പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യ പ്രണയം…എപ്പോഴും ഒരു കാമുകൻ വേണം എന്ന് നിർബന്ധം..ഗ്രീഷ്മയുടെ ലീലാവിലാസങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

greeshma lovers story

കേരളക്കരയെ തന്നെ നടുക്കിയ ഒരു സംഭവം ആയിരുന്നു പാറശ്ശാലയിലെ ഷാരോണിന്റെ മരണം. ഷാരോണിന്റെ കാമുകിയായ ഗ്രീഷ്മ തന്നെയാണ് ഷാരോണിന് കഷായത്തിൽ കലർത്തി ഇല്ലാതാക്കിയത് എന്ന് അറിഞ്ഞതോടെ ആളുകൾക്ക് അമ്പരപ്പ് നിറയുകയായിരുന്നു. വീട്ടിൽ മറ്റൊരു വിവാഹാലോചന വന്നതോടെ ആണ് ഷാരോണിനെ ജീവിതത്തിൽ നിന്നും അകറ്റുവാൻ വേണ്ടി ഗ്രീഷ്മ ഇങ്ങനെയൊരു കടംകൈക്ക് മുതിർന്നത്. നിർണായകമായ തെളിവുകൾ ഗ്രീഷ്മക്കെതിരെ ലഭിച്ചതു കൊണ്ട് പോലീസ് ഗ്രീഷ്മയെ വീണ്ടും ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

അന്വേഷണത്തിൽ സമ്പൂർണ്ണ തൃപ്തർ ആണെന്ന് ഷാരോണിന്റെ വീട്ടുകാരും അറിയിച്ചിരുന്നു. കേസ് അന്വേഷണ പുരോഗമിക്കുന്നതിനിടയിൽ ആയിരുന്നു ഗ്രീഷ്മയും അമ്മാവൻ നിർമൽ കുമാറും ജാമ്യത്തിന് അപേക്ഷിച്ചതായി വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ ഇതാ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി കെ ജി ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നിൽ ഗ്രീഷ്മ നടത്തിയ ചില പുതിയ വെളിപ്പെടുത്തലുകൾ ആണ് ശ്രദ്ധേയം ആവുന്നത്. എപ്പോഴും ഒരു കാമുകൻ വേണമെന്ന് നിർബന്ധം ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ആദ്യത്തെ പ്രണയം പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് തുടങ്ങുന്നത്.

മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു പാറശാലയിലെ ഷാരോണിന്റെ. കാമുകനായ ഷാരോണിനെ കൊലപ്പെടുത്താൻ കഷായത്തിൽ കലർത്തി നൽകുകയായിരുന്നു കാമുകി ഗ്രീഷ്മ. എന്നാൽ അവസാന ശ്വാസം വരെ സ്വന്തം കാമുകിയെ വിശ്വസിക്കുകയും അവൾ അങ്ങനെയൊന്നും തരില്ല, എനിക്ക് പരാതിയില്ല എന്ന് പറഞ്ഞായിരുന്നു ഷാരോൺ ഈ ലോകത്തോട് വിട പറഞ്ഞത്. മരണക്കിടക്കയിൽ മജിസ്ട്രേട്ടിന് നൽകിയ മൊഴിയിലും ശരീരത്തിന് ഹാനികരമായതൊന്നും അവൾ തരില്ല എന്നായിരുന്നു ഷാരോൺ അവസാനം വരെ പറഞ്ഞുകൊണ്ടിരുന്നത്.

കൂടെ പഠിച്ച സഹപാഠി തന്നെയായിരുന്നു കാമുകൻ. ഷാരോൺ ഉൾപ്പെടെ മൂന്നു പേരെ പ്രണയിക്കാൻ വേണ്ടി മുൻകൈ എടുത്തത് താൻ തന്നെയാണെന്ന് ഗ്രീഷ്മ തുറന്നു സമ്മതിച്ചു. മുമ്പ് പ്രണയിച്ച ആൾക്കൊപ്പം ബൈക്കിൽ പോയിട്ടുണ്ട്. അന്ന് നടന്ന അപകടത്തിലാണ് മുമ്പിലെ പല്ലിനു ക്ഷതം ഉണ്ടായത്. യാതൊരുവിധ ഭാവ വ്യത്യാസവും ഇല്ലാതെയായിരുന്നു പോലീസുകാർക്കു മുമ്പിൽ തന്റെ ലീലാവിലാസങ്ങൾ ഗ്രീഷ്മ പങ്കുവെച്ചത്. നാട്ടിലുള്ള ഒരാളുമായി തീവ്ര പ്രണയത്തിലായിരുന്നു എന്നും പോലീസുകാരോട് ഗ്രീഷ്മ തുറന്നു പറഞ്ഞു. ഇയാളുടെ പേരും വിവരങ്ങളും എല്ലാം പങ്കുവെച്ചു.

ഷാരോൺ ഒഴികെ മറ്റു രണ്ടുപേരുടെയും വിശദാംശങ്ങൾ തുറന്നു പറയാതിരുന്നത് അന്വേഷണ സംഘത്തിന് ചില സംശയങ്ങൾക്ക് തുടക്കം ഇടുകയാണ് ചെയ്തത്. ഇവരൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതായിരിക്കും പോലീസിന്റെ അടുത്ത നടപടി. ഗ്രീഷ്മയുടെ കാമുകന്മാർ എല്ലാവരെയും കണ്ടെത്തുവാൻ ആണ് പോലീസ് ശ്രമിക്കുന്നത്. നാട്ടിലുള്ള ആദ്യത്തെ കാമുകനുമായി പോലീസ് ബന്ധപ്പെട്ടു എന്ന് ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇയാളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന നാഗർകോവിൽ സൈനികനെ ജമ്മുവിൽ നിന്നും വിളിച്ചു വരുത്താനുള്ള നോട്ടീസും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനു ശേഷമായിരിക്കും കാമുകന്മാരുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുക എന്നാണ് പുറത്തു വരുന്നത്. നിലവിൽ നാലു കാമുകന്മാരുടെ പേരും വിവരങ്ങളുമാണ് ഗ്രീഷ്മ തുറന്ന് സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഗ്രീഷ്മയുടെ മനോഭാവവും സ്വഭാവവും വിലയിരുത്തി കൂടുതൽ പുരുഷന്മാരുമായി ഗ്രീഷ്മയ്ക്ക് ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇവരിൽ ആർക്കെങ്കിലും ജ്യൂസ് ചലഞ്ച് അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണവും ഉണ്ടാകും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. തെളിവെടുപ്പ് സമയത്ത് യാതൊരു കുറ്റബോധവും ഗ്രീഷ്മക്കുണ്ടായിരുന്നില്ല. ഞെട്ടിക്കുന്ന പല സംഭവങ്ങൾ ആണ് തെളിവെടുപ്പ് സമയത്ത് ഗ്രീഷ്മയിൽ നിന്ന് ലഭിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply