മെയ്ക്ക്പ്പും കോസ്റ്റ്യുമിനും തന്നെ കിട്ടുന്ന സാലറിയിൽ വലിയൊരു പങ്ക് പോകും ! 10 സാരിക്ക് 10 രീതിയിലുള്ള ബ്ലൗസ് തയ്പ്പിക്കണം പിന്നെ അതിനു വേണ്ട ആക്സസറീസ് എല്ലാം കൂടി നല്ല തുക ചെലവാകും..ഉമ നായർ

മലയാള സീരിയൽ രംഗത്ത് സുപരിചിതമായ താരമാണ് ഉമ നായർ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന സീരിയലിലെ കഥാപാത്രമായിരുന്നു താരത്തിന് സീരിയലിൽ വലിയൊരു കരിയർ ബ്രേക്ക് നൽകിയത്. അതോടൊപ്പം നിരവധി സീരിയലുകളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്ത് എത്തുന്ന ഉമ നായർ. കലാകാരനായ ജയന്റെ ബന്ധുവാണ് എന്ന് പറഞ്ഞതിന്റെ പേരിൽ വലിയ തോതിലുള്ള വിവാദങ്ങൾ ഏൽക്കേണ്ടതായി വന്നിട്ടുണ്ട് ഉമ നായർ. കരിയർ വളരെ മികച്ച രീതിയിൽ തന്നെയാണ് മുൻപോട്ട് കൊണ്ടുപോയിരുന്നത്.

പല സീരിയലുകളിലും അമ്മയായും ചേച്ചിയും ഒക്കെ മികച്ച വേഷങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഉമ നായർ ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്നെക്കുറിച്ച് ഉണ്ടായ വിവാദത്തെക്കുറിച്ചും സീരിയലുകളിലെ അഭിനേതാക്കളുടെ ഞെട്ടിക്കുന്ന ശമ്പളത്തെ കുറിച്ചും ഒക്കെയാണ് താരം പറയുന്നത്. സീരിയലുകളിലെ അഭിനേതാക്കളുടെ ഞെട്ടിക്കുന്ന ശമ്പളം എന്ന തലക്കെട്ടിൽ വരുന്ന വാർത്തകളിൽ യാഥാർത്ഥ്യമുണ്ടോന്നാണ് അവതാരിക താരത്തോട് ചോദിച്ചിരുന്നത്.

ഇതിനു ഉമ പറയുന്ന മറുപടി ഇങ്ങനെ, സീരിയൽ താരങ്ങളുടെ ശമ്പളം ചിലരൊക്കെ എഴുതുന്നത് കണ്ടാൽ നമുക്ക് തന്നെ അമ്പരപ്പ് തോന്നും. നമുക്ക് ഈ പറയുന്ന ശമ്പളം ഒന്നും ലഭിക്കുന്നില്ല. യൂട്യൂബിൽ ഒക്കെ വരുന്നത് ഒരു ട്രെൻഡ് ആണെന്ന് തോന്നുന്നു. ഫീമെയിൽ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന സാലറിയിൽ വലിയൊരു പങ്ക് കോസ്റ്റ്യൂമിന് തന്നെ പോകാറുണ്ട്. 10 സാരി എടുത്താൽ ആ രീതിയിലുള്ള ബ്ലൗസും വേണം. പിന്നെ അതിനു വേണ്ട ആക്സസറീസ് എല്ലാം കൂടി നല്ല ഒരു തുക തന്നെയാണ് ചിലവാകുന്നത്. എല്ലാത്തിന്റെയും കൂടെ ഉള്ള തുക കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു ഷെഡ്യൂൾ കഴിയുമ്പോൾ നമുക്ക് വല്ലാത്ത വേദന തോന്നും.

അപ്പോൾ ആളുകൾ ചോദിക്കും നിങ്ങൾ എന്തിനാണ് ഇതിൽ കടിച്ചു തൂങ്ങി നിൽക്കുന്നത് എന്ന്. അത് വേറെ നിവൃത്തി ഇല്ലാത്തതു കൊണ്ട്. ഒരു സ്ഥാപനത്തിൽ പോയി ജോലിചെയ്ത് ഒരു 50,000 രൂപ ശമ്പളം കിട്ടുന്ന ജോലിക്ക് പോകാം. എന്നാൽ ഞാൻ ആ ജോലി ആസ്വദിച്ച് ചെയ്യുന്നുവെന്ന് പറയാൻ സാധിക്കില്ല. ഞാൻ ജോലി ചെയ്യുന്നുണ്ട് എന്ന് മാത്രമേ പറയാൻ കഴിയൂ. ഈ പ്രൊഫഷൻ നമ്മൾ ചെയ്യുമ്പോൾ നമുക്ക് ഇഷ്ടമുള്ള ഒന്ന് ചെയ്യുന്നുവെന്നുകൂടി പറയാൻ സാധിക്കുമെന്നൊരു ഗുണമാണ് അതിനുള്ളത്. അപ്പോൾ ഒരു ദോഷവും ഉണ്ടാകുമല്ലോ. ഇതൊരു ഉപജീവനമാർഗ്ഗം എന്നൊന്നും പറയാൻ സാധിക്കില്ല. ടെലിവിഷൻ മേഖലയിൽ ഇപ്പോൾ 500 ആർട്ടിസ്റ്റുകൾ ഉണ്ടെന്ന് കരുതുക. അതിൽ 180 – 160 ആളുകൾക്ക് മാത്രമായിരിക്കും സ്ഥിരമായി ജോലി ഉണ്ടാവുക. ബാക്കിയുള്ളവർ ജോലി ഇല്ലാതെ ഇരിക്കുകയാണെന്ന് ആരെങ്കിലും അറിയുന്നുണ്ടോ.?

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply