കൊല്ലം സുധി ഇല്ലാത്ത സ്റ്റാർ മാജിക് വേദിയിൽ വികാരഭരിതനായി ബിനു അടിമാലി – മരണം വരെ വിറ്റു ജീവിക്കുകയാണ് ഇവർ എന്ന് സോഷ്യൽ മീഡിയ

ഒരു പ്രഭാതത്തിൽ മലയാളികളുടെ മനസ്സിൽ മായാത്ത മുറിവ് സമ്മാനിച്ച് നമ്മോട് വിടപറഞ്ഞ് കൊല്ലം സുധി പോയതിനുശേഷം സ്റ്റാർ മാജിക് ടീം വീണ്ടും വികാരഭരിതമായി ഒരു എപ്പിസോഡിന് ഇന്നലെ സാക്ഷ്യം വഹിച്ചു. ഒരുപാട് സമയം എടുത്തിരുന്നു ഇന്നലെ സ്റ്റാർ മാജിക്കിൻ്റെ ഷൂട്ടിംഗ് പൂർത്തിയാക്കുവാൻ വേണ്ടി. അപകട ശേഷം ബിനു അടിമാലി ആദ്യമായിട്ടാണ് സ്റ്റാർ മാജിക്കിൻ്റെ വേദിയിൽ വീണ്ടും എത്തുന്നത്. അദ്ദേഹത്തിന് കാലിന് പരിക്കേറ്റിരുന്നു.

അതുകൊണ്ടുതന്നെ ഒരാളുടെ സഹായത്തോടുകൂടി തന്നെയായിരുന്നു സ്റ്റാർ മാജിക് ഷോയിലേക്ക് എത്തിയത്. ഷോയിലെത്തിയ ബിനു അവിടെ ഒരു ചെയറിൽ ഇരുന്നു കൊണ്ടായിരുന്നു സംസാരിച്ചത്. ബിനു സുധിയെക്കുറിച്ച് സംസാരിക്കുന്ന സമയത്ത് ഓരോ നിമിഷവും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ബിനു പറഞ്ഞത് തൻ്റെ കൂട്ടുകാരനായ സുധി തന്നെ വിട്ടു പോയിട്ടില്ലെന്നും പ്രതീക്ഷിക്കാത്ത നേരത്ത് വിരുന്നുകാർ വീട്ടിലെത്തി കഴിഞ്ഞാൽ സാധനം വാങ്ങിക്കുവാൻ വേണ്ടി പിറകിലൂടെ പോകുന്നതുപോലെ ഒരു ഫീലിംഗ് ആണ് തനിക്ക് ഇപ്പോൾ ഉള്ളത് എന്നും പറഞ്ഞു.

സുധിയുടെ പ്രിയ പത്നി ഇന്നത്തെ സ്റ്റാർ മാജിക് ഷോയിൽ അതിഥിയായി എത്തുന്നുണ്ട്. അവിടെവെച്ച് സുധിയുടെ ഭാര്യ ശുദ്ധിയുമൊത്തുള്ള നിമിഷങ്ങളും ഓർമകളും പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്റ്റാർ മാജിക്കിൻ്റെ വളരെ വികാരഭരിതമായ ഒരു എപ്പിസോഡ് ആയിരിക്കും ഇത്. അപകടത്തിൽ മരണപ്പെട്ട സുധിക്കുവേണ്ടി ഫ്ലവേഴ്സ് ടിവി ഒരു വീട് വെച്ച് കൊടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സുധിയുടെ മക്കളുടെ പഠിത്തത്തിനു വേണ്ടിയുള്ള ചിലവ് ഫ്ലവേഴ്‌സ് ചാനൽ ഏറ്റെടുക്കുവാൻ വേണ്ടിയുള്ള തീരുമാനങ്ങൾ എടുത്തതായി ശ്രീകണ്ഠൻ നായർ പറയുകയും ചെയ്തു.

മിമിക്രി കലാകാരനും സിനിമാനടനുമായ സുധി പുലർച്ചെ നാലരയോടെ ആയിരുന്നു തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ടത്. സുധി സഞ്ചരിച്ച കാർ എതിരെ നിന്നും വന്ന പിക്കപ്പുമായി കൂട്ടിയിരിക്കുകയായിരുന്നു ഉണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടനെ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

സുധി സഞ്ചരിച്ച കാറിൽ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സഞ്ചരിച്ചിരുന്നു. സുധിയുടെ കൂടെ സഞ്ചരിച്ച ഇവർക്കും പരിക്കേറ്റിട്ടുണ്ടായിരുന്നു. കലാകാരന്മാർ കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് ഒരു പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു അപകടമുണ്ടായത്. ഫ്‌ളവേഴ്‌സ്ചാനലിൻ്റെ പ്രോഗ്രാമിന് വേണ്ടി പോയതായിരുന്നു. പിക്കപ്പുമായി കൂട്ടിയിടിച്ചതിൻ്റെ ആഘാതത്തിൽ കാർ തകർന്നിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply