തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് തൃഷ. ഏകദേശം 20 വർഷത്തോളമായി തൃഷ സിനിമയിൽ മുൻനിര നായികമാരിൽ ഒരാളായി വിലസുന്നുണ്ട്. ഒരുപാട് നായികമാർ തമിഴ് സിനിമയിൽ വന്നു പോകുന്നുണ്ടെങ്കിലും തൃഷക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ആദ്യമൊക്കെ ഗ്രാമീണ വേഷങ്ങളിൽ അഭിനയിച്ച തൃഷ പിന്നീട് എല്ലാ വേഷങ്ങളും കൈകാര്യം ചെയ്തു തുടങ്ങി. കൊടി, 96 വിണ്ണേ താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളിലെ തൃഷയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്.
പൊന്നിയൻ സെൽവൻ എന്ന സിനിമയിലൂടെ തൃഷ കരിയറിലെ ഏറ്റവും മികച്ച ഒരു വേഷം ചെയ്തിരിക്കുകയാണ്. തമിഴ്നാടിൻ്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കുന്ദവിയായി അഭിനയിക്കാൻ ആഗ്രഹമില്ലാത്ത നടിമാരില്ല. എന്നാൽ ആ ഭാഗ്യം ലഭിച്ചത് തൃഷക്കാണ്. പത്തൊമ്പതാം വയസ്സിലും അഭിനയത്തിൻ്റെ മുൻനിരയിൽ നിൽക്കുന്ന തൃഷ വിവാഹിതയല്ല. വരുൺ മണിയനും തൃഷയും തമ്മിൽ 2015 ൽ വിവാഹം നിശ്ചയിച്ചിരുന്നു.
എന്നാൽ അതിൽ നിന്ന് പിന്നീട് പിന്മാറുകയായിരുന്നു. പിന്മാറിയതിനുശേഷം തൃഷ പിന്നീട് മറ്റൊരു വിവാഹം ചെയ്തിട്ടുമില്ല. ചെയ്യാർ ബാലു തൃഷയെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹത്തെക്കുറിച്ചും സിനിമയിലേക്കുള്ള വരവിനെ കുറച്ചുമൊക്കെയാണ് ബാലു പറയുന്നത്. ബാലു പറഞ്ഞത് തൃഷയുടെ വിവാഹം നടക്കാത്തത് കൊണ്ട് ആരാധകർ ജ്യോതിഷം നോക്കുന്നുണ്ടെന്നാണ്.
തൃഷയുടെ വിവാഹം നടക്കുമോ ഇല്ലയോ എന്നറിയുവാൻ വേണ്ടിയാണ് ആരാധകർ ജ്യോതിഷം നോക്കുന്നത്. ഒരു ജ്യോതിഷി പറഞ്ഞത് തൃഷ വിവാഹിതയായാൽ സിനിമയിൽ നിന്നും പുറത്താകും എന്നും ഒരു പടം പോലും ഓടില്ലെന്നും. അദ്യകാലത്ത് തൃഷ സിനിമയുടെ പൂജയുടെ സ്വാഗത ഗേൾ ആയിരുന്നു. പിന്നീട് മോഡലിങ്ങിലേക്ക് പോവുകയും ചെയ്തു. ഇത്രയും കാലം നായികയായി സിനിമയിൽ നിന്നത് തൃഷയുടെ ഭാഗ്യമാണ് എന്നും പറഞ്ഞു.
തൃഷയെ സിനിമയിൽ നിന്നും പുറത്താക്കാൻ വേണ്ടിയായിരുന്നു നയൻതാരയെ കൊണ്ടുവന്നത്. നയൻതാരയും തൃഷയും തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ പല ഗോസിപ്പുകളായി പുറത്തിറങ്ങിയിരുന്നു. എന്നാൽ നയൻതാരക്ക് തൃഷയെ തകർക്കാൻ കഴിഞ്ഞില്ല രണ്ടുപേരും ഒരുപോലെ തന്നെ വളർന്നു. ഇതൊക്കെ കരിയറിൽ ചെറിയ താഴ്ച ഉണ്ടാക്കിയിരുന്നു തൃഷക്ക്. തൃഷയും വരുൺ മണിയനുമായുള്ള വിവാഹം മുടങ്ങിയതിന് പിന്നിൽ പല കഥകളും പ്രചരിക്കുന്നുണ്ട്.
വരുൺ വലിയ ബിസിനസ്മാൻ ആണ് അദ്ദേഹം വിവാഹശേഷം തൃഷയോട് അഭിനയിക്കാൻ പാടില്ലെന്ന് പറഞ്ഞതുകൊണ്ടാണ് വിവാഹം മുടങ്ങിയത് എന്നും റൂമറുകൾ വരുന്നുണ്ട്. തൃഷക്ക് മറ്റു ബന്ധങ്ങൾ ഉള്ളതുകൊണ്ടാണ് വിവാഹം മുടങ്ങിയത് എന്നും പറയുന്നുണ്ട്. എന്നാൽ ചെയ്യാർ ബാലു പറയുന്നത് ഇതൊന്നുമല്ല തൃഷയുടെ വിവാഹം മുടങ്ങാനുള്ള കാരണമെന്നാണ്. എന്നാൽ തൃഷ തൻ്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
എന്നാൽ തൃഷയുടെ അമ്മ പറഞ്ഞത് വിവാഹം മുടങ്ങിയതുമായി സിനിമയോ സിനിമാക്കാരുമായോ യാതൊരു ബന്ധവുമില്ല എന്നാണ്. മുതിർന്നവർ തമ്മിലുള്ള പ്രശ്നങ്ങളാണ് വിവാഹം മുടങ്ങാൻ കാരണമായത് എന്ന് തൃഷയുടെ അമ്മ പ്രസ്സ് മീറ്റിങ്ങിൽ പറഞ്ഞു.