പെൺപിള്ളേർക്ക് ഒപ്പം വെള്ളമടിച്ച് കിടന്ന എന്നെ പിടിക്കാൻ അച്ഛൻ ചെയ്ത പണി – ധ്യാൻ ആളൊരു കില്ലാടി തന്നെയന്നു സോഷ്യൽ മീഡിയ !

മൈൽ സ്റ്റോൺ മേക്കേഴ്‌സിൽ പാർവതിയുമൊത്തുള്ള ധ്യാൻ ശ്രീനിവാസൻ്റെ സ്പെഷ്യൽ വിഷു ഇൻ്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ധ്യാനും ഫ്രണ്ട്സായ 3 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും അവരുടെ ഗേൾ ഫ്രണ്ട്സുമൊക്കെ ധ്യാനിൻ്റെ ചെന്നൈയിലുള്ള ഫ്ലാറ്റിൽ വെള്ളമടി പാർട്ടി ഒക്കെ നടത്തി. രാവിലെ ശ്രീനിവാസൻ ധ്യാനിനെ ഫോൺ ചെയ്തു. ശ്രീനിവാസൻ ധ്യാനിനോട് പറഞ്ഞു ഞാൻ ചെന്നൈയിൽ ഉണ്ടെന്നും നിന്നെ കാണാൻ അങ്ങോട്ട് വരികയാണെന്നും.

ഉടനെത്തന്നെ ധ്യാൻ ഞാൻ അങ്ങോട്ട് വന്നോളാം അച്ഛൻ ഇങ്ങോട്ട് വരണ്ടെന്നും പറഞ്ഞു. ധ്യാൻ ചാടി എഴുന്നേറ്റു കുളിച്ചു കഴിഞ്ഞു പുറത്തുവന്നപ്പോൾ ശ്രീനിവാസൻ്റെ പത്തുപതിനഞ്ച് മിസ്കോൾ കണ്ടു. ഫോൺ എടുത്തു നോക്കിയപ്പോൾ അച്ഛൻ മെസ്സേജ് ചെയ്തിരിക്കുന്നത് ഞാൻ അങ്ങോട്ട് വന്നോളാം എന്നായിരുന്നു. ഇത് കണ്ട ഉടനെ ധ്യാൻ ആകെ പൊല്ലാപ്പിലായി. പുറത്തുനിന്നും നിന്നും ബെല്ലടി കേട്ടു. ഫ്രണ്ട്സുമൊത്ത് വെള്ളമടി പാർട്ടി നടത്തിയത് അച്ഛൻ കണ്ടാൽ പിന്നെ പറയേണ്ടതില്ലല്ലോ.

ധ്യാൻ ഫ്ലാറ്റിലെ ഡോറുകളൊക്കെ അടച്ചുകൊണ്ട് റൂമിലെ കബോർഡിനുള്ളിൽ കയറി. പുറത്തുനിന്നുള്ള ബെല്ലടി നിന്നപ്പോൾ തന്നെ ധ്യാൻ അച്ഛനെ വിളിക്കുകയും ഞാൻ ഇവിടെ ഹോട്ടലിൻ്റെ താഴെയുണ്ടെന്നും റൂം നമ്പർ എത്രയാണെന്നും ചോദിച്ചു. ശ്രീനിവാസൻ ചൂടാവുകയും ഞാനിവിടെ നിൻ്റെ ഫ്ലാറ്റിൽ വന്നു നിൽക്കുകയാണെന്നും എത്ര സമയമായി നിന്നെ വിളിക്കുന്നുവെന്നും ചോദിച്ചു. നിൻ്റെ കാറും ബൈക്കും ഒക്കെ ഇവിടെയുണ്ടല്ലോ എന്ന് ശ്രീനിവാസൻ ധ്യാനിനോട് ചോദിച്ചു.

എൻ്റെ ബൈക്ക് കേടായെന്നും അതുകൊണ്ട് കൂട്ടുകാരൻ്റെ ബൈക്കെടുത്താണ് വന്നതെന്നും പറഞ്ഞു. ഞാനിവിടെ ഹോട്ടലിൽ വെയിറ്റ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു. ധ്യാൻ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയെ എഴുന്നേൽപ്പിച്ച് അവളോട് താഴെ പോകണമെന്നും അവിടെ ഹൈറ്റ് കുറഞ്ഞ ഒരു മനുഷ്യൻ ഉണ്ടാകും അതെൻ്റെ അച്ഛനാണെന്നും അയാൾ താഴെയുണ്ടോയെന്ന് നോക്കാനും പറഞ്ഞു. ധ്യാനിൻ്റെ ഫ്രണ്ട് പറഞ്ഞു ശ്രീനിവാസൻ അവിടുത്തെ സെക്യൂരിറ്റിയോട് കാര്യങ്ങൾ തിരക്കുകയാണെന്ന്.

ശ്രീനിവാസന് സംശയമുണ്ടായിരുന്നു ധ്യാൻ അവിടെത്തന്നെ ഉണ്ടായിരിക്കുമെന്ന് അതുകൊണ്ടാണ് അവിടെത്തന്നെ നിന്നത്. സെക്യൂരിറ്റി പറഞ്ഞുകൊടുത്തുകാണും ഞാനിവിടെത്തന്നെയുണ്ടെന്നും. ധ്യാൻ ഒരു ഫ്രണ്ടിനെ വിളിക്കുകയും അവനോട് ബൈക്കും ഹെൽമെറ്റും ഒക്കെ കൊണ്ടുവരാൻ പറയുകയും ചെയ്തു. ഫോണിൽ ശ്രീനിവാസിനെ വിളിക്കുകയും കുറെ നേരമായി ഞാൻ ഹോട്ടലിൽ കാത്തു നിൽക്കുകയാണെന്നും പറഞ്ഞു.

ശ്രീനിവാസൻ താൻ ട്രാഫിക്കിലാണ് അതാണ് ലേറ്റാവുന്നതെന്നും പറഞ്ഞു. അതും പറഞ്ഞ് ശ്രീനിവാസൻ അവിടെ നിന്നും പുറത്തിറങ്ങുന്നത് ഫ്രണ്ട് വിളിച്ചുപറയുകയും ധ്യാൻ ഉടനെ തന്നെ ഓടിപ്പോയി ബൈക്കിൽ കയറി ശ്രീനിവാസനെക്കാൾ മുന്നേ ഹോട്ടലിൽ എത്തുകയും ചെയ്തു. ബ്ലോക്കിനിടയിൽ കാറുകൾ പതുക്കെയല്ലേ എത്തുള്ളൂ അതുകൊണ്ട് ബൈക്കിൽ ആയതുകൊണ്ട് വേഗം എത്തുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply