ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബിന്ദുവിൻ്റെ കണ്ണട വിവാദം കത്തി പുകയുന്നു. നാലുമാസം ആയി പെൻഷൻ പെൻഷൻ പോലും അനുവദിക്കാതെ മന്ത്രിമാർക്കൊക്കെ മുപ്പതിനായിരം നാൽപ്പത്തിനായിരം രൂപയുടെയൊക്കെ കണ്ണട വാങ്ങാനുള്ള ഫണ്ട് വകയിരുത്താൻ സർക്കാരിന് പണം ഉണ്ടെന്നാണ് രൂക്ഷമായ വിമർശനം. മന്ത്രിയുടെ കണ്ണട വിവാദവുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഇതിനെതിരെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബുഷ്റ സായ തൻ്റെ ഫേസ്ബുക്കിൽ കണ്ണട വിവാദവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു പോസ്റ്റ് ഇടുകയുണ്ടായി. അതിൽ പറയുന്നത് കണ്ണട വാങ്ങാനായി ഖജനാവും പാവപ്പെട്ടവരെയും ഇരുട്ടിൽ ആക്കിക്കൊണ്ട് 30500 രൂപ എണ്ണിയെടുത്താണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ണട മേടിച്ചതെന്ന്. ഖജനാവിൽ നിന്നും മന്ത്രി കണ്ണട വാങ്ങിയ തുകയുടെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. ഖജനാവ് കാലിയായി എന്ന് പറയുന്ന സമയത്ത് തന്നെയാണ് മന്ത്രിയുടെ ഈ ധൂർത്തും. ഈ സർക്കാറിൻ്റെ മുഖമുദ്രയെന്ന് പറയുന്നത് ദുർഭരണവും ധൂർത്തുമാണ്. 1.2 കോടി ആസ്തിയുള്ള മന്ത്രി ബിന്ദു കണ്ണട വാങ്ങിയത് സർക്കാർ ചിലവിൽ. എന്തായാലും ശൈലജ ടീച്ചർ വാങ്ങിയ കണ്ണടവിലയെ കടത്തിവെട്ടിയിട്ടുണ്ട്.
അഞ്ചു പാർവതി ഫേസ്ബുക്കിൽ മന്ത്രി ബിന്ദു കണ്ണട വിവാദവുമായി ഇട്ട പോസ്റ്റ് ദാദാഭായി നവറോജിയുടെ പ്രശസ്തമായ ഡ്രെയിൻ തിയറി അതേപോലെ നടപ്പാക്കുന്ന ഒരേയൊരു പ്രസ്ഥാനവും സംസ്ഥാനവും മാത്രമേ ഇന്ത്യ മഹാരാജ്യത്തുള്ളൂ അത് സിപിഎം ഭരിക്കുന്ന കേരളമാണ്. പൊതുജനങ്ങളുടെ ചോരയും നീരും ഊറ്റിയെടുത്ത് സ്വന്തം പള്ള നിറക്കുന്ന ഒരേയൊരു ഭരണവർഗ്ഗമാണ് പിണറായി സഖാവ് നയിക്കുന്ന തിരുട്ടുഭരണം.
വസ്ത്രമോ കണ്ണടയോ ഒക്കെ ധരിക്കുന്നത് അവരവരുടെ ഇഷ്ടമാണ്. അത് ചോദ്യം ചെയ്യേണ്ടി വരുന്നത് പൊതുജനങ്ങളുടെ കാശ് ഉപയോഗിച്ച് പ്രൗഡി കാണിക്കുമ്പോഴാണ്. ഇത്തരം ആഡംബരം കാണിക്കുമ്പോഴാണ് പൊതുജനങ്ങൾ ചോദിക്കേണ്ടി വരുന്നത് ഇതിനെക്കാളുമൊക്കെ ഭേദം നിങ്ങളുടെ സ്വന്തം ദത്തൻ ഉപദേശി മാപ്രകളോട് പറഞ്ഞ ആ തൊഴിലെടുത്ത് അരലക്ഷത്തിൻ്റെ കണ്ണടയോ അടിപ്പാവാടയോ വാങ്ങിക്കൂടെയെന്ന്.
മാസം നാല് ലക്ഷത്തിലധികം വരുമാനമുള്ള മന്തിക്കൊച്ചമ്മക്ക് കണ്ണിനു മീതെ വയ്ക്കാൻ 30500 രൂപയുടെ കണ്ണട വേണം. സ്വന്തം പോക്കറ്റിൽ നിന്നും കാശ് എടുത്ത് വേണം വാങ്ങുവാൻ. അല്ലാതെ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ടുവാരിയിട്ടല്ല പ്രൗഡി കാണിക്കേണ്ടത്. ലേശം ഉളുപ്പുണ്ടോ മന്ത്രി മേടത്തിന്. ഖജനാവിൽ കാശില്ലാത്തതുകൊണ്ട് മുണ്ട് മുറുക്കിയുടുക്കാൻ പറയുന്ന ധനകാര്യ മന്ത്രിയും കേന്ദ്ര ധൂർത്ത് മാത്രം കാണുന്ന ജുബ്ബയിട്ട സഖാവ് ആഡം സ്മിത്തും ഒന്നും ഇത്തരത്തിലുള്ള കൊക്കോപ്പുഴുക്കളെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ.
അധികാരത്തിൽ കയറിയ നാൾ മുതൽ കയ്യിട്ട് വാരികൊണ്ട് കേരളത്തെ നശിപ്പിച്ചു. ഇത് തങ്ങൾക്കുള്ള അവസാന അവസരം ആണെന്ന് എല്ലാ കമ്മി നേതാക്കൾക്കും അറിയാം അതുകൊണ്ട് തന്നെ പോകുന്ന പോക്കിൽ കത്തുന്ന പുരയിൽ നിന്ന് അവസാനത്തെ കഴുക്കോലും എടുത്തു മടങ്ങുക എന്നതാണ് അവരുടെ ലക്ഷ്യം. കണ്ണട വിവാദത്തെക്കുറിച്ച് അഞ്ചു പാർവതിയുടെ പ്രതികരണം ഇതായിരുന്നു.