ഈ കാര്യം കൊണ്ടാണ് മറ്റൊരു കുഞ്ഞിനെ ദത്ത് എടുക്കാതെ ഇരിക്കുന്നത്!

മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട ഒരു ഗായിക ആണ് കെ എസ് ചിത്ര. ഇന്ത്യയിൽ തന്നെ നിരവധി ആരാധകരുള്ള ഒരു ഗായിക എന്ന് വേണമെങ്കിൽ പറയാം. കുട്ടികൾ മുതൽ മുതിർന്നവർ വരെ നിരവധി ആരാധകരാണ് ചിത്രയെ സ്നേഹിക്കുന്നത്. ചിത്രയുടെ പാട്ടുകൾ ഇന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നവർ കൂടിയാണ് അവർ. ജീവിതത്തിൽ പ്രശസ്തിയും അംഗീകാരങ്ങൾ നോക്കി വേണ്ടുവോളം ചിത്രയ്ക്ക് ലഭിച്ചപ്പോഴും അപ്രതീക്ഷിതമായി അഭിമുഖീകരിക്കേണ്ടിവന്ന ഒരു വലിയ വേദനയുടെ ദുഃഖത്തിലാണ് ഇന്നും ചിത്ര. ഏറെ നാളുകൾക്ക് ശേഷം ലഭിച്ച ഏക മകൾ നന്ദനയുടെ മരണം ചിത്രയേ മാ നസികമായി ഒരുപാട് ഉലച്ചു കളഞ്ഞിരുന്നു.

ഇപ്പോഴും മകളുടെ വേർപാടിൽ നിന്നും പൂർണ്ണമായും ചിത്ര തിരികെ വന്നിട്ടില്ല എന്നതാണ് സത്യം. മകളെ കുറിച്ച് ഓർക്കാതെ ഒരു ദിവസം പോലും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മകൾ തന്നിൽ നിന്നും വിട പറഞ്ഞെങ്കിലും ഉള്ളിൽ നിറഞ്ഞു നിൽകുവാണ്. മകളെ കുറിച്ച് ചിത്ര പറഞ്ഞ ചില പ്രധാന കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. എന്തുകൊണ്ടാണ് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാത്തത് എന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ആണ് ചിത്ര പറഞ്ഞത്.വേദനകൾ കാലത്തിനു മായിക്കാൻ കഴിയും എന്ന് പറയും. ആ മുറിവ് കാലത്തിനു ഉണക്കാൻ കഴിയില്ല. ഇപ്പോഴും ശക്തമായി തന്നെ മകൾ നെഞ്ചിലുണ്ട്.

എല്ലാവരുടെയും കൂടെ ഒരു ഓളത്തിൽ പോകുന്നതേയുള്ളൂ. എല്ലാവർക്കും സന്തോഷം നൽകുന്ന സംഗീതമെന്ന മേഖലയിൽ തന്നെ തന്നെ കൊണ്ട് വിട്ടതിൽ ദൈവത്തോട് തനിക്ക് നന്ദിയുണ്ട്. അത് ഒരു ആശ്വാസമാണ് തനിക്കെന്നും. തന്റെ സങ്കടങ്ങൾ കേട്ട് തന്നെപ്പോലെ വിഷമമുള്ള ആളുകൾ അടുത്ത് വരാറുണ്ടെന്നും അവരുടെ സങ്കടങ്ങൾ തന്നോട് പങ്കുവയ്ക്കാറുണ്ട് എന്നും ചിത്ര പറയുന്നുണ്ട്. ഇനി എത്ര വലിയ ദുഃഖം ഈശ്വരൻ തന്ന് കഴിഞ്ഞാലും അത് താങ്ങാനുള്ള കരുത്ത് തനിക്കുണ്ട്. അത്രത്തോളം താൻ വിഷമിച്ചു. നന്ദനേ ഓർക്കാതെ ആലോചിക്കാതെ കരയാത്ത ഒരു ദിനം പോലും തനിക്ക് ഉണ്ടായിട്ടില്ല.

മകളുടെ മരണത്തിനു ശേഷം മറ്റൊരു കുഞ്ഞിനെ കുറിച്ച് ആലോചിക്കാതെ ഇരുന്നതിനും കാരണമുണ്ട്. വളരെ പോസസീവായിരുന്നു നന്ദന.ഒരു കുഞ്ഞിനെ താൻ എടുക്കുമ്പോൾ പോലും അവൾ വല്ലാതെ അവസ്ഥയാകും. സഹോദരന്റെ കുഞ്ഞിനെ എടുക്കുന്നതും ലാളിക്കുന്നതും അവർക്ക് ഇഷ്ടമായിരുന്നില്ല. ഒരു കുഞ്ഞിനെ ദത്ത് എടുക്കണമെന്ന് ഞങ്ങൾ കരുതിയിരുന്നു. ദത്ത് എടുത്തു കഴിഞ്ഞാൽ പിന്നെ അവരുടെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്ക് ആണെന്നും അറിഞ്ഞു.പഠിപ്പിക്കുന്നതും വിവാഹം കഴിക്കുന്നതുവരെ അവരെ നമ്മൾ തന്നെ നോക്കുകയും വേണം. അതുവരെ നമ്മൾ ജീവിച്ചിരിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടാണ് ഇപ്പോഴും ഞങ്ങൾ രണ്ടുപേരും മകളെ മാത്രം മനസ്സിലിട്ട് ജീവിക്കുന്നതെന്നും ചിത്ര പറഞ്ഞു. ചിത്രയുടെ വാക്കുകൾ വളരെ പെട്ടെന്ന് വൈറലായി മാറി

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply