ശരീരം എനിക്കൊരു ടൂൾ മാത്രം ആണ് – ഫ്രീഡം വേണം സിനിമയിൽ അഭിനയിക്കാൻ – ദർശന

ഹൃദയം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ തന്റെതായ ഇടം നേടിയെടുത്ത താരമാണ് ദർശന. ഹൃദയം എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ ദർശനയേ ശ്രദ്ധിച്ചു തുടങ്ങി എന്നതാണ് സത്യം. ഇതിനു മുൻപും നിരവധി സിനിമകളുടെ ഭാഗമായി ദർശന മാറിയിട്ടുണ്ട്. ഹൃദയം എന്ന ചിത്രം വലിയൊരു കരിയർ ബ്രേക്ക് തന്നെയായിരുന്നു ദർശന സമ്മാനിച്ചിരുന്നത്. മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനുകളിൽ എല്ലാം തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ ദർശനയ്ക്ക് സാധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ദർശന രാജേന്ദ്രന്റെ പുതിയ ഒരു പ്രസ്താവനയാണ് ശ്രദ്ധ നേടുന്നത്. ശരീരം അഭിനയിക്കാനുള്ള ഒരു ടൂൾ ആണെന്നാണ് നടി ദർശന പറയുന്നത്.

ആണും പെണ്ണും എന്ന സിനിമയിൽ കാടിനുള്ളിൽ ഇന്റിമേറ്റ് ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ഒരു ടൂൾ മാത്രമാണ് തന്റെ ശരീരം എന്ന ചിന്ത വന്നത് കൊണ്ട് മാത്രമാണ് എന്നാണ് പറഞ്ഞത്. ഒരു അഭിനേതാവ് എന്ന നിലയിൽ അത് എന്റെ ജോലിയാണ്. പക്ഷേ വലിയൊരു വിഭാഗം സിനിമയിലൂടെ എന്താണ് ഉദ്ദേശിച്ചത് അത് മാത്രം കാണുന്നില്ല. അപ്പുറത്ത് കുറച്ചുപേർ ഏതുതരത്തിലാണ് കാണാൻ പാടില്ലാത്തത് അങ്ങനെ മാത്രമായിരിക്കും കാണുകയും ചെയ്യുന്നത് നടി പറയുന്നു.

സിനിമയേ ആസ്വദിക്കുവാൻ തന്നെ സ്വതന്ത്രയാക്കി എന്നും ദർശന തുറന്നു പറയുന്നുണ്ട്. ഈ രംഗങ്ങളൊന്നും ടെൻഷനായി കാണാത്ത മലയാളം ഇൻഡസ്ട്രിയിലെ ഒരു പെൺകുട്ടി ആണ് ഞാൻ. എനിക്ക് വളരെ അഭിമാനം തോന്നിയ ഒരു സമയമായിരുന്നു ആണും പെണ്ണും എന്ന ചിത്രത്തിലെ ഈ രംഗം. ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ ചർച്ചകൾക്കുള്ള കാരണമായി മാറുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ഈ കാര്യത്തെക്കുറിച്ച് ചർച്ചകളുമായി എത്തിയത്.

എന്നാൽ ഇതിനൊന്നും യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും ദർശനയിൽ നിന്നും ഉണ്ടായിരുന്നില്ല. ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന് തന്നെയാണ് നടിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാ സജീവ സാന്നിധ്യമാണ് താരം. പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ നിമിഷ നേരം കൊണ്ട് തന്നെ നേടുകയും ചെയ്യാറുണ്ട്. വളരെയധികം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വളരെ ചെറിയ സമയം കൊണ്ട് ഭാഗ്യം ലഭിച്ച ഒരു നടി കൂടിയാണ് ദർശന എന്ന് പറയേണ്ടത്. ഇത് തന്നെയാണ് ദർശനയേ മറ്റു താരങ്ങളിൽ നിന്നും കൂടുതൽ മികച്ചതാക്കുന്നതും. നിരവധി ചിത്രങ്ങളാണ് ദർശനയുടെതായി പുറത്തിറങ്ങാനുള്ളത്. സ്വാഭാവികത നിറഞ്ഞ അഭിനയമാണ് നടിയുടെതായി പ്രേക്ഷകരെ എല്ലാം തന്നെ എടുത്ത് പറയുന്ന ഒരു പ്രത്യേകത.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply