വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി…സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആരെന്നു മനസ്സിലായോ ?

വിവാഹ വാഗ്ദാനം നൽകി നടത്തുന്ന തട്ടിപ്പുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടി. പരിശുദ്ധ പ്രണയം അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അതല്ലാതെയും പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയും അവരെ ഉപേക്ഷിച്ചു പോകുന്ന സാമൂഹിക വിരുദ്ധരെ കുറിച്ചുള്ള വാർത്തകൾ നമ്മൾ ഒരുപാട് കേൾക്കാറുണ്ട്. വിവാഹ വാഗ്ദാനങ്ങൾ നൽകി പെൺകുട്ടികളെ ലഹരിക്ക് അടിമയാക്കി അവരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്നവരും ഒരുപാടുണ്ട്. ഇവരെ പിന്നീട് ലഹരി മരുന്നു മാഫിയയുടെ കണ്ണികൾ ആക്കി ചൂഷണം ചെയ്യുന്നു.

വാർത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇത്തരം കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും ഇന്നും പല ചതിക്കുഴികളിലേക്ക് യുവാക്കൾ വീണു പോകുന്നു. ഇപ്പോൾ ഇതാ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റ്റിലായിരിക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ. പ്രണവ് സി സുഭാഷ് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്. കുന്നംകുളം ആനയിക്കൽ സ്വദേശിയായ പ്രണവ് ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മാത്രമല്ല ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്. ഈ കേസിനെ സംബന്ധിച്ച് വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

മലപ്പുറം സ്വദേശി ആയ യുവതിയെയാണ് പ്രണവ് വിവാഹം കഴിക്കാമെന്ന് അഭ്യർത്ഥിച്ചു പീഡിപ്പിച്ചത്. എറണാകുളത്ത് താമസിക്കുന്ന യുവതി കടവന്ത്ര പോലീസിന് പരാതി നൽകുകയായിരുന്നു. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ നടപടിക്രമം എന്ന വണ്ണമാണ് പ്രണവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രണവുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണി ആയതോടെ ഗർഭം അലസിപ്പിക്കാൻ പ്രണവ് നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തു. ഇതോടെയാണ് പ്രണവിനെതിരെ പരാതിപ്പെടാൻ യുവതി മുന്നോട്ടു വന്നത്.

സോഷ്യൽ മീഡിയ വഴിയാണ് ഇവർ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയം ആവുകയും വിവാഹ വാഗ്ദാനത്തിൽ എത്തുകയും ആയിരുന്നു. യുവതിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പ്രണവ് പ്രകടിപ്പിച്ചതോടെ യുവതി വീട്ടുകാരെ കാര്യങ്ങൾ അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ ഭാഗത്തു നിന്നും എതിർപ്പുകൾ ഒന്നുമില്ലാതെ വന്നതോടെയായിരുന്നു ഇരുവരും പ്രണയം മുന്നോട്ട് കൊണ്ടു പോയത്. പ്രണവ് മുൻപ് വിവാഹിതനായ വ്യക്തിയാണ്. അതുകൊണ്ട് വിവാഹ നടപടികൾക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞായിരുന്നു ഇയാൾ യുവതിയുമായുള്ള വിവാഹം നീട്ടിക്കൊണ്ടു പോയത്.

വിവാഹത്തിൽ നിന്നും ഒരിക്കലും പിന്മാറില്ല എന്ന ഉറപ്പോടെ യുവതി അയാൾക്ക് ഒപ്പം യാത്ര ചെയ്യുകയും താമസിക്കുകയും എല്ലാം ചെയ്തിരുന്നു. തിരുവനന്തപുരം ഹോട്ടൽ മുറിയിൽ വച്ചും ഫ്ലാറ്റിൽ വച്ചും പലതവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രണവ് യുവതിയോടൊപ്പം എടുത്ത സ്വകാര്യ ചിത്രങ്ങൾ പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇയാളിലുള്ള വിശ്വസ്തത നഷ്ടപ്പെട്ട യുവതി പ്രണവിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുകയും ഇയാൾക്ക് മറ്റു പല ബന്ധങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയും ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply