ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയിലെ ഷോയിലൂടെയാണ് സുഹൈദ് കുക്കു മലയാളികളുടെ മനസ്സിൽ ചേക്കേറിയത്. മികച്ച ഡാൻസ് പെര്ഫോമെൻസ് ആയിരുന്നു കുക്കുവിൻ്റെത്. കുക്കു പിന്നീട് ഉടൻ പണം എന്ന പ്രോഗ്രാമിൽ അവതാരകനായി മലയാളികൾക്ക് മുന്നിലെത്തി. നിരവധി സിനിമകളിലും കുക്കു അഭിനയിച്ചിട്ടുണ്ട്. ദീപ പോളിനെയാണ് കുക്കു വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വ്ളോഗുകൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ്നി. ഇവരുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവെക്കാറുമുണ്ട്. നിരവധി പ്രശ്നങ്ങൾ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ചുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇവർ രണ്ടുപേരും. എല്ലാ വിശേഷങ്ങളും ആഘോഷമാക്കി മാറ്റുന്ന ദമ്പതികൾ ഇപ്പോൾ ദുബായിൽ ടൂറിൽ ആണ്.
പർദ്ദയും തട്ടവും ഒക്കെ ഇട്ടുകൊണ്ട് അതീവ സുന്ദരിയായ ദീപയുടെ ഫോട്ടോ ഇവർ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഈ ഫോട്ടോ കണ്ട ഒരു സുഹൃത്ത് ഇത് സ്ഥിരമാക്കണം എന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു ദീപയുടെ മറുപടി. ദീപ പറയുന്നത് ഞാൻ ഒരു കംപ്ലീറ്റ് മുസ്ലിം ഗേൾ ആയി അല്ലേ എന്നും ഈ വേഷം തനിക്ക് ഇഷ്ടമായി എന്നും ആണ്. ദുബായിൽ ഗ്രാൻഡ് മോസ്ക് കാണുവാൻ പോയപ്പോഴുള്ള ഫോട്ടോസ് ആണ് ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
അവിടെ പോകുമ്പോൾ രജിസ്റ്റർ ചെയ്യുകയും അതുപോലെ തന്നെ അവിടെ അവർ പറയുന്ന രീതിയിലുള്ള വസ്ത്രവും ധരിക്കേണ്ടതുണ്ട്. ചുരിദാറോ സ്കേർട്ടോ ഒന്നും ഇട്ടുകൊണ്ട് അവിടെ കയറുവാൻ പറ്റില്ല. പർദ്ദ ധരിച്ചു മാത്രമേ മോസ്ക്കിനുള്ളിൽ കയറുവാൻ കഴിയുള്ളു. തനിക്ക് ഒരു സന്തോഷവാർത്ത പങ്കുവയ്ക്കാൻ ഉണ്ടെന്ന് കുക്കു പറഞ്ഞു. ദീപയെ കപ്ലീറ്റ് ഒഴിവാക്കി എന്നും കാലിക്കറ്റിൽ നിന്നും സൈറയെയാണ് ഞാൻ വിവാഹം ചെയ്തതെന്നും തമാശ രൂപേണ കുക്കു പറഞ്ഞു.
ഇനി സൈറ മാത്രമേയുള്ളൂ ദീപ ഇല്ല എന്നും കുക്കു പറഞ്ഞു. ഇവരുടെ വീഡിയോയിൽ ഇവർ പറയുന്നുണ്ട് മോസ്കിൽ കടന്നുചെന്നപ്പോൾ തന്നെ കണ്ണിനും മനസ്സിനും ഒക്കെ തന്നെ കുളിർമ പകരുന്ന കാഴ്ചകളായിരുന്നു അവിടെ ഉണ്ടായതെന്ന്. കുക്കു മുസ്ലീമും ദീപ ക്രിസ്ത്യനും ആണ്. അതുകൊണ്ടുതന്നെ വിവാഹത്തിൻ്റെ സമയത്ത് അന്യ മതസ്ഥർ വിവാഹം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഞങ്ങൾ നല്ലവണ്ണം അനുഭവിച്ചിരുന്നെന്നുംപറഞ്ഞു. എന്നാൽ കുക്കുവിന്റെ കുടുംബം ഇപ്പോൾ ഓക്കെ ആയി എന്നും എന്നാൽ ദീപയുടെ കുടുംബം ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നും പറഞ്ഞു.
story highlight – Deepa and Kukku shared a video that become viral.