വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ച് നടനാണ് കൊല്ലം അജിത്ത്. സിനിമയിലും സീരിയലിലും എല്ലാം സജീവ സാന്നിധ്യമായിരുന്നു അജിത്ത് മമ്മൂട്ടിക്കൊപ്പം ആയിരുന്നു കൂടുതൽ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ടായിരുന്നത്. സിനിമയിലും സീരിയലിലും ഒക്കെ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു അപ്രതീക്ഷിതമായി നടന്റെ വിയോഗം സംഭവിച്ചതും. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് അജിത്തിനെ കൂടുതലായും പ്രേക്ഷകർ അടുത്തറിയുന്നത്. ഇപ്പോൾ അജിത്തിന്റെ മകൾ ഗായത്രിയുടെ വിവാഹം നടന്നിരിക്കുകയാണ്. വിവാഹദിവസം തനിക്ക് അച്ഛനെ മിസ്സ് ചെയ്യുന്നു എന്നാണ് ഗായത്രി പറയുന്നത്.
ഗായത്രിയുടെ സങ്കടം കണ്ട് വിവാഹ ചിത്രത്തിൽ ചെറിയൊരു എഡിറ്റിംഗ് നടത്തി അജിത്തിനെ ചിത്രം കൂടി ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുകയാണ്. പെട്ടെന്ന് ഒരാൾ നോക്കുമ്പോൾ ഇത് എഡിറ്റ് ചെയ്ത ചിത്രം ആണെന്ന് മനസ്സിലാക്കുവാൻ സാധിക്കുകയുമില്ല. ഗിരിശങ്കർ എന്ന വ്യക്തിയാണ് ഡിജിറ്റൽ ആർട്ടിലൂടെ കല്യാണ ഫോട്ടോയിൽ ഗായത്രിക്കൊപ്പം അജിത്ത് കൂടി നിൽക്കുന്ന ഒരു ചിത്രം ചേർത്തത്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു. ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ചടങ്ങിൽ അച്ഛൻ ഒപ്പം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യം സാധിച്ച് സന്തോഷം ആണ് ഗായത്രിക്ക്.
ഒരു ഫോട്ടോയിലൂടെ എങ്കിലും ഇത് കാണുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷത്തിന്റെ ആഴം പറഞ്ഞറിയിക്കാൻ സാധിക്കാത്തതും ആണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ മാത്രമാണ് നമുക്ക് അവരുടെ വില എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. സിനിമയിലൂടെ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായില്ല എന്നും, എന്നാൽ അദ്ദേഹത്തിന്റെ മകൾക്കുവേണ്ടി ഇത്തരത്തിൽ ഒരു കാര്യം ചെയ്യാൻ സാധിച്ചതിൽ താൻ സന്തോഷവാനാണ് എന്നുമാണ് ഗിരീഷ് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മലയാളം, തമിഴ് തെലുങ്ക്, ഹിന്ദി, ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം ചിത്രങ്ങളിലാണ് കൊല്ലം അജിത്ത് വേഷമിട്ടിട്ടുള്ളത്. താരം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രേക്ഷകരുടെ വേദനയിൽ ആഴ്ത്തി തന്നെയായിരുന്നു അജിത്തിന്റെ മരണം. വലിയ നൊമ്പരത്തോടെ ആണ് ഈ മരണത്തെ പ്രേക്ഷകരെല്ലാം തന്നെ നോക്കി കണ്ടിരുന്നതും. ഉദര സംബന്ധമായ ചില പ്രശ്നങ്ങൾ മൂലം 2018 ലായിരുന്നു അജിത് ഈ ലോകത്തോട് വിടപറഞ്ഞത്. കൊച്ചിയിൽ വെച്ചായിരുന്നു നടന്റെ വിയോഗം സംഭവിച്ചത്. വളരെ വേദനയോടെ തന്നെയായിരുന്നു ഈ വാർത്ത സിനിമാ ലോകം മുഴുവൻ അന്ന് ഏറ്റെടുത്തത്.