വിജയ് എന്താ ഇങ്ങനെ എന്ന് അന്ന് ദർശന ചോദിച്ചിരുന്നു – യേശുദാസിന്റെ മകൻ ആയിട്ടും ഇതെന്ത് പെരുമാറ്റം എന്ന് തോന്നിപോയി

vijay yeshudas and darshana

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന പാട്ടുകാരനും നടനുമാണ് വിജയ് യേശുദാസ്. 2000ൽ ആണ് സിനിമ പിന്നണി ഗാനരംഗത്തേക്ക് വിജയി ചുവടുവെച്ചത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ മകൻ എന്ന പദവിയേക്കാൾ ഉപരിയായി സംഗീത ലോകത്ത് തന്റെതായ സ്ഥാനം ഊട്ടിയുറപ്പിക്കാൻ താരത്തിന് സാധിച്ചു. തെന്നിന്ത്യയിൽ മലയാളത്തിൽ മാത്രമല്ല പിന്നീട് തമിഴിലും തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളിൽ സ്വന്തം കഴിവ് തെളിയിക്കാൻ വിജയ് യേശുദാസിന് സാധിച്ചു. ഇപ്പോൾ തെന്നിന്ത്യയിൽ തന്നെ തിരക്കുള്ള ഒരു താരമായി മാറിയിരിക്കുകയാണ് വിജയ്.

1000-ലധികം ചലച്ചിത്രഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട്. വിദ്യാസാഗർ സംഗീതസംവിധാനം നിർവ്വഹിച്ച 2000-ൽ പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാർസ് എന്ന മലയാള ചിത്രത്തിലൂടെയാണ് വിജയ് ഗായകനായി അരങ്ങേറ്റം കുറിച്ചത്. നിവേദ്യത്തിലെ ‘കൊലക്കുഴൽ’ , ഗ്രാൻഡ്മാസ്റ്ററിലെ ‘അകലെയോ നീ’, സ്പിരിറ്റിലെ ‘മഴക്കൊണ്ടു മാത്രം’ (2012), ജോസഫിലെ (2018) ‘പൂമുത്തോളെ’ എന്നീ ഗാനങ്ങൾക്ക് വിജയ് യേശുദാസ് മികച്ച ഗായകനുള്ള മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി. മികച്ച ഗായകനുള്ള അഞ്ച് ഫിലിംഫെയർ അവാർഡുകളും മികച്ച പിന്നണി ഗായകനുള്ള നാല് സൈമ അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

മാരി (2015) എന്ന തമിഴ് ചിത്രത്തിലെ വില്ലൻ വേഷവും പടൈവീരൻ എന്ന തമിഴ് ചിത്രത്തിലെ പ്രധാന വേഷവും ചെയ്തുകൊണ്ട് അദ്ദേഹം അഭിനയത്തിലേക്ക് കടന്നു. വിജയുടെ മകൾ അമേയയും തനിക്ക് സംഗീതത്തിൽ അഭിരുചി ഉള്ളതായി തെളിയിച്ചിട്ടുണ്ട്. 15 വർഷത്തോളം നീണ്ടുനിന്ന തന്റെ ദാമ്പത്യജീവിതം ഈ അടുത്താണ് താരം അവസാനിപ്പിച്ചത്.വിജയ് യേശുദാസ് തന്നെയായിരുന്നു തന്റെ വിവാഹമോചന വാർത്ത വെളിപ്പെടുത്തിയിരുന്നത്. അച്ഛൻ യേശുദാസിന്റെ സുഹൃത്തിന്റെ മകളായിരുന്നു വിജയിയുടെ ഭാര്യയായിരുന്ന ദർശന. പ്രണയ വിവാഹമായിരുന്നു ഇരുവരുടേത്.

ഇരുവരും ഒന്നിച്ചെത്തിയ ഒരു പഴയകാല വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ദുബായിലെ ഒരു പരിപാടിയിൽ വച്ചായിരുന്നു ദർശനയെ താൻ ആദ്യമായി കണ്ടതെന്ന് വിജയ് പറയുന്നു. അന്ന് കൂട്ടുകാരൊക്കെ വിജയ് വളരെ ഡൌൺ ടു ഏർത് ആണെന്നും ഒരു ജാഡയും ഇല്ലാത്ത വ്യക്തിയാണെന്നും ദർശനയോട് പറഞ്ഞിരുന്നുവത്രെ. എന്നാൽ ദർശന സംസാരിക്കാൻ ചെന്നപ്പോൾ വിജയ് ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്നു എന്നും അപ്പോൾ തീരെ വയ്യാത്തത് കൊണ്ടായിരുന്നു അങ്ങനെ ചെയ്തതെന്നും വിജയ് പറയുന്നു.

അപ്പോൾ തന്നെ ദർശന സുഹൃത്തുക്കളോട് പോയി ഇതാണോ നിങ്ങൾ പറഞ്ഞ ഡൌൺ ടു ഏർത് പേഴ്സൺ എന്ന് ചോദിക്കുകയും ചെയ്തിരുന്നു എന്നും താരങ്ങൾ വീഡിയോയിലൂടെ പറയുന്നു. യേശുദാസിന്റെ മകൻ ആയിട്ടും ഇതെന്താണ് ഇങ്ങനെ എന്നൊക്കെയായിരുന്നു ദർശന അന്ന് വിജയിയെപ്പറ്റി ചിന്തിച്ചിരുന്നത് എന്നും എന്നാൽ പിന്നീട് ഇരുവരും സംസാരിക്കുകയും അടുക്കുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു എന്നും വിജയ് പറഞ്ഞു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply