ഞാൻ പണക്കാരനാണോ എന്ന് അറിയാതെയാണ് അർപ്പിത പ്രേമിച്ചത്; ശ്രീനിവാസൻ ആരാണെന്ന് അവൾക്ക് അറിയില്ലായിരുന്നു; ദരിദ്രവാസികളെ പ്രേമിക്കരുതെന്നാണ് പെൺകുട്ടികളെ ധ്യാൻ ഉപദേശിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ പലപ്പോഴും പറയുന്നത് പെൺകുട്ടികൾ കാശു നോക്കി കൊണ്ടാണ് പ്രേമിക്കുന്നത് എന്ന്. എന്നാൽ അതിലും രണ്ട് തരത്തിലുള്ള ആളുകളുണ്ടെന്നും ധ്യാൻ പറഞ്ഞു. തൻ്റെ ഭാര്യയായ അർപ്പിത ഒരിക്കലും കാശു നോക്കിയിട്ട് ആയിരുന്നില്ല തന്നെ പ്രേമിച്ചത് എന്നും ധ്യാൻ പറഞ്ഞു. കാരണം അർപ്പിതയ്ക്ക് എൻ്റെ അച്ഛനായ ശ്രീനിവാസനെ അറിയുകയില്ലായിരുന്നു. കോളേജ് ജീവിതത്തിൽ അലമ്പനായി നടന്നിരുന്ന സമയത്ത് ആയിരുന്നു അർപ്പിത ധ്യാനുമായി ഇഷ്ടത്തിലായത്.

ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായതിനുശേഷം ആണ് തൻ്റെ അച്ഛനായ ശ്രീനിവാസനെ കുറിച്ച് അർപ്പിത അറിയുന്നതെന്നും പറഞ്ഞു. ഞാൻ ശ്രീനിവാസൻ മൈൽസ്റ്റോൺ മേക്കഴ്സിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഈ കാര്യങ്ങളൊക്കെ സംസാരിച്ചത്. ധ്യാൻ പറയുന്നത് തൻ്റെ കയ്യിൽ ഒരുപാട് കാശുണ്ട് എന്നറിഞ്ഞതിനുശേഷം പ്രേമിച്ച ഒരുപാട് കുട്ടികൾ ഉണ്ടെന്ന്. കാശ് കണ്ടുകൊണ്ട് പ്രേമിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടെന്നുള്ള സ്റ്റേറ്റ്‌മെൻ്റിൽ ധ്യാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ട്.

തൻ്റെ അനുഭവത്തിൽ നിന്നാണ് താൻ ഇതിൽ ഉറച്ചു നിൽക്കുന്നതെന്നും പറഞ്ഞു. എന്നാൽ അത്തരം പെൺകുട്ടികളിൽ നല്ലവരും അതേപോലെതന്നെ മോശം ആളുകളും ഉണ്ട്. തൻ്റെ ഭാര്യയായ അർപ്പിത നല്ല കുട്ടിയാണ് കാരണം എൻ്റെ കയ്യിൽ കാശുണ്ടെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. എന്നിട്ടും എന്നെ പ്രേമിച്ചു. മലയാള സിനിമയൊന്നും കാണാത്തതു കൊണ്ട് തന്നെ അർപ്പിതയ്ക്ക് അച്ഛനെ കുറിച്ചോ എന്നെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു.

തിരുവനന്തപുരത്ത് വെച്ചായിരുന്നു ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് എന്നും ആ സമയത്ത് ശ്രീനിവാസൻ എന്ന ആർട്ടിസ്റ്റിനെ അറിയുകപോലും ഇല്ലായിരുന്നു അവൾക്ക് എന്നും ധ്യാൻ പറഞ്ഞു. തന്നെ ഇഷ്ടപ്പെടാനുള്ള കാരണം തൻ്റെ കോമഡി ഒക്കെ ഇഷ്ടപ്പെട്ടതുകൊണ്ടാകും എന്നാണ്. പ്രേമിച്ചതിനുശേഷമാണ് ഞാൻ പണക്കാരനാണെന്ന് അറിയുന്നതും ചിലപ്പോൾ അതുകൊണ്ട് ആയിരിക്കാം കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചത് എന്നും പറഞ്ഞു.

ധ്യാനിന് പെൺകുട്ടികളോട് പറയാനുള്ളത് ദരിദ്രവാസികളായ നയാ പൈസ പോലും കയ്യിലില്ലാത്ത ആൺകുട്ടികളെ പ്രേമിക്കരുത് എന്നാണ്. കാരണം ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കിൽ കാശ് അത്യാവശ്യമാണ്. ഇപ്പോഴത്തെ കാലത്ത് ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിൽ മാത്രമേ ജീവിതം മുന്നോട്ടു പോവുകയുള്ളൂ. പ്രേമം നമ്മൾ വേണമെന്നു വെച്ച് ചെയ്യുന്നതല്ല അത് അറിയാതെ സംഭവിക്കുന്നതാണ് എന്നും പറഞ്ഞു.

മെട്രോ സിറ്റികളിൽ ഒക്കെ തന്നെ പെൺകുട്ടികൾ എല്ലാം പ്രേമിക്കുന്നത് പ്രൊഫൈൽ നോക്കിയിട്ടാണ്. ധ്യാൻ പറയുന്നത് ചെന്നൈയിൽ പഠിക്കാൻ പോയ സമയത്ത് അവിടെ കണ്ട പെൺകുട്ടികളെല്ലാം തന്നെ പ്രൊഫൈൽ നോക്കുന്നവരായിരുന്നു എന്നാണ്. പക്ഷേ എൻ്റെ ഭാര്യയായ അർപ്പിത അതിൽനിന്നും വ്യത്യസ്തയാണ് എന്നാണ് പറഞ്ഞത്. ഉടായിപ്പുമായി നടക്കുന്ന സമയത്ത് തന്നെയായിരുന്നു അവൾ തന്നെ പ്രേമിച്ചതും ഇഷ്ടത്തിലായതും വിവാഹം ചെയ്യാൻ തീരുമാനിച്ചതും എന്നും ധ്യാൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply