പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നീ രണ്ട് പദ്ധതികൾ നമ്മുടെ ഓരോരുത്തരുടെ കുടുംബാംഗങ്ങളുടെയും നമ്മളുടെയും സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസർക്കാരും സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളും എൽഐസിയും കൂടി ദേശസാൽകൃത ബാങ്ക് വഴി ആരംഭിച്ചിട്ടുണ്ട്. ഈ ഒരു പദ്ധതി കൊണ്ട് നമുക്ക് നമ്മുടെയും കുടുംബത്തിൻ്റെയും സുരക്ഷിതത്വം ചെറിയൊരു തുക കൊണ്ട് ഉറപ്പുവരുത്താം.
നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച ജീവൻ ജ്യോതി ബീമാ യോജന പദ്ധതി പ്രകാരം ലൈഫ് ഇൻഷുറൻസും അതുപോലെ തന്നെ സുരക്ഷാ ബീമാ യോജന എന്ന പദ്ധതി കൊണ്ട് ആക്സിഡൻ്റൽ കവറേജും ആണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയിൽ അംഗമാകാൻ സ്വന്തമായി ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് മാത്രം മതി. ജീവൻ ജ്യോതി ബീമാ യോജനയിൽ അംഗത്വം എടുക്കാൻ ഒരു വർഷം 425 രൂപ മുതൽ 450 രൂപ വരെ മതി.
ലൈഫ് ഇൻഷുറൻസ് നൽകുന്നത് 18 വയസ്സ് മുതൽ 50 വയസ്സു വരെയുള്ളവർക്കാണ്. പദ്ധതി എടുത്തവർ ഏതെങ്കിലും വിധത്തിൽ മരണം പെടുകയാണെങ്കിൽ മരണപ്പെട്ട ആളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വരെയാണ് ലഭിക്കുക. ആക്സിഡൻ്റ് ഇൻഷുറൻസ് ആയ സുരക്ഷ ബീമാ യോജന പദ്ധതിയിൽ അംഗമാകാൻ 20 രൂപ മാത്രം മതി. എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ ഒരു രക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് അപകട ഇൻഷുറൻസ് ലഭിക്കുക.
അഥവാ ഒരു അപകടത്തിൽ മരണപ്പെടുകയാണെങ്കിൽ 2 ലക്ഷം രൂപ ലഭിക്കും. കേന്ദ്രസർക്കാർ ആരംഭിച്ച ഈ രണ്ട് പദ്ധതിക്കും കൂടി 500 രൂപയിൽ താഴെ മാത്രമേ ഒരാൾക്ക് ചെലവ് വരുന്നുള്ളൂ. ഇതിൻ്റെ കാലാവധി ജൂൺ ഒന്നു മുതൽ അടുത്തവർഷം മെയ് 31 വരെയാണ്. ഓരോ വർഷവും ഓട്ടോ ഡെബിറ്റ് ആയി ആണ് പൈസ ഈടാക്കുന്നത്. നമുക്ക് അപകടമരണം ഉണ്ടായിക്കഴിഞ്ഞാൽ തന്നെ നമ്മുടെ കുടുംബത്തിന് വേണ്ടി ഒരു ബാധ്യത ഉണ്ടാക്കാതിരിക്കുവാൻ എല്ലാവരും ഈ പദ്ധതിയിൽ അംഗത്വം എടുക്കുന്നത് നല്ല കാര്യമാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നമുക്ക് അക്കൗണ്ട് ഉള്ള ദേശസാൽകൃത ബാങ്കിൻ്റെ ശാഖയിൽ പോയി കഴിഞ്ഞാൽ അവർ അവിടെ നിന്നും ഈ പദ്ധതിയെ കുറിച്ചുള്ള പൂർണ്ണമായ വിവരം നൽകുകയും അതേപോലെതന്നെ ഈ പദ്ധതിയിൽ അംഗത്വം എടുക്കുവാൻ വേണ്ടിയുള്ള അപേക്ഷാഫോമും അവിടെ നിന്ന് ലഭിക്കുകയും ചെയ്യും. നമ്മുടെ കുടുംബത്തിൻ്റെ സുരക്ഷയ്ക്ക് വേണ്ടി നാം ഓരോരുത്തരും ഈ പദ്ധതിയിൽ അംഗത്വം ഉറപ്പാക്കുക.