ധ്യാൻ ശ്രീനിവാസന്റെ തിരുവനന്തപുരത്തെ ആഡംബര ഫ്‌ളാറ്റിന്റെ ഹോം ടൂർ – പ്രേക്ഷകരൊക്കെ ഒന്ന് ഞെട്ടി !

മലയാളി പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. നർമ്മം കലർന്ന സംഭാഷണത്തിലൂടെയും കൗണ്ടറുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറിയ നടനാണ് ധ്യാൻ. ധ്യാനിൻ്റെ അഭിമുഖങ്ങൾ കാണുവാൻ വേണ്ടി ആരാധകവൃന്ദം തന്നെയുണ്ട്. പല സിനിമകളുടെയും പ്രമോഷനു മുന്നേ ധ്യാൻ നൽകുന്ന അഭിമുഖം ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. പല യൂട്യൂബ് ചാനലുകളും തങ്ങളുടെ റീച്ചിനു വേണ്ടി ധ്യാനിൻ്റെ ഇൻ്റർവ്യൂ ചെയ്യാറുണ്ട്.

ധ്യാൻ ശ്രീനിവാസൻ്റെ തിരുവനന്തപുരത്തെ ലക്ഷ്വറി ഫ്ലാറ്റിൻ്റെ ഹോം ടൂർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വിഷു സ്പെഷ്യലായി മൈൽസ്റ്റോൺ മേക്കേഴ്സ് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു ധ്യാൻ ശ്രീനിവാസൻ്റെ ഹോം ടൂർ പാർവതി ചെയ്തത്. ഹോം ടൂർ ചെയ്യുവാൻ എത്തിയ പാർവതിയോട് ധ്യാൻ ചോദിക്കുന്നത് സ്കൂൾ ടൂർ, കോളേജ് ടൂർ എന്നൊക്കെ കേട്ടിട്ടുണ്ട് ഇത് എന്ത് ടൂർ ആണ് ഈ ഹോം ടൂർ എന്ന്.

പാർവതിയോട് ഹോം ടൂർ ചെയ്തോളൂ എന്ന് പറഞ്ഞുകൊണ്ട് ധ്യാൻ പുറത്തേക്ക് പോവുകയാണ് എന്ന് പറഞ്ഞു. എല്ലാം കഴിഞ്ഞിട്ട് തന്നെ വിളിച്ചാൽ മതിയെന്ന് പാർവതിയോട് പറയുകയും ചെയ്തു.ധ്യാൻ തൻ്റെ വീട് അവതാരകക്കും ചാനലിൻ്റെ ക്രൂവിനും തുറന്നു കൊടുത്തുകൊണ്ട് പുറത്തേക്ക് പോവുകയും ചെയ്തു. ധ്യാനിൻ്റെ ഫ്ലാറ്റ് എത്രത്തോളം മനോഹരമായിട്ടാണ് അലങ്കരിച്ചിരിക്കുന്നത് എന്ന് നമുക്ക് വീഡിയോയിൽ നിന്നും മനസ്സിലാവുന്നുണ്ട്.

വിഷു സ്പെഷ്യൽ അഭിമുഖതിന് വേണ്ടിയായിരുന്നു മൈൽ സ്റ്റോൺ മേക്കേഴ്സ് എത്തിയത്. എന്നാൽ വീടിൻ്റെ ഭംഗിയും ഇൻ്റീരിയറും വൃത്തിയുമൊക്കെ കണ്ടപ്പോൾ ധ്യാനിനോട് അവതാരിക ഹോം ടൂർ ചെയ്തോട്ടെ എന്ന് ചോദിക്കുകയായിരുന്നു. വളരെ ആഡംബരം ആയിട്ടുള്ള ഫ്ലാറ്റ് ആണ് ധ്യാനിൻ്റെത്.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ ആയിരുന്നു ധ്യാനിൻ്റെ സിനിമാലോകത്തേക്കുള്ള വരവ്.

അടി കപ്യാരെ കൂട്ടമണി, ഗൂഢാലോചന, കുഞ്ഞിരാമായണം, കുട്ടിമാമ, സത്യം മാത്രമേ ബോധിപ്പിക്കു, കാലി പേഴ്സ് ഓഫ് ബില്യണേഴ്സ്‌, സായാഹ്ന വാർത്തകൾ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല സംവിധായകനായും നിർമ്മാതാവായും ധ്യാൻ ചലച്ചിത്രരംഗത്ത് സജീവമാണ്. ആദ്യമായി ധ്യാൻ സംവിധാനം ചെയ്ത ചിത്രം ലവ് ആക്ഷൻ ഡ്രാമ ആണ്.
ധ്യാനിൻ്റെ പുതിയ ചിത്രങ്ങൾ ഹിഗ്വിറ്റ, ആപ്പ് കൈസേ ഹോ, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ്.

ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിൻ്റെ തിരക്കഥ എഴുതിയതും ധ്യാൻ ശ്രീനിവാസനാണ്. നിരവധി പ്രോജക്ടുകൾ ആണ് ധ്യാനിൽ ഇപ്പോൾ ഉള്ളത്. ധ്യാൻ പറയുന്നത് അടുത്ത 4 വർഷത്തേക്കുള്ള സിനിമകളൊക്കെ ഇപ്പോൾ തന്നെ ബുക്ക് ചെയ്തിട്ടുണ്ട് എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply