ഭാര്യ അറിയാതെ വീട്ടിൽ കാമുകിയോടൊപ്പം അവിഹിതം ! ഗേറ്റ് തുറന്നെത്തിയ ഭാര്യയെ കണ്ടു കാമുകി ചെയ്ത പണി കണ്ടോ

പലപ്പോഴും തർക്കങ്ങളിലും കയ്യാങ്കളിയിലും കലാശക്കാറുള്ള ഒന്നാണ് ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചന. അങ്ങനെയുള്ള അവസ്ഥകളിൽ പരസ്യമായി പോരടിക്കുന്നത് നാണക്കേടാണെങ്കിലും ആ സമയത്ത് അതൊന്നും ചിന്തിക്കാതെ പലപ്പോഴും തർക്കിക്കുകയും കയ്യാങ്കളിയിൽ എത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മെക്സിക്കോയിൽ നടന്ന ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ ഭർത്താവിന്റെ കാമുകിയെ കയ്യോടെ പിടികൂടിയതിനെ തുടർന്നുള്ള ഒരു ഭാര്യയുടെ പ്രതികരണമാണ് വൈറലാകുന്നത്.

വീഡിയോ ആരംഭിക്കുന്നത് ഒരു യുവതി ഭർത്താവുമായി തെരുവിൽ നിന്ന് വഴക്കിടുന്നതിൽ നിന്നാണ്. ആ യുവതി ഭർത്താവിനോട് ഉച്ചത്തിൽ കയർത്തു സംസാരിക്കുന്നതും തള്ളുന്നതും ഒക്കെ വീഡിയോയിൽ കാണാം. ഭർത്താവാണെങ്കിൽ യുവതിയെ അനുനയിപ്പിക്കാൻ ഉള്ള ശ്രമത്തിലും. ശേഷം യുവതി വീടിനുള്ളിലേക്ക് കയറി പോകുമ്പോൾ വീടിന്റെ ബാൽക്കണിയിൽ ടവ്വൽ ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി നിൽക്കുന്നതും കാണാൻ കഴിയും. ദമ്പതികളുടെ വഴക്കിന് ശേഷം യുവതി ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ പെൺകുട്ടി ബാൽക്കണിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണുന്നു.

എന്നാൽ അകത്തേക്ക് കയറിയ യുവതി പെട്ടെന്നുതന്നെ തിരികെ എത്തുന്നു അപ്പോൾ താഴേക്ക് ചാടാൻ ഇരുന്ന പെൺകുട്ടി വീണ്ടും മുകളിലേക്ക് തന്നെ കയറിപ്പോകുന്നതും വീഡിയോയിൽ ഉണ്ട്. സ്പാനിഷ് ഭാഷയിലാണ് വീഡിയോയിൽ ഉള്ള എല്ലാവരും സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സംഭവം നടക്കുന്നത് മെക്സിക്കോയിൽ ആവാം എന്നും പറഞ്ഞ് GJ0082 എന്ന യൂസറുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. എന്നാൽ സംഭവം നടന്നിരിക്കുന്നത് മെക്സിക്കോയിൽ അല്ല കൊളംബിയയിൽ ആണെന്നും വീഡിയോയ്ക്ക് താഴെ കമന്റുകൾ വന്നു.

എന്തായാലും വീഡിയോയുടെ യഥാർത്ഥ ഉറവിടം എവിടെ നിന്നാണെന്ന് അറിയില്ലെങ്കിലും നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്. ഭാര്യ ഭർത്താക്കന്മാർ ആണെങ്കിലും അല്ലെങ്കിലും പൊതുസ്ഥലങ്ങളിൽ ഇതുപോലെ പരസ്യമായി വഴക്കുണ്ടാക്കുന്നവർക്കുള്ള ഒരു താക്കീതാണ് ഈ വീഡിയോ എന്ന് വീഡിയോയ്ക്ക് താഴെ കമന്റുകൾ വന്നതും കാണാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply