തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന ഇന്ത്യൻ ശ്രീലങ്ക ഏകദിന മത്സരത്തിൽ ടിക്കറ്റ് വിൽപ്പന കുറഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതിനുള്ള കാരണം ആവട്ടെ ശബരിമല സീസൺ ആയതാണ് എന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിൻ സെക്രട്ടറി ബിനീഷ് കോടിയേരി പറയുന്നുണ്ട്. ശബരിമലയിൽ മകരവിളക്ക് ശനിയാഴ്ച തന്നെ സമാപിച്ചു. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ക്രിക്കറ്റ് ഞായറാഴ്ച നടക്കുമ്പോൾ സീസൺ ആണെന്നത് കൊണ്ട് ക്രിക്കറ്റിനെ ബാധിക്കുന്നത് എന്ന് ആളുകൾ ചോദിക്കുന്നു. ബിനീഷ് കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്. 50 ഓവർ മത്സരം ആയതുകൊണ്ടാണ് ആളുകൾ വരാതിരുന്നത്. അത്രയും മണിക്കൂർ ഇരിക്കാൻ ആളുകൾക്ക് താല്പര്യമുണ്ടായിരിക്കില്ല. അതുകൊണ്ടാണ് ടിക്കറ്റ് വിൽപ്പനയിൽ ഒരു മന്ദഗതി കാണാൻ സാധിച്ചത്.
ഒരു മടുപ്പ് കാണികൾക്ക് ഉണ്ടാക്കും. പകുതിയോളം കാണികളെങ്കിലും കളി കാണാൻ എത്തുമെന്നും പ്രതീക്ഷിച്ചിരുന്നു എന്നും ബിനീഷ് കോടിയേരി പറയുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഇന്ത്യ- ശ്രീലങ്ക ഏകദിന ടിക്കറ്റ് വിൽപ്പന കുറഞ്ഞുവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും തുറന്ന് പറയുന്നുണ്ട്. 40000 സീറ്റുകളിൽ ഉള്ള സ്റ്റേഡിയത്തിൽ ഏഴായിരത്തിൽ അധികം ടിക്കറ്റ് മാത്രമായിരുന്നു ആകെ വിറ്റു പോയത്. എന്നാൽ ഇന്ത്യൻ ശ്രീലങ്ക ഏകദിന മത്സരത്തിന് കാണികൾ ഗണ്യമായി കുറഞ്ഞതിന് പിന്നാലെ മന്ത്രി അബ്ദുൽ റഹ്മാനെതിരെയും നിരവധി ആളുകളാണ് രൂക്ഷമായ വിമർശനങ്ങളുമായി ഉയരുന്നത്.
മന്ത്രി മലയാളികളെ ചോദ്യം ചെയ്തുവെന്നും മലയാളികളുടെ ആത്മാഭിമാനത്തിന് ഏറ്റ ഒരു പ്രഹരമായിരുന്നു ഈ ചോദ്യം എന്നുമാണ് പലരും പറയുന്നത്. പ്രതിപക്ഷ നേതാവായ വി ഡി സതീശനാണ് ഇങ്ങനെ പ്രതികരിച്ചത്. സതീശൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. പട്ടിണി കിടക്കുന്നവർ കളികാണാൻ വരണ്ട എന്നാണ് കായിക മന്ത്രി പറഞ്ഞത്. കളി നടന്നത് ഒഴിഞ്ഞ ഗ്യാലറിയുടെ മുന്നിലും. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ നിൽക്കരുത്.
സെഞ്ച്വറി നേടിയ ഗില്ലിന് കോഹ്ലിക്കും അഭിനന്ദനങ്ങൾ എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മന്ത്രി ഇത് പറയാനുണ്ടായ കാരണം എന്നത് മത്സരത്തിന് വിനോദ നികുതി കുറയ്ക്കാൻ സാധിക്കില്ല എന്നതു കൊണ്ടായിരുന്നു. പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കളി കാണാൻ വരേണ്ട ആവശ്യമില്ലന്നാണ് മന്ത്രി പരാമർശിച്ചത്. ഇതിന് വലിയ തോതിൽ തന്നെ വിമർശനം ഉണ്ടാവുകയും ചെയ്തിരുന്നു. മന്ത്രിയുടെ ഈ പരാമർശത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടായിരിക്കും ഒരുപക്ഷേ 40,000 സീറ്റുകൾ ഉള്ള സ്റ്റേഡിയത്തിൽ കേവലം 7000 സീറ്റുകൾ മാത്രം നിറഞ്ഞുനിന്നത് എന്നും മനസ്സിലാക്കാൻ കഴിയുന്നു.