വീട്ടിൽ ഒരുപാട് ജോലിക്കാരുണ്ടെങ്കിലും വിഘ്‌നേഷിന്റെ ആ കാര്യങ്ങളൊക്കെ നോക്കുന്നത് നയൻതാരയാണ് – സൂപ്പർസ്റ്റാർ ആണെങ്കിലും ഒരു സാധാരണ വീട്ടമ്മയാണ് നയൻതാര – കയ്യടിച്ചു ആരാധകർ

നിർമ്മാതാവും നടിയുമായ നയൻതാരയെ മലയാളികൾക്കെല്ലാം സുപരിചിതമാണ്. ആദ്യ കാലങ്ങളിൽ നാടൻ രീതിയിലുള്ള വേഷങ്ങളായിരുന്നു നയൻ‌താര ചെയ്തിരുന്നത്. പിന്നീട് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങി. മലയാള സിനിമയിൽ മാത്രമല്ല തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷകളിലും അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. നായകന്മാർ ഇല്ലാത്ത സിനിമകളിൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായി അഭിനയിച്ച് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് നയൻ‌താര.

നയൻതാര വിവാഹം ചെയ്തിരിക്കുന്നത് നടനും സംവിധായകനുമായ വിഘ്നേഷ് ശിവനെയാണ്. ഇവർ രണ്ടുപേരും ഏഴു വർഷത്തോളം പ്രണയത്തിൽ ആയിരുന്നു അതിനുശേഷം ആയിരുന്നു വിവാഹിതരായത്.
വാടക ഗർഭധാരണത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയാവുകയും ചെയ്തു നടി. വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തത് പല വിമർശനങ്ങൾക്കും കാരണമായി. ഇന്ത്യൻ വാടക ഗർഭധാരണത്തിലെ നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് തങ്ങൾ ഇതൊക്കെ ചെയ്തതെന്നും അതുകൊണ്ടുതന്നെ ഇവർ ഈ പ്രശ്നത്തിൽ നിന്ന് തലയൂരുകയും ചെയ്തു.

ഇവർ തമ്മിലുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് രണ്ടുപേരും.ഞാനും റൗഡി താൻ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പരിചയപ്പെട്ടത്. അവിടെ വെച്ച് തന്നെ പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ വിഘ്നേഷ് മേഡം എന്നായിരുന്നു നയൻതാരയെ വിളിച്ചതെന്നും. കാരണം ഇവർക്ക് നിർബന്ധമുണ്ടായിരുന്നു തങ്ങളുടെ പ്രണയം ഒരു സിനിമയെയും യാതൊരുതരത്തിലും ബാധിക്കരുത് എന്ന്.

പ്രണയത്തിൻ്റെ ആദ്യകാലഘട്ടം ആയതുകൊണ്ട് തന്നെ ഇവർ തമ്മിൽ പൊസസീവ്നെസ് വരെ ഉണ്ടാവാമായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇവർ തമ്മിലുള്ള ബന്ധത്തെ അത് ബാധിക്കുമായിരുന്നു എന്നും പറഞ്ഞു. ഞങ്ങൾ രണ്ടുപേരും പ്രൊഫഷണൽ ആണെന്ന് വിഘ്നേഷ് പറഞ്ഞു. നയൻതാര ഒരു ദിവസം വിഘ്നേഷിൻ്റെ വീട്ടിലേക്ക് പോയി. അത് വീട്ടുകാർക്ക് വളരെ അധികം സന്തോഷം ഉണ്ടാക്കി എന്നും പറഞ്ഞു. ആ സമയത്ത് വിഘ്നേഷ് ഇവരുടെ പ്രണയത്തെക്കുറിച്ച് വീട്ടിൽ സംസാരിച്ചിരുന്നില്ല.

നയൻതാര വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുകയും ചെയ്തു. വിഘ്നേഷിൻ്റെ അമ്മ നയൻതാരയുടെ ഒരു ഫാൻ ആയിരുന്നു. നയൻതാരയുടെ ജോലിയോടുള്ള ആത്മാർത്ഥതയാണ് സ്റ്റാറാക്കി മാറ്റിയത് എന്ന് വിഘ്നേഷ് പറഞ്ഞു. ഒരു താരത്തെ പോലെയല്ല തന്നോട് പെരുമാറുന്നത് എന്നും മറിച്ച് ഒരു സാധാരണ വീട്ടമ്മയായിട്ടാണ് എന്നും. വിഘ്നേഷ് രാത്രി എത്ര ലേറ്റ് ആയിട്ട് ഭക്ഷണം കഴിച്ചാലും ആ പാത്രങ്ങളൊക്കെ കഴുകി വെച്ചിട്ടാണ് നയൻതാര ഉറങ്ങാറുള്ളത് എന്നും പറഞ്ഞു. ഇവരുടെ വീട്ടിൽ 10 വേലക്കാർ ഉണ്ടെന്നും വിഘ്നേഷ് പറഞ്ഞു. ഇത് കേട്ടപ്പോൾ ഇത്രയും വേലക്കാരൊക്കെ ഉണ്ടായിട്ടും നയൻതാര എന്തിനാണ് ഈ ജോലി ചെയ്യുന്നത് എന്നാണ് പല ആരാധകരും ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply