സ്വാസികയുടെ ഹോട്ട് മൂവി ചതുരം ഒടിടിയിൽ എത്തുന്നു – പ്രതീക്ഷയോടെ കാത്തിരുന്ന് ആരാധകർ !

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമ നവംബറിൽ ആയിരുന്നു റിലീസ് ചെയ്തത്.സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ തുടങ്ങിയവരായിരുന്നു ചതുരത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നത്. എന്നാൽ ചതുരം എന്നത് ഒരു ഇറോട്ടിക്ക് സിനിമ ആയതിനാൽ തന്നെ കുടുംബ പ്രേക്ഷകർ കുറവായിരുന്നു. ഇതിലെ സെലേനയായി അഭിനയിച്ച സ്വാസികയ്ക്കും ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.

സിനിമയിൽ അഭിനയിച്ചതിന് സമൂഹമാധ്യമങ്ങളിലൂടെ നല്ലതും മോശവുമായ രീതിയിലുള്ള പരാമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഈ ചിത്രത്തിൽ പല ഇൻ്റിമേറ്റ് രംഗങ്ങളും ഉണ്ടായിരുന്നു. അതാണ് ഈ സിനിമയെ ചർച്ചാവിഷയമാക്കിയത്. സെൻസർ ബോർഡ് ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കൊടുത്തിരുന്നു. അതുകൊണ്ടുതന്നെയാണ് പലരും ഈ സിനിമ കാണാൻ മടിച്ചത്. അതുകൊണ്ടുതന്നെ ചതുരത്തിന് മോശം പ്രമോഷനുകൾ ഒക്കെയായിരുന്നു കൂടുതലായും സമൂഹമാധ്യമത്തിലൂടെ ലഭിച്ചത്.

അതുകൊണ്ടുതന്നെ ചിത്രം അത്ര വിജയകരമായിരുന്നില്ല. അതിനാൽ ചതുരം ഇപ്പോൾ ഒടിടി റിലീസ് ചെയ്യുവാൻ പോവുകയാണ്. എന്നാൽ റിലീസ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ചിത്രത്തിൻ്റെ സംവിധായകൻ സിദ്ധാർഥ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ജനുവരി മാസത്തിൽ ചിത്രത്തിൻ്റെ ഓടിടി വിതരണം ചെയ്യും എന്ന് പറഞ്ഞത്. ആമസോൺ പ്രൈമിൽ ആയിരിക്കും മിക്കവാറും റിലീസ് ചെയ്യുക.

ഈ ചിത്രം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചില്ലെങ്കിലും സിനിമ കണ്ട പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ചതുരത്തിന് ലഭിച്ചത്.ഓടിടി യിൽ വന്നു കഴിഞ്ഞാൽ കാണുവാൻ വേണ്ടി ഒരുപാട് പ്രേക്ഷകർ കാത്തു നിൽക്കുന്നുണ്ട്. ഗ്ലാമറസും, സിക്സിയും ആയിട്ടുള്ള വേഷങ്ങളിലാണ് സ്വാസിക ഈ ചിത്രത്തിൽ. ചിത്രത്തിൻ്റെ പാട്ടും ട്രെയിലറും ഒക്കെ പുറത്തുവന്നപ്പോൾ സ്വാസികക്ക് പേടിയുണ്ടായിരുന്നു. എന്നാൽ സിനിമക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് ചിന്തിച്ചപ്പോൾ ആ പേടിയൊക്കെ അങ്ങോട്ട് മാറ്റിവെച്ചു.

ഇതിലെ നെഗറ്റീവ് കാര്യങ്ങൾ എടുത്തുകൊണ്ട് സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോഴും എനിക്ക് അത്രയ്ക്ക് പേടിയൊന്നും ഇല്ലായിരുന്നു എന്ന് സ്വാസിക പറഞ്ഞു. ഇത്തരത്തിലൊക്കെ ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് താൻ ഈ സിനിമയിൽ അഭിനയിച്ചത്. സിനിമയുടെ കഥ കേൾക്കുമ്പോൾ വീട്ടിലുള്ളവരും കുടുംബക്കാരും എങ്ങനെ ഇതൊക്കെ അംഗീകരിക്കും എന്നുള്ള പേടി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ കുറെ നാളുകൾക്കു ശേഷം ഇത്രയും ശക്തമായ ഒരു കഥാപാത്രം കിട്ടിയതുകൊണ്ട് തന്നെ അത് വേണ്ടെന്നു വയ്ക്കേണ്ട എന്ന് തീരുമാനിച്ചു.ഈ സിനിമയിൽ ലിപ് ലോക്ക് സീനുകളും ഇൻ്റിമേറ്റ് സീനുകൾ ഒക്കെ ചെയ്യുമ്പോൾ രണ്ടുപേരുടെയും കംഫർട്ട് നോക്കിയാണ് ചെയ്തിരുന്നത്. സ്വാസിക ചിന്തിച്ചത് തനിക്ക് ലഭിച്ച കഥാപാത്രത്തെ 100% കൊടുത്ത് ചെയ്യുക എന്നത് മാത്രമായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply