വാടക ഗർഭത്തെ കുറിച്ച് പ്രതികരിച്ചും, ഇരട്ട കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അതിമനോഹരമായ ചിത്രങ്ങൾ പങ്കു വെച്ച് ഗായിക ചിന്മയി ശ്രീപദ..

അടുത്തിടെയായിരുന്നു തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആയി എന്ന സന്തോഷ വാർത്ത പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ് നാലു മാസങ്ങൾക്കു ശേഷമായിരുന്നു നയൻ താര- വിഘ്നേഷ് ശിവൻ ദമ്പതികൾ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തത്. വാടകഗർഭം വഴിയായിരുന്നു ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായത്. ഇപ്പോഴിതാ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപദ തന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്.

2014ൽ ആയിരുന്നു സംവിധായകനും നടനുമായ രാഹുൽ രവീന്ദ്രനുമായുള്ള ചിന്മയിയുടെ വിവാഹം. ഈ വർഷം ജൂൺ 21നാണ് ഇവർക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. ദൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കളുടെ പേര്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ഗർഭിണിയാണെന്നുള്ള കാര്യം ആരാധകരിൽ നിന്നും രഹസ്യമായി സൂക്ഷിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞുങ്ങളെ ചിന്മയി പരിചയപ്പെടുത്തുമ്പോൾ വാടകഗർഭം വഴിയാണോ ചിന്മയിക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത് എന്ന സംശയവും ഉടലെടുക്കുന്നുണ്ട്.

നാലുമാസം പ്രായമുള്ള മകനും മകൾക്കും ഒരുമിച്ച് മുലയൂട്ടുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. മാതൃത്വം തുളുമ്പുന്ന സുന്ദരമായ ഈ ചിത്രം പങ്കുവെച്ചു നിമിഷം നേരം കൊണ്ട് തന്നെ വൈറൽ ആവുകയായിരുന്നു. റാൻഡും ഫീഡിങ് ഇങ്ങനെയായിരിക്കണം എന്നും ലോകത്തിലെ ഏറ്റവും മികച്ച കാര്യമാണ് ഇത് എന്നും അടിക്കുറിപ്പ് നൽകി ആണ് ഈ ചിത്രം പങ്കുവെച്ചത്. നയൻതാരയെപ്പോലെ ചിന്മയിയും വാടക ഗർഭം വഴിയാണോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് എന്ന സംശയം അതിരുകടന്നതോടെ ഗർഭിണിയായിരിക്കുമ്പോൾ എടുത്ത ഒരു ചിത്രം പങ്കുവയ്ക്കുകയാണ് താരം.

ഗർഭാവസ്ഥയിൽ ആകെ എടുത്തിട്ടുള്ള ഒരു സെൽഫി ഇതാണെന്നും 32 ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ എടുത്ത ചിത്രമാണ് എന്നും ചിന്മയി പങ്കുവെച്ചു. മുൻപൊരിക്കൽ അബോഷൻ സംഭവിച്ചതിനാൽ ഭയം ഉണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ സൂചിപ്പിച്ചിട്ടുണ്ട് എന്നും ചിന്മയി പറഞ്ഞു. ഫോട്ടോകൾ ഒന്നും എടുക്കാറില്ലായിരുന്നെങ്കിലും ഡബ്ബിങ് സ്റ്റുഡിയോയിലും റെക്കോർഡിങ് സ്റ്റുഡിയോയിലും എല്ലാം ചിന്മയി പോകാറുണ്ടായിരുന്നു എന്നും വെളിപ്പെടുത്തി. മാധ്യമങ്ങളുടെ ആവശ്യപ്രകാരം ഒരു പ്രസ് മീറ്റ് നടത്തിയ ചിന്മയി വാടക ഗർഭധാരണത്തെക്കുറിച്ച് ഉള്ള വിശദീകരണവും നൽകി. വാടക ഗർഭധാരണത്തിലൂടെയോ, ഐവിഎഫ് വഴിയോ, നോർമൽ, സിസേറിയൻ പ്രസവത്തിലൂടെയോ കുഞ്ഞുണ്ടാകുന്നതിൽ ഒരു പ്രശ്നമില്ലെന്നും, ഏതു വഴിയാണെങ്കിലും ഒരു അമ്മ അമ്മ തന്നെയാണ് എന്നും താരം പറയുന്നു. അത് ഒരു മനുഷ്യക്കുഞ്ഞാലും വളർത്തുമൃഗങ്ങളുടെ മാതാപിതാക്കളായാലും അമ്മ അമ്മ തന്നെയാണ്.

വാടക ഗർഭധാരണത്തിലൂടെയാണ് തനിക്ക് ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടായിരിക്കുന്നത് എന്ന് ആളുകൾ കരുതുന്നുണ്ടെങ്കിൽ അത് കാര്യമാക്കുന്നില്ല എന്നും അവരുടെ അഭിപ്രായം എന്റെ പ്രശ്നമല്ല എന്നാണ് ചിന്മയി തനിക്കെതിരെയുള്ള വാർത്തകളെ കുറിച്ച് പ്രതികരിച്ചത്. മികച്ച ഗായികയ്ക്ക് പുറമേ ഡബ്ബിങ് ആർട്ടിസ്റ്റും ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കി കൂടിയാണ് ചിന്മയി. ലോകസുന്ദരി ഐശ്വര്യ റായിക്ക് വരെ ശബ്ദം നൽകിയിട്ടുണ്ട് താരം. ഭാഷയുടെ അതിർവരമ്പുകൾ കടന്നു നിരവധി ഗാനങ്ങൾ ആണ് ചിന്മയി ഇതിനോടകം ആലപിച്ചിട്ടുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply