സോഷ്യൽ മീഡിയയുടെ സ്വാധീനം ഇന്നത്തെ ലോകത്ത് വളരെയധികം വർദ്ധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ വരവോടുകൂടിയാണ് ചലച്ചിത്രലോകത്തിലെ പിന്നാമ്പുറ കഥകൾ ഒക്കെ കൂടുതലായി ജനങ്ങൾക്കിടയിൽ എത്തി തുടങ്ങുകയും ചെയ്തത്. ആദ്യകാലങ്ങളിൽ മാസികകളിലൂടെയായിരുന്നു ഇത്തരം കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നത്. ഇന്നത്തെ ലോകത്ത് സോഷ്യൽ മീഡിയ വഴി സിനിമാതാരങ്ങളും അതുമായി ബന്ധപ്പെട്ടവരെല്ലാം തന്നെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്.
മിക്ക താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്. ഇവർക്കൊക്കെ നിരവധി സബ്സ്ക്രൈബേഴ്സും ഉണ്ട്. തമിഴ് ചലച്ചിത്രലോകത്തെ പിന്നാമ്പുറക്കഥകൾ ഒക്കെ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ആളാണ് നടനും സിനിമ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ. ഇത്തരം പല കഥകളും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തുന്നതിലൂടെ നിരവധി വിവാദങ്ങൾ ബെയിൽവാനെതിരെ വന്നിട്ടുണ്ട്.
ധാരാളം വിമർശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ബെയിൽമാൻ തൻ്റെ യൂട്യൂബ് ചാനൽ വഴിയാണ് തമിഴ് സിനിമാലോകത്തെ പ്രമുഖ താരങ്ങളെക്കുറിച്ചും അവരുടെ വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ തുറന്നടിച്ചു പറയാറ്. ഗാനരചയിതാവ് വൈരമുത്തുവിനെയും എ ആർ റഹ്മാൻ്റെ സഹോദരിയെയും കുറിച്ച് ബെയിൽവാൻ പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. എ ആർ റഹ്മാൻ്റെ സഹോദരി റൈഹാന തന്നെക്കുറിച്ച് മോശം പ്രചരിപ്പിച്ചതും ആയി ബന്ധപ്പെട്ട കൊണ്ട് ബെയിൽവാനെതിരെ കേസ് കൊടുക്കും എന്ന് പറയേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നു.
പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൻ്റെ സംവിധായകൻ മണിരത്നം വൈരമുത്തുവിന് പാട്ട് എഴുതാൻ അവസരം നൽകിയില്ല എന്ന് പറഞ്ഞുകൊണ്ട് ബെയിൽവാൻ പങ്കുവെച്ച വീഡിയോ വിവാദങ്ങൾ ഉണ്ടാക്കി. ചിത്രത്തിൽ അവസരം നൽകാത്തത് ചിന്മയി വൈരമുത്തുവിനെതിരെ മീടൂ പരാതി നൽകിയിരുന്നു അതുകൊണ്ടാണ് ചാൻസ് കൊടുക്കാതിരുന്നത് എന്നാണ് ബെയിൽവാൻ പറഞ്ഞത്. മണിരത്നത്തിൻ്റെ ഭാര്യ സുഹാസിനി ചിന്മയിയെ പിന്തുണച്ചെന്നും ചിന്മയി മണ്ണിരത്നവുമായി സംസാരിച്ചിട്ടുണ്ടായിരുന്നു എന്നൊക്കെയാണ് ബെയിൽവാൻ പറയുന്നത്.
സിനിമയ്ക്കായി എഴുതിയ ഗാനം വൈരമുത്തു എ ആർ റഹ്മാൻ്റെ സഹോദരിയായ റൈഹാനയെ കാണിച്ചിരുന്നെന്ന് റൈഹാന വാർത്താസമ്മേളനത്തിൽ പറഞ്ഞെന്നും ബെയിൽവാൻ പറയുന്നു. എന്നാൽ വൈരമുത്തു ഗാനരചന ചെയ്തു കഴിഞ്ഞാൽ താൻ സംഗീതസംവിധാനം ചെയ്യില്ലെന്ന് എ ആർ റഹ്മാനും പറഞ്ഞിട്ടുണ്ട് എന്ന് ബെയിൽവാൻ വീഡിയോയിൽ പറഞ്ഞു. ബെയിൽവാൻ്റെ ഈ ആരോപണത്തിന് എതിരെയാണ് റൈഹാന പരസ്യമായി മുന്നറിയിപ്പ് കൊടുത്തത്.
ഈ പ്രശ്നവുമായി ബന്ധപ്പെട്ടു കൊണ്ട് തന്നെ ട്വിറ്ററിൽ റൈഹാന ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിൽ റൈഹാന പറഞ്ഞത് ബെയിൽവാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം തെറ്റാണെന്നും പല കമൻ്റുകളും തനിക്കെതിരെ വന്നിട്ടുണ്ടെന്നും ഇതൊക്കെ ചില കുബുദ്ധികളുടെ തന്ത്രമാണെന്നും തന്നെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് പറയണമെന്നും. മാപ്പ് പറയാൻ ബെയിൽവാൻ തയ്യാറായില്ലെങ്കിൽ അയാൾക്കെതിരെ മാനനഷ്ടക്കേസും ക്രിമിനൽ കേസും നൽകുമെന്നും റൈഹാന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. റൈഹാനയെ അനുകൂലിച്ച് പലരും വരികയും ചെയ്തു. ബെയിൽവാൻ്റെ മിക്ക പരാമർശങ്ങളും വിവാദം സൃഷ്ടിക്കുന്നുണ്ട്. മീനയെക്കുറിച്ചും ധനുഷിനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെ വിവാദമായിട്ടുണ്ട്.