ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഹാനയെ നായികയാക്കി; അദ്ദേഹത്തിന് ഒരു ആദരാഞ്ജലി പോലും നൽകാതെ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് പങ്കുവെച്ച നടിക്കെതിരെ വിമർശനം.

ലൂക്കാ എന്ന മലയാള സിനിമയിലൂടെയാണ് അഹാന കൃഷ്ണയെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ടോവിനോ തോമസ് നായകനായി വന്ന ഈ സിനിമയിൽ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. നടൻ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. തൻ്റെയും കുടുംബത്തിൻ്റെയും ഒക്കെ വിശേഷങ്ങൾ ഫോട്ടോസും വീഡിയോസും സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അഹാന.

അഹാന പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പുതിയ ചിത്രത്തിൽ നെറ്റ്ഫ്ളിക്സിലെ എമിലി ഇൻ പാരീസിലെ കഥാപാത്രമായ എമിലിയുടെ ലുക്കിലാണ് അഹാന. അഹാനയുടെ എമിലി ലുക്കിലുള്ള ചിത്രങ്ങളൊക്കെ പകർത്തിയിരിക്കുന്നത് അമ്മ സിന്ധു കൃഷ്ണയാണ്. ഈ ചിത്രങ്ങൾക്ക് താഴെ നിരവധി കമൻ്റുകളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

എമിലി ഇൻ തിരുവനന്തപുരം എമിലി ഇൻ കേരള തുടങ്ങിയ കമൻ്റുകളാണ് വന്നത്. സാധാരണ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ഒക്കെ തന്നെ മിക്കതിലും വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട് അതുപോലെ തന്നെ ഈ ചിത്രത്തിനെതിരെയും താരത്തിന് വിമർശനങ്ങളും ട്രോളുകളുടെയും ചാകരയാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ താരം ധരിച്ചിരിക്കുന്ന ഡ്രസ്സ് ചെറുതായതുകൊണ്ട് അതിനെതിരെയും ആളുകൾ വിമർശിക്കുന്നുണ്ട്.

ഈ കോസ്ട്യൂം ശരിയല്ലെന്നും അനിയത്തിയായ ഹൻസിക ആയിരുന്നു ഈ വേഷത്തിൽ വന്നിരുന്നതെങ്കിൽ അടിപൊളിയായേനെ തുടങ്ങിയ പല കമൻ്റുകളും വരുന്നുണ്ട്. ഇത് ഒരു ഡ്യൂപ്ലിക്കേറ്റ് കുന്നംകുളം എമിലി ആയിപ്പോയി എന്നും ആളുകൾ പറയുന്നുണ്ട്. എന്ത് ചെയ്തു കഴിഞ്ഞാലും ഒന്നും ഒരു മെനയില്ലല്ലോ എന്നും, പാൻ്റിടാൻ മറന്നു പോയതാണെന്നോ, അച്ഛനും അമ്മയും ഒന്നും ഇത്തരത്തിലുള്ള വേഷം ധരിച്ച് ചെയ്യുന്ന കോമാളിത്തരങ്ങൾ ഒന്നും കാണുന്നില്ലേ തുടങ്ങിയ ആക്ഷേപങ്ങൾ ഒക്കെ വരുന്നുണ്ട്.

മറ്റൊരു കമൻ്റ് ആയി വന്നിരിക്കുന്നത് ഈ ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിന് പകരം നിങ്ങളുടെ ആദ്യ ചിത്രത്തിലെ സംവിധായകന് നിങ്ങളെ ആ സിനിമയിലേക്ക് കൊണ്ടുവന്നതിന് ആദരാഞ്ജലി നൽകാമായിരുന്നു എന്നാണ്. ഈ കമൻ്റിനെതിരെ ചില ആരാധകർ പറഞ്ഞ മറുപടി മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ നിങ്ങൾക്ക് എന്താണ് കാര്യം ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട് അത് ബഹുമാനിക്കൂ .

അഹാന ചെയ്യുന്നത് അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് അതിൽ നിങ്ങൾ ആരും ഇടപെടേണ്ട കാര്യമില്ല. ഈ ചിത്രത്തിന് താഴെ വരുന്ന കമൻ്റുകളിൽ കൂടുതലും നെഗറ്റീവ് കമൻ്റുകൾ ആയിരുന്നു. ഇത്തരം കമൻ്റുകൾ കണ്ടത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അവരുടെ മനസ്സ് തളർന്നു പോകുമായിരുന്നു. എന്നാൽ അഹാന ഇത്തരം കമൻ്റുകൾക്കൊക്കെ പുല്ലു വിലയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ അഹാനയുടെ ഈ മനക്കട്ടിയാണ് അവരിൽ നിന്നും ഉൾക്കൊള്ളാനുള്ള പാഠം എന്നും മറ്റൊരു ആരാധകൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply