന്നെ എല്ലാ കാര്യങ്ങളെക്കുറിച്ചും ആരുടെ മുഖത്ത് നോക്കിയും പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തി തന്നെയാണ് ധ്യാൻ ശ്രീനിവാസനും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply