സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ചതുരം”. സ്വാസിക വിജയ്, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു ഇറോട്ടിക് ക്രൈം തില്ലറാണെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. ആദ്യം മുതൽ അവസാനം വരെ ഒരു ലാഗ് പോലും ഇല്ലാതെ പിടിച്ചിരുത്തുന്ന സിനിമയിൽ മികച്ച പ്രകടനമാണ് താരങ്ങളെല്ലാം കാഴ്ചവെച്ചിരിക്കുന്നത് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഇറോട്ടിക് എലമെന്റ്സ് ഉള്ള ചിത്രമാണെന്ന് മുൻകൂട്ടി പറഞ്ഞതിനു ശേഷം ആണ് സ്വാസികയെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ സിദ്ധാർഥ് ഭരതൻ മുമ്പ് പറഞ്ഞിരുന്നു.
ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം കാണിക്കുകയും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുമായിരുന്നു സ്വാസിക എന്ന് സിദ്ധാർഥ് ഭരതൻ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിനി ജിലു തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ.
വിട്ടുവീഴ്ചയില്ലാത്ത, പണത്തിന്റെ ഹുങ്കുള്ള, എല്ലാം വെട്ടിപ്പിടിക്കുന്ന അലൻസിയർ അവതരിപ്പിക്കുന്ന അച്ചായന്റെ രണ്ടാം ഭാര്യയായ സെൽന എന്ന കഥാപാത്രത്തെ ആണ് സ്വാസിക അവതരിപ്പിക്കുന്നത്. സ്നേഹവും അതിനേക്കാൾ ഏറെ വെറുപ്പുള്ള ഒരു ചതുരത്തിലേക്കാണ് സെൽനയുടെ ജീവിതം പറിച്ചു നടന്നത്. ആഴ്ചകൾ നീളുന്ന ദാമ്പത്യ ജീവിതത്തിൽ ഒരു അപകടം സംഭവിക്കുന്നതോടെ അച്ചായൻ കിടപ്പിലാവുന്നു.
അയാളെ പരിചരിക്കാനായി എത്തുന്ന ഹോം നേഴ്സ് ബെൽതാസർ എന്ന കഥാപാത്രത്തെ ആണ് റോഷൻ അവതരിപ്പിക്കുന്നത്. തുടർന്നുണ്ടാകുന്ന വൈകാരികവും സങ്കീർണമായ സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പൂർണ്ണമായും ഒരു അഡൽറ്റ് ചിത്രമാണ് ഇതെന്നും സിനിമയ്ക്ക് ആവശ്യമുള്ളത് കൊണ്ടാണ് ലൈംഗികത ഉൾപ്പെടുത്തിയത് എന്ന് സിദ്ധാർത്ഥ ഭരതൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സിനിമയോട് നീതിപുലർത്തുന്ന ബോൾഡ് രംഗങ്ങൾ ആണ് ഉള്ളത് എന്ന് പ്രേക്ഷകരും വിലയിരുത്തി.
ആളുകൾ കരുതും പോലെ ലിപ്ലോക്ക് രംഗങ്ങൾ ചെയ്യുന്നത് അത്ര സുഖമുള്ള കാര്യമല്ല എന്ന് സ്വാസിക വിജയ് !
പുതുമ തേടുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ചതുരം നല്ലൊരു അനുഭവമായിരിക്കും. സ്വാസികയുടെ അഭിനയ ജീവിതത്തിൽ ഒരു നാഴികക്കല്ല് ആയി മാറും ഈ ചിത്രം. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും പുറത്തു വന്നപ്പോൾ മുതൽ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. മറ്റുള്ളവർ വിചാരിക്കുന്നത് പോലെ സിനിമയിലെ ലിപ്ലോക്ക് രംഗങ്ങൾ അത്ര എളുപ്പമല്ല എന്ന് തുറന്നു പറയുകയാണ് സ്വാസിക വിജയ്. താരങ്ങൾ ഫീലോടെ ലിപ്ലോക്ക് രംഗങ്ങൾ അഭിനയിക്കുന്നു എന്നാണ് ആളുകൾ കരുതുന്നത്.
എന്നാൽ ഒരുപാട് ആളുകളുടെ മുന്നിൽ വച്ചാണ് ഇങ്ങനെ ചെയ്യുന്നത്. അതിനോടൊപ്പ കുറേ പേജുകളുള്ള ഡയലോഗുകളും പഠിച്ചു പറയേണ്ടതുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുന്ന ഒരു കാര്യമാണിതെന്നും അതത്ര എളുപ്പമല്ല എന്നും സ്വാസിക വിജയ് പങ്കുവെക്കുന്നു. ആളുകൾ വിചാരിക്കുന്നത് പോലെ അത്ര സുഖമുള്ള ഫീൽ ഒന്നുമല്ല ലിപ്ലോക് സീനിൽ അഭിനയിക്കുമ്പോൾ കിട്ടുന്നതെന്ന് താരം വ്യക്തമാക്കി.
One thought on “ഇത് പ്യൂർലി അഡൽറ്റ് ഓഡിയൻസിനു പറ്റിയ പടമാണ് ! ശരിയായ എ പടമാണ് – സ്വാസികയുടെ പുത്തൻ ചിത്രത്തിന്റെ റിവ്യൂ”