അവൾ ഓടി നടന്നു ഈ ചെറു പ്രായത്തിൽ ഒരുപാട് പണം ഉണ്ടാക്കി ! അതൊരു സംഭവം തന്നെ- അനുവിനെപ്പറ്റി ബിനു അടിമാലി പറഞ്ഞത് കേട്ടോ…അടുത്ത ജന്മത്തിൽ അനു ആയാൽ മതി

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് അനുമോൾ. ഇതിലൂടെ തന്നെയാണ് അനുശ്രദ്ധ നേടിയതും. സ്റ്റാർ മാജിക്കൽ നിന്നുള്ള ഗെയിമുകളെല്ലാം വ്യത്യസ്തമായ രീതിയിൽ തന്നെയാണ് അനു ചെയ്യാറുള്ളത്. വളരെയധികം സ്റ്റേജ് പ്രസൻസ് ഉള്ള ഒരു വ്യക്തി കൂടിയായിരുന്നു അനു. മറ്റു താരങ്ങളിൽ നിന്നും അനുവിനെ വ്യത്യസ്തമാക്കുന്നതും ഇതൊക്കെ തന്നെ. എന്നാൽ പലപ്പോഴും വേദിയിൽ വച്ച് മറ്റു താരങ്ങൾ അനുവിനെ കളിയാക്കി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അനു പറയുന്ന പല അഭിപ്രായങ്ങളും മണ്ടത്തരമാണെന്ന് രീതിയിലായിരുന്നു കളിയാക്കലുകൾ. സ്റ്റാർ മാജിക്കിലൂടെ പ്രശസ്ത നേടിയ മറ്റൊരു താരമാണ് ബിനു അടിമാലി. മറ്റുള്ളവർ അനുവിനെ കളിയാക്കുമ്പോൾ ബിനു അനുവിന് സപ്പോർട്ട് ചെയ്തു നിൽക്കുന്നതും പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. അനുവിനോടുള്ള പ്രത്യേക വാത്സല്യം തന്നെയാണ് ഇതിനുപിന്നിൽ നിന്ന് പ്രേക്ഷകർ വിശ്വസിക്കുന്നു. എപ്പോഴും ഒരു പുഞ്ചിരിയുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന അനുവിന്റെ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഈയൊരു ചെറിയ പ്രായത്തിൽ തന്നെ ഒത്തിരി സമ്പാദിച്ച് കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് അനു. ഒരിക്കൽ സ്റ്റാർ മാജിക് ടീമിൽ അവിടെയുള്ള വ്യക്തികൾക്ക് അവർക്കിടയിൽ തന്നെ ആരായിട്ടാണ് ജനിക്കാൻ ആഗ്രഹം എന്നൊരു ചോദ്യം ഉണ്ടായിരുന്നു. അപ്പോൾ ബിനു അടിമാലിയും ഷിയാസും പറഞ്ഞത് അനുവിന്റെ പേരാണ്. ഷിയാസ് അനുവിന്റെ പേര് പറഞ്ഞപ്പോൾ മറ്റുള്ളവർ കളിയാക്കിയെങ്കിലും വളരെ സീരിയസ് ആയിട്ടായിരുന്നു ഷിയാസ് സംസാരിച്ചിരുന്നത്. ശേഷം ബിനു അടിമാലിയും അനുവിന്റെ പേര് പറയുകയായിരുന്നു.

തുടക്കം മുതൽ തന്നെ മറ്റുള്ളവർ അനുവിനെ കളിയാക്കുമ്പോൾ തോന്നിയ ഇഷ്ടമാണെന്നാണ് ബിനു അടിമാലി പറഞ്ഞത്. പിന്നീട് അനുവിനെ അടുത്തറിഞ്ഞപ്പോൾ അത് വാത്സല്യമായി മാറിയെന്നും ബിനു പറഞ്ഞു. അനു വളരെയധികം പ്രയത്നിക്കുന്ന ഒരു കുട്ടി ആണെന്നും ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു ദിവസം പോലും വീട്ടിലിരിക്കാതെ ഓടിനടന്ന് ഷോകൾ ചെയ്തു സമ്പാദിക്കുന്ന കുട്ടിയാണെന്നും ബിനു പറഞ്ഞു. വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് അവൾ പൈസ ഉണ്ടാക്കിയത് എന്നും അടിമാലി പറഞ്ഞു. ബിനു ഇങ്ങനെ സംസാരിക്കുമ്പോൾ അനു തല താഴ്ത്തി നിന്ന് കരയുകയായിരുന്നു. ഇവരുടെ ഈ വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply